അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാം

അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാം

തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാമെന്ന് കേരള പൊലീസ് അറിയിച്ചു. വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു.

അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഉള്ളത്. ഈ സംവിധാനത്തിലൂടെ വീടിന്‍റെ വിലാസം നല്‍കിയാല്‍ ആ പ്രദേശങ്ങളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും പട്രോളിങും ഉണ്ടായിരിക്കും. പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് ഇതുവരെ 7,01,000 ല്‍ പരം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്തു. ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 64,515 ആണ്.

അരവിന്ദാക്ഷി അമ്മ (93) നിര്യാതയായി

അരവിന്ദാക്ഷി അമ്മ (93) നിര്യാതയായി

ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ നെടുംപുറത്ത് വീട്ടിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ അരവിന്ദാക്ഷി അമ്മ (93)നിര്യാതയായി.

മക്കൾ: ശ്യാമളാഭായി, ശ്രീകണ്ഠൻ നായർ, മധുസൂദനൻ നായർ, രാധാകൃഷ്ണൻ നായർ,
ജയശ്‌ചന്ദ്രൻ നായർ, തുളസിധരൻ നായർ, മുരളീധരൻ നായർ, സുനന്ദ.

മരുമക്കൾ: ഗോപിനാഥൻ നായർ, രമാദേവി, അംബിക, ബിന്ദു, ശോഭ, സിന്ധു, ഷീജ,
തുളസിധരൻ നായർ

കടയ്ക്കാവൂരിൽ വീട്ടമ്മ തീ പിടിച്ച് മരിച്ച നിലയിൽ; മകൻ പോലീസ് കസ്റ്റഡിയിൽ

കടയ്ക്കാവൂരിൽ വീട്ടമ്മ തീ പിടിച്ച് മരിച്ച നിലയിൽ; മകൻ പോലീസ് കസ്റ്റഡിയിൽ

കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ വയോധിക വീടിനുള്ളിൽ തീപിടിച്ച് വെന്തു മരിച്ച നിലയിൽ. പഴയ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം താമസിക്കുന്ന 62 വയസ്സുള്ള ജനനി ആണ് മരിച്ചത്. ശരീരഭാഗങ്ങൾ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. ഇന്നു വെളുപ്പിന് രണ്ടുമണിയോടുകൂടിയാണ് പോലീസ് വിവരമറിയുന്നത്. ചെറിയ രീതിയിൽ പൊള്ളലേറ്റ 32 വയസ്സുള്ള മകൻ വിഷ്ണുവിനെ കടക്കാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

വന്ദേഭാരതിന്റെ സമയക്രമം ഇങ്ങനെ; ഷൊർണൂരിൽ സ്റ്റോപ്പ്; തിരൂരും ചെങ്ങന്നൂരും നിർത്തില്ല

വന്ദേഭാരതിന്റെ സമയക്രമം ഇങ്ങനെ; ഷൊർണൂരിൽ സ്റ്റോപ്പ്; തിരൂരും ചെങ്ങന്നൂരും നിർത്തില്ല

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ സമയക്രമം തയ്യാറായി. രാവിലെ 5.20 ന് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. എട്ട് മണിക്കൂർ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം.

വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സമയക്രമ പ്രകാരം സ്റ്റോപ്പില്ല. വ്യാഴാഴ്ച സർവീസ് ഉണ്ടാവില്ല

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634)

തിരുവനന്തപുരം– 5.20കൊല്ലം– 6.07
കോട്ടയം– 7.25
എറണാകുളം ടൗൺ– 8.17
തൃശൂർ– 9.22
ഷൊർണൂർ– 10.02
കോഴിക്കോട്– 11.03
കണ്ണൂർ– 12.03
കാസർകോട്– 1.25∙

കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ‌ നമ്പർ 20633)

കാസർകോട്–2.30കണ്ണൂർ–3.28
കോഴിക്കോട്– 4.28
ഷൊർണൂർ– 5.28
തൃശൂർ–6.03
എറണാകുളം–7.05
കോട്ടയം–8.00
കൊല്ലം– 9.18
തിരുവനന്തപുരം– 10.35

കൊച്ചി വാട്ടർ മെട്രോ 26ന് തുടങ്ങും; കുറഞ്ഞ നിരക്ക് 20 രൂപ, 15 മിനിറ്റ് ഇടവേളയിൽ സർവീസ്

കൊച്ചി വാട്ടർ മെട്രോ 26ന് തുടങ്ങും; കുറഞ്ഞ നിരക്ക് 20 രൂപ, 15 മിനിറ്റ് ഇടവേളയിൽ സർവീസ്

കൊച്ചി: പ്രധാനമന്ത്രി 25ന് നാടിനു സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയിൽ 26 മുതൽ ജനങ്ങൾക്കു യാത്ര ചെയ്യാം. ഹൈക്കോടതി – വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്. രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ സർവീസ് ഉണ്ടാവും. വൈറ്റില – കാക്കനാട് റൂട്ടിൽ 27ന് സർവീസ് തുടങ്ങും. 20 രൂപയാണ് വാട്ടർ മെട്രോ കുറഞ്ഞ ചാർജ്. കൂടിയ നിരക്ക് 40 രൂപ. പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാവും.

നഗരത്തോടുചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കെഎഫ്‌ഡബ്ല്യുവിന്റെ സഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. പൂർത്തിയാകുമ്പോൾ 76 കിലോമീറ്റർ റൂട്ടിൽ 38 ടെർമിനലുകളും 78 ബോട്ടുകളുമുണ്ടാകും. ബോട്ടുകളിൽ നൂറുപേർക്ക്‌ സഞ്ചരിക്കാം. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലുമാണ് ബോട്ടുകൾ പ്രവർത്തിക്കുക. കൊച്ചി കപ്പൽശാല നിർമിക്കുന്ന 23 ബോട്ടുകളിൽ എട്ടെണ്ണം ലഭിച്ചു. ഒരെണ്ണംകൂടി ഉടൻ ലഭിക്കും. ഹൈക്കോടതി, ബോൾഗാട്ടി, വൈപ്പിൻ, വൈറ്റില, കാക്കനാട്‌ ടെർമിനലുകളുടെ ജോലികൾ പൂർണമായി.

പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് പണംകവർന്ന കേസ്: മീശ വിനീതിനെയും കൂട്ടാളിയെയും എത്തിച്ച് തെളിവെടുത്തു

പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് പണംകവർന്ന കേസ്: മീശ വിനീതിനെയും കൂട്ടാളിയെയും എത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളെ എത്തിച്ച് തെളിവെടുത്തു. പ്രമുഖ റീൽസ് താരവുമായ മീശ വിനീത് എന്ന കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ വിനീത് (26), കൂട്ടാളി കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.

ഇവർ തൃശ്ശൂരിലേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. ഇന്ന് രാവിലെ ആണ് റിമാൻഡിലായിരുന്ന ഇവരെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്. നഗരൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇവർ കവർച്ച നടത്തിയത്. മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽസംഗ കേസിലും പ്രതിയാണ്.

കവർച്ചയ്ക്കു ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട ഇവർ സ്കൂട്ടർ പോത്തൻകോട് ഉപേക്ഷിച്ച ശേഷം ഓട്ടോ റിക്ഷയിലാണ് രക്ഷപ്പെട്ടത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പോങ്ങനാട് എത്തി സുഹൃത്തിന്റെ കാർ വാങ്ങി തൃശൂരിലേക്കു കടന്നു. അടുത്ത ദിവസം വിനീത് തിരികെ കിളിമാനൂരിൽ മടങ്ങിയെത്തിയിരുന്നു. ഇതിനായി ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു.