റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി

റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി

തിരുവനന്തപുരം: റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി. ആഴ്ചയില്‍ ഒരു ദിവസം അവധി ഉറപ്പാക്കും. ഹൗസ് സര്‍ജന്‍മാരുടെ ജോലി നിര്‍വചിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കും. പിജി ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കും. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിച്ചു.

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൈകിട്ട് അഞ്ചുമണി മുതല്‍ അടിയന്തര സേവനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കും. ഒ പി ബഹിഷ്കരണം തുടരും. തുടര്‍ സമരപരിപാടി വൈകിട്ട് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പിജി അസോസിയേഷന്‍ പ്രതിനിധി ഡോ. ഇ എ റുവൈസ് പറഞ്ഞു.

നവജാത ശിശുവിന്റെ മരണം കൊലപാതകം; രണ്ട് പേർ പിടിയിൽ

നവജാത ശിശുവിന്റെ മരണം കൊലപാതകം; രണ്ട് പേർ പിടിയിൽ

അന്യസംസ്ഥാന തൊഴിലാളികള്‍ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മദ്ധ്യപ്രദേശ് സ്വദേശികളായ സാധുറാം (23), മാലതി (21) എന്നിവരാണ് കേസിലെ പ്രതികള്‍.
കമ്പംമെട്ടില്‍ ദമ്പതികളെന്ന വ്യാജേനയാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ മാസം ഏഴിനാണ് കമിതാക്കള്‍ക്ക് കുഞ്ഞ് പിറന്നത്. ജനിച്ചയുടന്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശുചിമുറിയിലാണ് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചുപോയെന്നാണ് സാധുറാമും മാലതിയും പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത് ദുരഭിമാനക്കൊലയാണെന്നാണ് സൂചന. വിവാഹത്തിന് മുന്‍പ് ജനിച്ച കുഞ്ഞായതിനാലാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തമാസം വിവാഹിതരാകാനായിരുന്നു തീരുമാനം. വിവാഹത്തിന് മുന്‍പ് കുഞ്ഞുണ്ടായെന്ന് വീട്ടിലറിഞ്ഞാല്‍ തങ്ങളെ കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുത്തുമെന്ന് പേടിച്ചിട്ടാണ് കൃത്യം നടത്തിയതെന്നാണ് സാധുറാം പൊലീസിനോട് പറഞ്ഞത്.

സിബിഎസ്സി പ്ലസ് ടു പരീക്ഷയിൽ ബ്ലൂ മൗണ്ട് പബ്ളിക് സ്കൂളിൽ ടോപ്പറായി ഷഹാന

സിബിഎസ്സി പ്ലസ് ടു പരീക്ഷയിൽ ബ്ലൂ മൗണ്ട് പബ്ളിക് സ്കൂളിൽ ടോപ്പറായി ഷഹാന

സിബിഎസ്സി പ്ലസ് ടു പരീക്ഷയിൽ തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ളിക് സ്കൂളിൽ സ്കൂൾ ടോപ്പറായി ഷഹാന എസ്. ചെറുവള്ളി മുക്ക് ശാന്തിനഗറിൽ സുധീറിന്റെയും ഷൈനിയുടെയും മകളാണ് ഷഹാന.

തിരുവനന്തപുരം റൂറൽ ആറ്റിങ്ങൽ സബ്ഡിവിഷൻ എസ് പി സി പാസിംഗ് ഔട്ട് പരേഡ് മെയ് 14 ന്

തിരുവനന്തപുരം റൂറൽ ആറ്റിങ്ങൽ സബ്ഡിവിഷൻ എസ് പി സി പാസിംഗ് ഔട്ട് പരേഡ് മെയ് 14 ന്

സ്ടുഡന്റ് പോലീസ് കേഡറ്റ് തിരുവനന്തപുരം റൂറൽ ആറ്റിങ്ങൽ സബ്ഡിവിഷൻ പാസിംഗ് ഔട്ട് പരേഡ് 2023 ആറ്റിങ്ങൽ ഗവ. കോളേജ് മൈതാനിയിൽ നടക്കും. മെയ് 14 ഞായറാഴ്ച രാവിലെ 8 മണിയ്ക്കാണ് പരേഡ് നടക്കുക. വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി മുഖ്യതിഥിയാകും.

ഭര്‍ത്താവിനും ഭാര്യയ്ക്കും ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടിയെടുത്തെന്ന പരാതി; സഹ.സംഘം പ്രസിഡന്റിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

ഭര്‍ത്താവിനും ഭാര്യയ്ക്കും ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടിയെടുത്തെന്ന പരാതി; സഹ.സംഘം പ്രസിഡന്റിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

കേരള ട്രഡീഷനല്‍ ഫുഡ് പ്രോസസിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കെടിഎഫ്‌ഐസിഎസ്) പ്രസിഡന്റിനെതിരെ പോത്തന്‍കോട് പൊലീസ് കേസെടുത്തു. സൊസൈറ്റി പ്രസിഡന്റ് ചിറയിന്‍കീഴ് കൂന്തള്ളൂര്‍ കൊല്ലംവിളാകത്ത് എസ്. സജിത് കുമാറിനെതിരെ വഞ്ചനാ കുറ്റത്തിനാണ് കേസ്. പോത്തന്‍കോട് തച്ചപ്പള്ളി മംഗലത്തുനട രഞ്ജിത്ത് ഭവനില്‍ രജിത്തിന്റെ ഭാര്യ രേവതി ആര്‍. നായര്‍ ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയ്ക്കും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

ജോലിയ്ക്കുവേണ്ടി നല്‍കിയ ലക്ഷങ്ങള്‍ തിരികെ കിട്ടാതായതില്‍ മനംനൊന്ത് രേവതിയുടെ ഭര്‍ത്താവ് രജിത്ത് (37) കഴിഞ്ഞ മാര്‍ച്ച് 19 ന് ജീവനൊടുക്കിയിരുന്നു. മൃതദേഹത്തില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ സൊസൈറ്റി പ്രസിഡന്റ് സജിത്കുമാറിന്റെ പേരും നല്‍കിയ തുകയും പറയുന്നുണ്ട്. അവസാന നിമിഷം വരെ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലും വശ്വാസത്തിലുമായിരുന്നു രജിത്ത്. ആറ്റിങ്ങല്‍ കേന്ദ്രമായുള്ള കെടിഎഫ്‌ഐസിഎസ് എന്ന സ്ഥാപനത്തില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് രജിത്തില്‍ നിന്നും 2019 ജൂലായില്‍ 3 ലക്ഷവും അതിനു ശേഷം 5 ലക്ഷവും സജിത്ത് വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

രാഹുലിനെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റത്തിന് സുപ്രീം കോടതി സ്‌റ്റേ

രാഹുലിനെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റത്തിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്മുഖ് ഭായി ഉള്‍പ്പെടെ 68 പേര്‍ക്കു ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ്, നിയമന ഉത്തരവ് പുറത്തിറങ്ങിയത് എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

അറുപത്തിയെട്ടു പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ ശുപാര്‍ശയും അത് അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനവും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ശുപാര്‍ശയ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പട്ടികയില്‍ ഉള്ളവര്‍ പഴയ തസ്തികകളില്‍ തന്നെ തുടരണമെന്ന് ഉത്തരവില്‍ പറയുന്നു.

സ്ഥാനക്കയറ്റം യോഗ്യതയുടെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ശുപാര്‍ശയും അതിനെത്തുടര്‍ന്നുള്ള സര്‍ക്കാര്‍ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് ഇടക്കാല ഉത്തരവില്‍ കോടതി വിലയിരുത്തി. ജസ്റ്റിസ് ഷാ ഈ മാസം 15ന് വിരമിക്കുന്നതിനാല്‍ ഹര്‍ജിയില്‍ തുടര്‍ വാദം മറ്റൊരു ബെഞ്ച് ആയിരിക്കും നടത്തുക.