എൽ എം എസ് വാർഡ് 4 എ ഡി എസ് വാർഷികം ആഘോഷിച്ചു
എൽ എം എസ് വാർഡ് 4 എ ഡി എസ് വാർഷികം ആഘോഷിച്ചു.
വാർഷികോദ്ഘാടനത്തിന്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ നജാം നിർവ്വഹിച്ചു. ചടങ്ങിൽ മുതിർന്ന അയൽക്കൂട്ട അംഗങ്ങളെ ആദരിച്ചു.
എൽ എം എസ് വാർഡ് 4 എ ഡി എസ് വാർഷികം ആഘോഷിച്ചു.
വാർഷികോദ്ഘാടനത്തിന്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ നജാം നിർവ്വഹിച്ചു. ചടങ്ങിൽ മുതിർന്ന അയൽക്കൂട്ട അംഗങ്ങളെ ആദരിച്ചു.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ സ്‌റ്റുഡന്റ് പോലീസ് കേഡററുകൾക്കായി വേനലവധി ക്യാമ്പ് ആരംഭിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ‘അയാം ദ സൊല്യൂഷൻ’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

രാവിലെ 7.00 മുതൽ 5.30 വരെ നടക്കുന്ന ക്യാമ്പിൽ സീനിയർ, ജൂനിയർ വിഭാഗത്തിലെ 88 കേഡറ്റുകളാണ് പങ്കെടുക്കുന്നത്. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിടുന്ന സുസ്ഥിര ഉപഭോഗം ലക്ഷ്യമിട്ടു കൊണ്ടുള്ള വിവിധ സെഷനുകളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ, എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപകരായ ഉണ്ണിത്താൻ രജനി, ആർ.എസ്. ലിജിൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എൻ. സാബു, കെ.എസ്. അജി, ഡ്രിൽ ഇൻസ്ട്രക്ടർ എം.അജയകുമാർ എന്നിവർ സംബന്ധിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഏറ്റെടുത്ത് നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു.
ആറ്റിങ്ങൽ വട്ടവിള കൗസ്തുഭം വി.ജി.ആർ.എ 42 റിട്ടയേർഡ് കെ.എസ്.ആർ.ടി.സി കണ്ടക്ടർ എസ്. രാജപ്പൻ ആചാരി (80) നിര്യാതനായി.
ഭാര്യ: പരേതയായ കെ. രമ (റിട്ടയേർഡ് അധ്യാപിക, വി.പി.യു.പി എസ് അഴൂർ)
മക്കൾ: ഹേന ആർ രാജ് (സെക്രട്ടറിയേറ്റ്), ഹണി ആർ രാജ്
മരുമക്കൾ: ജി ബൈജു (സെക്രട്ടറിയേറ്റ്), ജി സജീവ് (കുവൈറ്റ്)
സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മുതലപ്പൊഴി പാലത്തിന് മുകളിലെ അനധികൃത പാർക്കിങ്ങിനെതിരെ ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസുമായ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് രംഗത്ത്. മുതലപ്പൊഴി പാലത്തിന് മുകളിൽ ഭാരം വഹിച്ചു വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ അപകടാവസ്ഥകളെക്കുറിച്ചാണ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നൽകിയത്.
നിലവിൽ ഹാർബറിൽ എത്തുന്ന വാഹനങ്ങൾ പാർക്കുചെയ്യുവാൻ പ്രത്യേക സംവിധാനങ്ങൾ ഒന്നും തന്നെ തുറമുഖ വകുപ്പ് ഒരുക്കിയിട്ടില്ല. അതിനാൽ തന്നെ തുറമുഖത്ത് വ്യാപാര ആവശ്യങ്ങൾക്കായി എത്തുന്ന ചരക്ക് ലോറികളും മറ്റും, പ്രധാന റോഡിന്റെ ഇരുവശങ്ങളിലും, മുതലപ്പൊഴി പാലത്തിന് മുകളിലുമായാണ് പാർക്ക് ചെയ്യേണ്ടി വരുന്നത്. ഇത് ഇതുവഴിയുള്ള ഗതാഗതത്തെയും മുതലപ്പൊഴിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ എത്തുന്ന സഞ്ചാരികളുടെ വരവിനേയും ബാധിച്ചിരുന്നു.
അഞ്ചുതെങ്ങ് കോസ്റ്എസ്. എച്. ഒ കണ്ണൻ. കെ നേതൃത്വം നൽകി.
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ബന്ധം വൈകാതെ പുറത്തുവരും. ഭരണത്തിൽ ബിനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നു. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ എല്ലാം ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായമന്ത്രി പി. രാജീവ് ശ്രമിച്ചത്. എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമാണ്. താനുന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞു.
എഐ ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെൽട്രോണിനെ ഏൽപ്പിച്ചത് പൊതുമേഖലാ സ്ഥാപനമായത് കൊണ്ടാണ്. കെൽട്രോൺ എസ്ആർഐടി ടെണ്ടർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുജറാത്ത് ഇൻഫോടെകിനെ ക്വാളിഫിക്കേഷൻ ഇല്ലെന്ന് പറഞ്ഞ് ടെണ്ടറിൽ നിന്ന് തള്ളി. അക്ഷര ഇൻഫോടെകും അശോക ഇൻഫോടെകും എസ്ആർഐടിയും പങ്കെടുത്തു. ഈ മൂന്ന് കമ്പനികളും പരസ്പരം ബന്ധമുള്ള കമ്പനികളാണ്. എസ്ആർഐടിക്ക് കരാർ കിട്ടാനുള്ള ഇടപെടലാണ് മറ്റുള്ളവർ നടത്തിയത്. കെൽട്രോൺ കൺസൾട്ടന്റാണ്. അവർക്ക് പർച്ചേസ് പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്വന്തമായി പണം മുടക്കാനില്ലാത്ത, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഇല്ലാത്ത കമ്പനിയ്ക്ക് എന്തിനാണ് കെൽട്രോൺ കരാർ കൊടുത്തത്. 86 കോടിക്ക് തീരാവുന്ന പദ്ധതിയാണ് ഉയർന്ന തുകയ്ക്ക് കരാർ കൊടുത്തത്. സ്വകാര്യ കമ്പനികൾക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കി. രണ്ട് തവണ മന്ത്രിസഭ ചട്ടലംഘനം കണ്ടെത്തി മാറ്റിവെച്ച പദ്ധതിയാണിത്. മൂന്നാമത്തെ തവണ മോട്ടോർ വാഹനവകുപ്പ് സെക്രട്ടറിയുടെ ശുപാർശയുണ്ടെന്ന് പറഞ്ഞ് മന്ത്രിസഭ അനുമതി കൊടുത്തുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം മഞ്ചാടിമൂട് – അഴുർ (ചിറയിൻകീഴ് – കണിയാപുരം) റോഡിലായിരുന്നു അപകടം സംഭവിച്ചത്.
റോഡിലെ കുഴിയിൽ വീഴാതിരിയ്ക്കാൻ ഓട്ടോറിക്ഷ വെട്ടിത്തിരിച്ചതാണ് അപകടകാരണം. വെട്ടിത്തിരിച്ചതോടെ നിയന്ത്രണം വിട്ട KL16 L9098 എന്ന ആപ്പേ ഓട്ടോറിക്ഷ എതിർദിശയിൽ നിന്നും വന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. KL16 H9343 എന്ന പൾസർ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരും അരമണിയ്ക്കൂറോളം റോഡിൽ ചോരവാർന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഈ കുഴിയിൽ വീണ് നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റോഡ് നന്നാക്കണമെന്ന ആവശ്യം പ്രദേശവാസികളിൽ നിന്നും, യാത്രികരിൽ നിന്നും വളരെ നാളുകളായ് ഉയരുന്നുണ്ടെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ന്റെ വീടിന് സമീപത്തായാണ് ഈ പടുകുഴിയുള്ളത്.

Recent Comments