പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം: 5 ജവാന്മാർക്ക് വീരമൃത്യു

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം: 5 ജവാന്മാർക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം. ഉച്ചയോടെ കരസേനയുടെ ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോട് ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്നുമാണ് സൈന്യം അറിയിച്ചത്. ഗ്രനേഡ് ഉപയോഗിച്ചുളള ആക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഭീകരർക്കായി സൈന്യം പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്.

ചെറിയ പെരുന്നാൾ ശനിയാഴ്ച

ചെറിയ പെരുന്നാൾ ശനിയാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ മറ്റന്നാൾ. വിവിധ ഖാസിമാരാണ് ശനിയാഴ്ച പെരുന്നാളായിരിക്കുമെന്ന് അറിയിച്ചത്. നോമ്പ് 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്.

എഐ ക്യാമറ: ഒരുമാസം വരെ പിഴയീടാക്കില്ല, ബോധവത്കരണം നടത്തുമെന്ന് ഗതാഗതമന്ത്രി

എഐ ക്യാമറ: ഒരുമാസം വരെ പിഴയീടാക്കില്ല, ബോധവത്കരണം നടത്തുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകുമെന്ന് ഗതാഗതമന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക, 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ്ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രയൽറണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമ ലംഘങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇത്തരത്തിൽ നിയമലംഘനങ്ങള്‍ ആവർത്തിച്ചാൽ കോടികളാകും പിഴയിലൂടെ സർ‍ക്കാർ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർവാഹന വകുപ്പ് നോട്ടീസയച്ച് തുടർ നടപടികളിലേക്ക് കടക്കും. ഇരുചക്ര വാഹനങ്ങളിൽ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ വീഴും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്. മന്ത്രി വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇതൊന്നും ബാധകമാവില്ല എന്ന് ചുരുക്കം.

ശവ്വാൽ മാസപ്പിറവി; ഇമാമുമാർ ഇന്ന് വൈകിട്ട് പാളയം ജുമാമസ്ജിദിൽ യോഗം ചേരും

ശവ്വാൽ മാസപ്പിറവി; ഇമാമുമാർ ഇന്ന് വൈകിട്ട് പാളയം ജുമാമസ്ജിദിൽ യോഗം ചേരും

ഈദുൽ ഫിത്തർ സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ മഹല്ലുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും ഇന്ന് വൈകീട്ട് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ യോഗം ചേരുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി അറിയിച്ചു. മാസദർശന വിവരം സ്ഥിരീകരിക്കുന്നതനുസരിച്ച് ഈദുൽ ഫിത്വ്‌റുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിനായാണ് കൂടിച്ചേരൽ എന്നും ഇമാം അറിയിച്ചു.

എം കെ വിദ്യാധരൻ സ്മാരക ധമനം സാഹിത്യ പുരസ്കാരം രാവെളിച്ചത്തിന്

എം കെ വിദ്യാധരൻ സ്മാരക ധമനം സാഹിത്യ പുരസ്കാരം രാവെളിച്ചത്തിന്

തോന്നയ്ക്കൽ കുടവൂർ ധമനം സാഹിത്യ വേദിയുടെ എം. കെ വിദ്യാധരൻ സ്മാരക പ്രഥമ സാഹിത്യ പുരസ്കാരത്തിന് അഹമ്മദ്ഖാന്റെ രാവെളിച്ചം എന്ന കവിതാ സമാഹാരം തെരഞ്ഞെടുത്തിരിക്കുന്നു. ഡോ. എസ്. ഭാസിരാജ്, ഡോ.ആർ.രഘുനാഥൻ, പ്രൊഫ.എസ് രാധാകൃഷ്ണൻ നായർ എന്നിവരടങ്ങിയ സമിതിയാണ് വിധി നിർണയം നടത്തിയത്. പതിനായിരത്തി ഒരുനൂറ്റി പതിനൊന്ന് (11,111) രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വേങ്ങോട് ജംഗ്ഷനിൽ കൂടുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ സമ്മാനിക്കുന്നു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ശ്രീ വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തുന്നു.

സെയിൽസ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്

സെയിൽസ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്

പോത്തൻകോട് പ്രവർത്തിക്കുന്ന പ്രമുഖ മെഡിക്കൽ ഷോപ്പിലേക്ക് പരിചയസമ്പന്നരായ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. താൽപ്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

95675 28899, 85930 08300