പാരലൽ കോളേജ് അദ്ധ്യാപകൻ വാഹനാപകടത്തിൽ മരണപെട്ടു

പാരലൽ കോളേജ് അദ്ധ്യാപകൻ വാഹനാപകടത്തിൽ മരണപെട്ടു

കല്ലമ്പലം: പാരലൽ കോളേജ് അദ്ധ്യാപകൻ വാഹനാപകടത്തിൽ മരണപെട്ടു. കുടവൂർ കരവായിക്കോണം ചിരട്ടക്കുന്ന് തയ്ക്കാവിന് സമീപം പരേതനായ ഷംസുദീൻ മകൻ സെമീർ ആണ് (41)മരണപ്പെട്ടത്. ഇന്നലെ പോങ്ങനാട് വെച്ചായിരുന്നു അപകടം. നാവായികുളം പ്രിൻസ് അക്കാഡമി അടക്കം കല്ലമ്പലം ആറ്റിങ്ങൽ കിളിമാനൂർ മേഖലയിലെ നിരവധി പാരലൽ സ്ഥാപനങ്ങളിൽ അദ്ധ്യാപകൻ ആയിരുന്നു. സിയാദ്, സെമിൻ, സിബിൻ എന്നിവർ സഹോദരങ്ങളാണ്.

കര്‍ണാടകയില്‍ സസ്‌പെന്‍സ് തുടരുന്നു; സിദ്ധരാമയ്യയേയും ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു

കര്‍ണാടകയില്‍ സസ്‌പെന്‍സ് തുടരുന്നു; സിദ്ധരാമയ്യയേയും ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു

ബാംഗ്ലൂർ: കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നു തന്നെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. ബംഗലൂരുവില്‍ ഇന്നലെ നടന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത എഐസിസി നിരീക്ഷകര്‍ ഇന്നുരാവിലെ തന്നെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും. നിരീക്ഷകര്‍ എംഎല്‍എമാരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു. പുതിയ നേതാവിനെ കണ്ടെത്താനായി എംഎല്‍എമാര്‍ക്കിടയില്‍ വോട്ടെടുപ്പും നടത്തിയിരുന്നു.

ഇതിന്റെ വോട്ടെണ്ണല്‍ ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ വെച്ചു നടത്തും. വോട്ടെടുപ്പില്‍ സിദ്ധരാമയ്യയ്ക്കാണ് മുന്‍തൂക്കമെന്നാണ് സൂചന. 70 ശതമാനം എംഎല്‍എമാരും സിദ്ധരാമയ്യയെ പിന്തുണച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ധരാമയ്യയേയും ഡി കെ ശിവകുമാറിനെയും ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉച്ചയോടെ ഇരുവരും ഡല്‍ഹിക്കു പോകുമെന്നാണ് വിവരം. അതിനിടെ നിരീക്ഷകര്‍ താമസിക്കുന്ന ഹോട്ടലില്‍ രാവിലെ ഡി കെ ശിവകുമാര്‍ എത്തി. നിരീക്ഷകരുമായി അവസാനവട്ട കൂടിക്കാഴ്ച നടത്താനാണ് ഡികെയുടെ നീക്കം.

ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സമവായമായാല്‍ ഇന്നു തന്നെ നേതാവിനെ പ്രഖ്യാപിക്കും. അതല്ലെങ്കില്‍ നാളെ രാവിലെയോടെ പ്രഖ്യാപനം നടത്താനാണ് ആലോചന. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് നീണ്ടുപോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. ഇതിനു മുമ്പായി ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ഏക ഉപമുഖ്യമന്ത്രി പദവി ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് നേതാവ് എംബി പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

വീണ്ടും റേഷന്‍ കട ആക്രമിച്ച് അരിക്കൊമ്പന്‍; ജനല്‍ ഭാഗികമായി തകര്‍ത്തു

വീണ്ടും റേഷന്‍ കട ആക്രമിച്ച് അരിക്കൊമ്പന്‍; ജനല്‍ ഭാഗികമായി തകര്‍ത്തു

മൂന്നാര്‍: അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ റേഷന്‍കട ആക്രമിച്ചു. തമിഴ്‌നാട്ടിലെ മണലാര്‍ എസ്‌റ്റേറ്റിലെ റേഷന്‍ കടയാണ് ആക്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരി എടുക്കാനായില്ല. ഇന്നലെ രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. അരിക്കൊമ്പനുണ്ടെന്ന് സ്ഥിരീകരിച്ചിരുന്ന മേഘമലയില്‍ നിന്നും ഒമ്പതു കിലോമീറ്റര്‍ അകലെയാണ് മണലാര്‍ എസ്‌റ്റേറ്റ്.

തകരഷീറ്റു കൊണ്ടു മറച്ച ഭിത്തി കൊമ്പുകൊണ്ട് കുത്തിയെങ്കിലും പൂര്‍ണമായി നശിപ്പിച്ചിരുന്നില്ല. ഏറെ നേരം റേഷന്‍കടയ്ക്ക് സമീപം നിന്നശേഷം ആന തിരികെ കാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.

തിരുവനന്തപുരത്ത് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം: എസ് ഐക്ക് പരിക്കേറ്റു

തിരുവനന്തപുരത്ത് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം: എസ് ഐക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം. എസ് ഐക്ക് പരിക്കേറ്റു. പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധനടത്തുന്നതിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പൊലീസുകാരന്റെ തലക്ക് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. പ്രതികൾ ഓടി രക്ഷപ്പെട്ടു. ഗ്രേഡ് എസ് ഐ ജയപ്രകാശിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണമുണ്ടായത്.

ട്രെയിനിനുള്ളിൽ വാക്കുതർക്കം; സഹയാത്രക്കാരനെ കുത്തി യുവാവ്

ട്രെയിനിനുള്ളിൽ വാക്കുതർക്കം; സഹയാത്രക്കാരനെ കുത്തി യുവാവ്

ഷൊർണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികൻ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവൻ്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. കുത്തിയ യാത്രക്കാരൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആർപിഎഫ് പിടികൂടി. ഗുരുവായൂർ സ്വദേശി അസീസ് ആണ് പിടിയിലായത്. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. പ്രതിയുടെ കൈയിനും പരുക്കേറ്റു.