അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ 24 കാരൻ സയീഷ് വീര എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഒഹിയോയിലെ ഇന്ധന സ്റ്റേഷനിൽ വെച്ചായിരുന്നു ആക്രമണം. യുഎസിൽ മാസ്റ്റർ ഡി​ഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെ, അക്രമി സയീഷിന് നേർക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് കൊളംബസ് പൊലീസ് അറിയിച്ചു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമിയുടെ ചിത്രം പൊലീസ് പുരത്തുവിട്ടിട്ടുണ്ട്. അക്രമിക്കായി വ്യാപക തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

23 മുതൽ 25 വരെ ചില ട്രെയിൻ സർവീസുകൾക്ക് മാറ്റം; ക്രമീകരണം ഇങ്ങനെ

23 മുതൽ 25 വരെ ചില ട്രെയിൻ സർവീസുകൾക്ക് മാറ്റം; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും കണക്കിലെടുത്ത് ഏപ്രിൽ 23 മുതൽ 25 വരെ ചില ട്രെയിൻ സർവീസുകൾക്ക് മാറ്റം. ഏപ്രിൽ 23 മുതൽ 25 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ചില സർവീസുകൾക്കാണ് ക്രമീകരണം. ഈ ദിവസങ്ങളിൽ മലബാർ, ചെന്നൈ മെയിലുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകൾ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയിൽ നിന്ന് തന്നെയായിരിക്കും. 24ന് മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ മാത്രം. 23ന് ശബരി എക്സ്പ്രസും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.

24നും 25നും കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ സർവീസ് നടത്തൂ. 24നും 25നും നാ​ഗർകോവിൽ- കൊച്ചുവേളി എക്സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി- നാ​ഗർകോവിൽ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും.

എഐ ക്യാമറ നിരീക്ഷണം; തിങ്കളാഴ്ച മുതൽ നോട്ടീസ്

എഐ ക്യാമറ നിരീക്ഷണം; തിങ്കളാഴ്ച മുതൽ നോട്ടീസ്

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ഐഎ ക്യാമറകള്‍ വഴി പിടിക്കപ്പെടുന്നവർക്കുള്ള നോട്ടീസ് തിങ്കളാഴ്ച മുതൽ അയച്ച് തുടങ്ങും. പിഴയ്ക്ക് പകരം ഒരു മാസം ബോ‍ധവത്ക്കരണം നടത്താനാണ് തീരുമാനം. നിയമലംഘകർക്ക് മെയ് 19 വരെ മുന്നറിയിപ്പ് നോട്ടീസാണ് അയക്കുന്നത്. മെയ് 20 മുതൽ പിഴയീടാക്കും. വേണ്ടത്ര ബോധവത്ക്കരണില്ലാതെ പിഴയീടാക്കുന്നവെന്ന പരാതിയെ തുടർന്നാണ് ഒരു മാസം കൂടി ബോധവത്ക്കണം നടത്താൻ തീരുമാനിച്ചത്.

ട്രയൽ റണ്‍ നടത്തിയപ്പോള്‍ ഒരു മാസം 95,000 പേർ പ്രതിദിനം നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയിരുന്നു. വലിയ പിഴ വരുന്നുവെന്ന പ്രചാരണത്തോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നിയമലംഘകരുടെ എണ്ണം കുറഞ്ഞു എന്നാണ് അധികൃതർ പറയുന്നത്.

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന വ്യാജ വാർത്തയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന വ്യാജ വാർത്തയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തി കുട്ടികളുടെ വിവരങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഡിജിപിയ്ക്ക് പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് വ്യാജവാർത്ത ആണെന്നുള്ള കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്. എന്നാൽ ലിങ്കിൽ രജിസ്റ്റർ ചെയ്തും ഷെയർ ചെയ്തും വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

വിമാനത്തിന്റെ കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നൽകിയെന്ന് പരാതി

വിമാനത്തിന്റെ കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നൽകിയെന്ന് പരാതി

ഡൽഹി: വിമാനത്തിന്റെ കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നൽകിയെന്ന് പരാതി. ക്രൂ അം​ഗമാണ് പരാതിയുമായി രം​ഗത്തെത്തിയത്. ദുബായ്–ദില്ലി എയർ ഇന്ത്യ വിമാനത്തിൽ ഫെബ്രുവരി 27നാണ് സംഭവം. പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് ക്യാബിൻ ക്രൂ നൽകിയ പരാതിയിൽ ഡിജിസിഎ അന്വേഷണം തുടങ്ങി. നേരിട്ട് ഹാജരാകാൻ ജീവനക്കാർക്ക് ഡിജിസിഎ നിർദേശം നൽകി. സംഭവത്തിൽ‌ എയർ ഇന്ത്യയും അന്വേഷണം ആരംഭിച്ചു.

മാർച്ച് മൂന്നിനാണ് ക്രൂ അം​ഗത്തിലൊരാൾ പരാതി നൽകിയത്. റിപ്പോർട്ടിങ് സമയം കഴിഞ്ഞിട്ടും പൈലറ്റ് എത്തിയില്ലെന്നും യാത്രക്കാർക്കൊപ്പമാണ് പൈലറ്റ് എത്തിയതെന്നും പരാതിയിൽ പറഞ്ഞു. തന്റെ പെൺ സുഹൃത്ത് ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നുണ്ടെന്നും അവരെ ബിസിനസ് ക്ലാസിലേക്കു മാറ്റണമെന്നും പൈലറ്റ് നിർദേശിച്ചതായി പരാതിയിൽ പറഞ്ഞു. ബിസിനസ് ക്ലാസിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടെന്നും പരാതിയിൽ ആരോപിച്ചു.

സുഹൃത്തിന് ഇരിക്കാൻ കുറച്ച് തലയിണകൾ എത്തിച്ച് മനോഹരമായി വിരിക്കാൻ നിർദേശിച്ചു. പിന്നീട് മദ്യവും ഭക്ഷണവും നൽകാനും നിർദേശിച്ചു. കോക്പിറ്റിൽ മദ്യം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പൈലറ്റ് മോശമായി പെരുമാറി. വേലക്കാരി എന്ന നിലയിലാണ് പൈലറ്റ് പെരുമാറിയതെന്നും പരാതിയിൽ പറയുന്നു. പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൂന്ന് മണിക്കൂറോളം യുവതി കോക്പിറ്റിൽ ചെലവഴിച്ചു.

നിയമപ്രകാരം പൈലറ്റിന്റെ അനുമതിയോടെ വിമാന ജീവനക്കാർക്കു മാത്രമേ കോക്പിറ്റിൽ പ്രവേശിക്കാനാകൂ. അതും പ്രവേശിക്കുന്നതിനു മുമ്പ് ബ്രീത് അനലൈസർ ടെസ്റ്റ് നടത്തണം. എന്നാൽ, എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് പൈലറ്റ് യുവതിയെ കോക്പിറ്റിൽ പ്രവേശിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു

ഐസ്ക്രീം കഴിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു അറസ്റ്റിൽ

ഐസ്ക്രീം കഴിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു അറസ്റ്റിൽ

കൊയിലാണ്ടി: ഐസ്ക്രീം കഴിച്ച് ഛർദിയുണ്ടായതിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു കസ്റ്റഡിയിൽ. കുട്ടിയുടെ പിതൃ സഹോദരിയാണ് കസ്റ്റഡിയിലുള്ളത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സംശയം പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഒരാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നീങ്ങിയത്. സൈബർ സെൽ മൊബൈൽ ഫോൺ പരിശോധിച്ചാണ് പിതൃസഹോദരിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12)യാണ് ഐസ് ക്രീം കഴിച്ച് ഛർദിയെ തുടർന്ന് മരിച്ചത്. ഞായറാഴ്ചയാണ് അരിക്കുളത്തെ കടയിൽനിന്ന് ഐസ്ക്രീം കഴിച്ചത്. തുടർന്ന് ഛർദിയുണ്ടായതിനാൽ വീടിന് സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടി.

ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്നു രാവിലെ മരിച്ചു. ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവ അരിക്കുളത്തെ ഐസ്ക്രീം വിറ്റ കടയിൽനിന്ന് സാമ്പ്ൾ ശേഖരിച്ച ശേഷം കടയടപ്പിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ് ഫറസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകമാണെന്ന് സംശയമുണ്ടായത്. തുടർന്ന് കൊയിലാണ്ടി പൊലീസ് വിദഗ്ധ അന്വേഷണം നടത്തുകയായിരുന്നു. നിരവധി പേരിൽനിന്ന് മൊഴിയെടുത്തു.