by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബംഗളൂരു: സിപിഎം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ് എന്‍ സുബ്ബറെഡ്ഡിയാണ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി സി മുനിരാജാണ് രണ്ടാം സ്ഥാനത്ത്. സിപിഎം സ്ഥാനാര്‍ഥി ഡോ. അനില്‍കുമാര്‍ മുന്നാമതാണ്.
നിലവിലെ സിറ്റിങ് എംഎല്‍എയാണ് എസ് എന്‍ സുബ്ബറെഡ്ഡി. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മുന്നാമത് ആയിരുന്നു ബിജെപി. പതിനഞ്ച് സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണ രണ്ടാമത് എത്തിയ ജെഡിഎസ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല.
by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നലെ 320 രൂപയുടെ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.
ഈ മാസം ആദ്യം 44000 ത്തിൽ നിന്നും 45000 ത്തിലേക്ക് എത്തിയ സ്വർണവില 45000 ത്തിന് മുകളിൽ തന്നെ തുടരുകയാണ്. സ്വർണവില കത്തിക്കയറിയതോടെ വിവാഹ വിപണി ആശങ്കയിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണിയിൽ വില 5645 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി വില 4685 രൂപയായി.

by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ മകന്‍ ബിഎസ് വിജേന്ദ്ര ശികാരിപുരിയില്‍ മുന്നില്‍. രാമനഗരയില്‍ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പിന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച്എ ഇഖ്ബാല്‍ ഹുസൈന്‍ 9,690 വോട്ടുകള്‍ക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്. വിജേന്ദ്രയുടെ ലീഡ് എണ്ണായിരത്തിലധികമാണ്. ചിത്താപ്പുരിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയും മുന്നിലാണ്.

by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസിന്റെ ലീഡ് നില. 224 അംഗ നിയമസഭയില്‍ 114 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപി ലീഡ് നില 79 സീറ്റില്‍ ഒതുങ്ങി. ജെഡിഎസ് 24 മണ്ഡലങ്ങളില്‍ മുന്നിലുണ്ട്. ഏഴിടത്ത് മറ്റുള്ളവരാണ് ലിഡ് ചെയ്യുന്നത്. നിലവിലെ സഭയില്‍ 120 അംഗങ്ങളാണ്, ഭരണകക്ഷിയായ ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 69ഉം.
കുമാരസ്വാമി പിന്നില്‍
ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി ചന്നപട്ടണയില്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി സിപി യോഗീശ്വര ആണ് മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ബിജെപിയുടെ വി സോമണ്ണ ചാമരാജ നഗറില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്റെ ജഗദീഷ് ഷെട്ടര്‍ പിന്നിലാണ്. കൂടാതെ ബിജെപി മന്ത്രിസഭയിലെ എട്ട് മന്ത്രിമാരും പിന്നിട്ടു നില്‍ക്കുകയാണ്.
കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ വരുണയില്‍ മുന്നിട്ടുനില്‍ക്കുന്നു. കനകപുരയില്‍ ഡികെ ശിവകുമാര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ബിജെപിയുടെ ആര്‍ അശോകന് എതിരെ 8000ല്‍ അധികമാണ് ശിവകുമാറിന്റെ ലീഡ്. ജെഡിഎസിന്റെ ജിടി ദേവഗൗഡ ചാമുണ്ഡേശ്വരിയിലും നിഖില്‍ കുമാരസ്വാമി രാമനഗരമിലും മുന്നേറ്റം നടത്തുന്നുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ മുന്നിട്ടു നില്‍ക്കുകയാണ്.

by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ എക്സൈസ് സംഘം നടത്തിയ റെയ്‌ഡിൽ മാരകമയക്ക് മരുന്നായ ഹെറോയിനുമായി രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ. ആസാം സ്വദേശികളായ ഹജ് റത്ത് അലി (23), ഹാരൂൺ ഇസ്‌ലാം (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 269 മി.ഗ്രാം ഹെറോയിൻ , 17 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. കോളേജ് വിദ്യാർത്ഥികൾക്കും,അന്യ സംസ്ഥാന തൊഴിലാളികൾക്കും വ്യാപകമായി കഞ്ചാവും മയക്ക് മരുന്നും നൽകുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വര്‍ക്കല: ഓടയത്ത് ഭാര്യാ മാതാവിനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. താഴെ വെട്ടൂര്‍ നൈസാം ലാന്റില്‍ നൈസാം (35) ആണ് അറസ്റ്റിലായത്.
ഓടയം അഞ്ചുമുക്ക് സ്വദേശിനി റഹീനക്കാണ് (56) പരിക്കേറ്റത്. റഹീനയുടെ മകളും നൈസാമും തമ്മിലുള്ള വിവാഹമോചന കേസ് കുടുംബകോടതിയില്‍ നിലനില്‍ക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ നൈസാം തന്റെ മകളെ കാണണമെന്ന ആവശ്യവുമായി റഹീനയുടെ വീട്ടിലെത്തിയിരുന്നു. കുട്ടിയെ കണ്ടതിനുശേഷം നൈസാം പുറത്തേക്ക് പോയപ്പോള്‍ ഗേറ്റടയ്ക്കാന്‍ എത്തിയപ്പോള്‍ കാര്‍ ഓടിച്ച് ഗേറ്റിലിടിക്കുകയായിരുന്നു. ഗേറ്റ് തലയില്‍ ഇടിച്ച് നിലത്തുവീണ് റഹീനക്ക് കൈക്ക് പരിക്കേറ്റു. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

Recent Comments