കര്‍ണാടകയുടെ താത്പര്യം സംരക്ഷിക്കാന്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണം; അവകാശവാദവുമായി മകന്‍

കര്‍ണാടകയുടെ താത്പര്യം സംരക്ഷിക്കാന്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണം; അവകാശവാദവുമായി മകന്‍

ബാംഗ്ലൂർ: കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന അവകാശവാദവുമായി മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും കര്‍ണാടകയുടെ താത്പര്യത്തിന് പിതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നും മകന്‍ പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുകയെന്നതാണ് ലക്ഷ്യം. വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ഒരു മകനെന്ന നിലയില്‍, തീര്‍ച്ചയായും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നു. മുഖ്യന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ തവണ അദ്ദേഹത്തിന്റെത് മികച്ച ഭരണമായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയാല്‍ ബിജെപിയുടെ അഴിമതിയ്ക്കും ദുര്‍ഭരണത്തിനും അറുതിയാകുമെന്നും യതീന്ദ്ര പറഞ്ഞു.

രാഹുല്‍ അജയ്യന്‍; എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് ആഘോഷം

രാഹുല്‍ അജയ്യന്‍; എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് ആഘോഷം

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതോടെ ഡല്‍ഹി എഐസിസി ആസ്ഥാനത്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് നില കേവലഭുരിപക്ഷം കടന്നു.

സംസ്ഥാനത്തെ അഞ്ച് മേഖലകളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. നഗരമേഖലകളില്‍ ഇതിനകം വ്യക്തമായ മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് 119 സ്ഥലത്ത് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 80 ഇടത്ത് ലീഡ് ചെയ്യുന്നു. ജെഡിഎസ് 22 ഇടത്തും ലീഡ് ചെയ്യുന്നു.

കുമാരസ്വാമിയും ജഗദീഷ് ഷെട്ടറും പിന്നില്‍;  8,000 കടന്ന് ശിവകുമാറിന്റെ ലീഡ്

കുമാരസ്വാമിയും ജഗദീഷ് ഷെട്ടറും പിന്നില്‍; 8,000 കടന്ന് ശിവകുമാറിന്റെ ലീഡ്

ബാംഗ്ലൂർ: കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രമുഖ നേതാക്കള്‍ക്ക് തിരിച്ചടി. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി ചന്നപട്ടണയില്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി സിപി യോഗീശ്വര ആണ് മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ബിജെപിയുടെ വി സോമണ്ണ ചാമരാജ നഗറില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്റെ ജഗദീഷ് ഷെട്ടര്‍ പിന്നിലാണ്. കൂടാതെ ബിജെപി മന്ത്രിസഭയിലെ എട്ട് മന്ത്രിമാരും പിന്നിട്ടു നില്‍ക്കുകയാണ്.

കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ വരുണയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. കനകപുരയില്‍ ഡികെ ശിവകുമാര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ബിജെപിയുടെ ആര്‍ അശോകന് എതിരെ 8000ല്‍ അധികമാണ് ശിവകുമാറിന്റെ ലീഡ്. ജെഡിഎസിന്റെ ജിടി ദേവഗൗഡ ചാമുണ്ഡേശ്വരിയിലും നിഖില്‍ കുമാരസ്വാമി രാമനഗരമിലും മുന്നേറ്റം നടത്തുന്നുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ മുന്നിട്ടു നില്‍ക്കുകയാണ്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ബിജെപിയെക്കാള്‍ ഇരട്ടി സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 137 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 68 ഇടത്തായി ചുരുങ്ങി. ജെഡിഎസ് 17 ഇടത്തും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു

ഫോണിൽ കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ; നഴ്സറി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

ഫോണിൽ കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ; നഴ്സറി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

നെടുങ്കണ്ടം: യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങള്‍ അയച്ച അധ്യാപകന്റെ മൊബൈല്‍ ഫോൺ പരിശോധിച്ചപ്പോള്‍ നഴ്‌സറി വിദ്യാര്‍ഥികളുടെ സ്വകാര്യദൃശ്യങ്ങള്‍. നഴ്‌സറി സ്‌കൂള്‍ അധ്യാപകനായ വട്ടപ്പാറ സ്വദേശി ജോജു(27)വിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തു. മറ്റൊരു സംസ്ഥാനത്തെ സ്വകാര്യസ്‌കൂളില്‍ എല്‍കെജി, യുകെജി വിദ്യാര്‍ഥികളെയാണ് ഇയാള്‍ പഠിപ്പിച്ചിരുന്നത്. ഇതിനിടെയാണ്, ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്ന പരാതി ലഭിച്ചത്. നാട്ടിലുണ്ടായിരുന്ന ജോജുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഫോണ്‍ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മുന്നൂറോളം വീഡിയോകളും 180 ചിത്രങ്ങളും കണ്ടെത്തിയത്.

ഇയാള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യദൃശ്യങ്ങളാണ് മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. പാരാതിപ്പെട്ട യുവതിക്കും മറ്റ് പെണ്‍കുട്ടികള്‍ക്കും ഇയാള്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.

നൂറ് കടന്ന് കോണ്‍ഗ്രസ്, തൊട്ടുപിന്നാലെ ബിജെപി; ആവേശപ്പോര്

നൂറ് കടന്ന് കോണ്‍ഗ്രസ്, തൊട്ടുപിന്നാലെ ബിജെപി; ആവേശപ്പോര്

ബാംഗ്ലൂർ: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം. കോണ്‍ഗ്രസ് ലീഡ് നില 100 കടന്നു. 109 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി 86 സീറ്റുകളിലാണ് മുന്നേറുന്നത്. ജെഡിഎസ് 15 സീറ്റുകളില്‍ മുന്നേറ്റുമ്പോള്‍ മറ്റുള്ളവ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

ഭരണം നേടാനാകും എന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസും ബിജെപിയും. എക്സിറ്റ് പോളുകളിൽ നേരിയ മുന്നേറ്റം പ്രവചിച്ചത് കോൺ ​ഗ്രസിനൊപ്പമായിരുന്നു. 224 അം​ഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.

പ്രേക്ഷകപ്രശംസ നേടി പാൻ ഇന്ത്യൻ സിനിമ സിന്ദൂരം

പ്രേക്ഷകപ്രശംസ നേടി പാൻ ഇന്ത്യൻ സിനിമ സിന്ദൂരം

ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പാൻ ഇന്ത്യൻ ചിത്രം ” സിന്ദൂരം” ആമസോൺ പ്രൈമിൽ പ്രേക്ഷക പ്രശംസ നേടി സ്ട്രീമിംഗ് തുടരുന്നു. തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഹൃദ്യമായൊരു പ്രണയകഥയാണ് സിന്ദൂരം.

പെത്തണ്ടർമാരുടെയും ജന്മിമാരുടെയും പോരാട്ടം ശ്രീരാമഗിരി ഏജൻസി പ്രദേശത്തുകാർക്ക് തീരാതലവേദനയാണ്. അതിനെ ചൊല്ലിയാണ് സിംഗണ്ണദളിന്റെ സമരവും. ആ പോരാട്ടത്തിന് ശാശ്വത പരിഹാരം കാണാനാണ് സിരിഷ റെഡിയുടെ വരവ്. അവളോടൊപ്പം അവളുടെ കോളേജ് സുഹൃത്ത് രവിയുമുണ്ട്. രവി ഒരു നക്സലൈറ്റ് ഇൻഫോർമറായിരുന്നു. അവിടെ നടന്ന ജില്ലാ പഞ്ചായത്ത് ഇലക്ഷന്റെ ഭാഗമായി ജ്യേഷ്ഠൻ ഈശ്വരയ്യ മരിച്ചതിനാൽ സിരിഷയ്ക്ക് ആ ഇലക്ഷനിൽ മത്സരിക്കേണ്ടി വരുന്നു. എന്നാൽ അവൾ മത്സരിക്കുന്നത് സിംഗണ്ണദളിന് ഇഷ്ടമല്ല. തുടർന്ന് സിംഹപ്പട സിരിഷയെ എന്തു ചെയ്തു? സിംഹപ്പടയ്ക്കതിരെ രവി ചെയ്തത് എന്താണ്? ഈശ്വരയ്യയുടെ മരണത്തിനു പിന്നിലാരാണ്? ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് സിന്ദൂരത്തിന്റെ തുടർയാത്ര.

പ്രവീൺറെഡി ജംഗ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം തുമ്മലപ്പള്ളിയാണ്. കിഷോർ ശ്രീകൃഷ്ണയും എം സുബ്ബറെഡിയും ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിന് ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് കേശവയാണ്. ഹൃദ്യമായ പാട്ടുകൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഗൗര ഹരിയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ.