കരുണാകരൻ പിള്ള (93) നിര്യാതനായി
പറകുന്ന് കാഞ്ഞിരം വിള പ്രശാന്ത് ഭവനിൽ കരുണാകരൻ പിള്ള (93) നിര്യാതനായി.
ഭാര്യ: സരസ്വതി അമ്മ
മക്കൾ: പ്രശാന്ത്, പ്രദീപ്, പ്രവീണ
മരുമക്കൾ: സജ്ന, ജൂമിയ, അനിൽ കുമാർ
മരണാനന്തര ചടങ്ങുകൾ ഇന്ന് (ബുധൻ) രാത്രി 8 മണിയ്ക്ക്
പറകുന്ന് കാഞ്ഞിരം വിള പ്രശാന്ത് ഭവനിൽ കരുണാകരൻ പിള്ള (93) നിര്യാതനായി.
ഭാര്യ: സരസ്വതി അമ്മ
മക്കൾ: പ്രശാന്ത്, പ്രദീപ്, പ്രവീണ
മരുമക്കൾ: സജ്ന, ജൂമിയ, അനിൽ കുമാർ
മരണാനന്തര ചടങ്ങുകൾ ഇന്ന് (ബുധൻ) രാത്രി 8 മണിയ്ക്ക്
പ്രണയാഭ്യർഥന നിരസിച്ചതിന് വർക്കലയിൽ 16 കാരിയായ വിദ്യാർത്ഥിനിയെ യുവാവ് റോഡിൽ തടഞ്ഞു നിർത്തി മർദിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. വർക്കല വെട്ടൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് വിളഭാഗം സ്വദേശി കൃഷ്ണരാജ് (23) എന്ന യുവാവ് മർദിച്ചത്.
നിരന്തരമായി ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥനയുടെ പേരിൽ ശല്യം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം കടയ്ക്കാവൂരിൽ ട്യൂഷന് പോയി ബസ്സിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ യുവാവ് കൂടെ കയറുകയും വിദ്യാർത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യിൽ പിടിക്കുകയും ചെയ്തു. തുടർന്ന് പ്രണയാഭ്യർഥന നടത്തുകയായിരുന്നു.
പ്രണയം നിഷേധിച്ച വൈരാഗ്യത്താൽ പെൺകുട്ടി വെട്ടൂർ ജംഗ്ഷനിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇയാൾ റോഡിൽ തടഞ്ഞ് നിർത്തി മർദിച്ചത്. പെൺകുട്ടിയുടെ തലയ്ക്കും ചെവിക്കുമാണ് അടിയേറ്റത്.
പെൺകുട്ടി നിലവിളിക്കുകയും നാട്ടുകാർ ഓടി കൂടുകയും ചെയ്‌തെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി വർക്കല തലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോക്സോ വകുപ്പുകൾ കൂടി യുവാവിന്മേൽ ചുമത്തിയിട്ടുണ്ട്.
കായംകുളം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കിഴക്കേകുടിൽ വീട്ടിൽനിന്നും തൃക്കൊടിത്താനം പൊട്ടശ്ശേരി മാവേലിമറ്റം മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ അനസിന്റെ ഭാര്യ സജന സലീമാണ് (41) അറസ്റ്റിലായത്.
കീരിക്കാട് സ്വദേശിയുടെ രണ്ടേകാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയാണ് സജന. കേസിൽ രണ്ടാം പ്രതിയായ അനസ് വിദേശത്താണ്. തുണി ഇറക്കുമതി ബിസിനസിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. ബൽഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതിയുടെ മൊത്ത കച്ചവടക്കാരിയെന്ന നിലയിലാണ് കീരിക്കാട് സ്വദേശിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. വിശ്വാസം നേടിയ ശേഷം ലാഭ വിഹിതം ഉറപ്പ് നൽകി കച്ചവടത്തിൽ പങ്കാളിയാക്കുകയായിരുന്നു.
ആദ്യ കാലങ്ങളിൽ കൃത്യമായി ലാഭ വിഹിതം നൽകി വിശ്വാസം നേടിയ ശേഷം കൂടുതൽ തുക വാങ്ങുകയായിരുന്നു. ഇവർ പിടിയിലായതറിഞ്ഞ് കൂടുതൽ പേർ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കായംകുളം, ചങ്ങനാശ്ശേരി കോടതികളിൽ ചെക്ക് കേസുകളും നിലവിലുണ്ട്. കായംകുളം ഡിവൈ.എസ്.പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ റീന, പൊലീസുകാരായ സബീഷ്, സുന്ദരേഷ് കുമാർ, ബിജുരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
ആറ്റിങ്ങൽ: ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ വി.വി.എം.ആർ.എ 165 സന്നിധിയിൽ ജി. വേണുനാഥ്(റിട്ടയേർഡ് പിഡബ്ല്യുഡി എഞ്ചിനീയർ) അന്തരിച്ചു.
ഭാര്യ: അനിത
മക്കൾ: ചന്ദൻ, സ്നേഹിയ
മരുമകൻ: ദിനു.
സംസ്കാരം വൈകിട്ട് 7 മണിയ്ക്ക്
ഡൽഹി: മുതിർന്ന പൗരന്മാർക്കുളള നിരക്കിളവ് റദ്ദാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവേക്ക് അധിക വരുമാനമായി ലഭിച്ചത് 2242 കോടി. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്താണ് മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ റെയിൽവെ മന്ത്രാലയം എടുത്ത് കളഞ്ഞത്. ഇത് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. 60 വയസിന് മുകളിൽ പ്രായമുളള പുരുഷൻമാർക്ക് 40 ശതമാനവും 58 വയസ്സിന് മുകളിൽ പ്രായമുളള സ്ത്രീകൾക്ക് 50 ശതമാനവുമായിരുന്നു രാജ്യത്തെ ട്രെയിനുകളിൽ നിരക്കിളവ് ഏർപ്പെടുത്തിയിരുന്നത്.
കിളിമാനൂർ: നഗരൂർ പഞ്ചായത്തിൽ വസ്തുനികുതി (കെട്ടിടനികുതി) പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവ്വേ നടത്തുന്നതിന് ബി ടെക് (സിവിൽ) ഡിപ്ലോമ (സിവിൽ) ഐടിഐ (ഡ്രാഫ്റ്റ്മാൻ സിവിൽ) ഐടിഐ (സർവ്വെയർ)യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർക്ക് മലയാളം, ഇംഗ്ലീഷ് ഡാറ്റാ എൻട്രിയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. സ്വന്തമായി ലാപ്ടോപ്പ്/ആൻഡ്രോയിഡ് ഫോൺ, ടൂ വീലർ എന്നിവ ഉണ്ടായിരിക്കണം. ഇമെയിൽ, മൊബൈൽ നമ്പർ അടക്കമുള്ള ബയോഡാറ്റയും അപേക്ഷയും മെയ് മാസം 9 ന് വൈകിട്ട് 4 വരെ പഞ്ചായത്തിൽ സ്വീകരിക്കും. അഭിമുഖം മെയ് 11 ന് രാവിലെ 10 ന്
Recent Comments