നടൻ മമ്മൂട്ടിയുടെ മാതാവ് മരണപ്പെട്ടു

നടൻ മമ്മൂട്ടിയുടെ മാതാവ് മരണപ്പെട്ടു

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിൽ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് റെനൈ മെഡിസിറ്റിയിലായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് വൈക്കം ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

ആറ്റിങ്ങലിലെ ധനകാര്യ സ്‌ഥാപനത്തിലേയ്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ ധനകാര്യ സ്‌ഥാപനത്തിലേയ്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ ധനകാര്യ സ്‌ഥാപനത്തിലേയ്ക് അക്കൗണ്ടന്റ് (M/F), കളക്ഷൻ (M/F), കാഷ്യർ (F), ക്ലാർക്ക് (F) എന്നീ തസ്തികയിലേയ്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

പി കെ എൻ എൽ – ആറ്റിങ്ങൽ മൊബൈൽ നമ്പർ: 7909161967

മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവെയ്ക്കരുതെന്ന നിർദേശം ലംഘിച്ചു;  കരടി ചത്ത സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച

മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവെയ്ക്കരുതെന്ന നിർദേശം ലംഘിച്ചു; കരടി ചത്ത സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച

തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട്. മുങ്ങാൻ സാധ്യതയുള്ള ജീവികളെ മയക്കുവെടിവെയ്ക്കരുതെന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പ്രതികൂല സാഹചര്യമുണ്ടായാൽ മറുമരുന്ന് ഉപയോ​ഗിക്കാമെന്ന നിർദേശവും ലംഘിക്കപ്പെട്ടു. ഇന്നലെ രാവിലെ 11മണിയോടെയാണ് കിണറ്റിൽ വീണ കരടി ചത്തത്. വെള്ളത്തിൽ മുങ്ങിയതാണ് കരടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കരടിയെ രക്ഷിക്കുന്നതിൽ മാനദണ്ഡം കൃത്യമായി പാലിക്കാതിരുന്നതാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ടിൽ പറയുന്നത്.

കിണറിലെ ആഴം എത്രയാണ് എന്ന് മുൻകൂട്ടി മനസിലാക്കാൻ ശ്രമിച്ചില്ല. വീട്ടുകാരോടും നാട്ടുകാരോടും ചോദിച്ചാൽ കിണറ്റിലെ വെള്ളത്തിന്റെ ആഴം അറിയാൻ സാധിക്കും. ഇത് അറിയാൻ ശ്രമിച്ചില്ല. ഇത് അറിയാൻ ശ്രമിച്ചിരുന്നുവെങ്കിൽ കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്ത് എടുക്കാമായിരുന്നു. വല ഉപയോ​ഗിച്ച് മുകളിലേക്ക് കയറ്റുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ ഉദ്യോ​ഗസ്ഥർക്കെതിരെ നിയമപ്രകാരമുള്ള നടപടി ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.

മുങ്ങാൻ സാധ്യതയുള്ള ജീവികൾ, ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കാൻ സാധ്യതയുള്ള ജീവികൾ, നദിക്കരക്ക് സമീപത്തായുള്ള ജീവികൾ എന്നിവയെ മയക്കുവെടി വയ്ക്കരുതെന്നാണ് വനംവകുപ്പിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ. വെള്ളനാട് ഇത് പാടേ ലംഘിക്കപ്പെട്ടതായാണ് കണ്ടെത്തൽ. മയക്കുവെടിയേറ്റ് അസ്വസ്ഥനാകുന്ന കരടി അനങ്ങുമ്പോൾ വല നീങ്ങാനോ, കിണറ്റിലെ വെള്ളത്തിലേക്ക് പതിക്കാനോ ഉള്ള സാധ്യതകൾ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാനായില്ല. മയക്കുവെടി ഏൽക്കുന്ന ജീവി, അപകസാഹചര്യത്തിലേക്ക് നീങ്ങിയാൽ ആന്റി ഡോട്ട്, അഥവാ മറുമരുന്ന് പ്രയോഗിക്കാം. വെള്ളനാട് അത് ഉണ്ടായില്ല. അപകസാധ്യയില്ലാതെ, കിണറ്റിൽ കിടക്കുന്ന കരടിയെ ധൃതിപ്പിടിച്ച് വെടിവയ്ക്കേണ്ടിയിരുന്നില്ലെന്നും വിമർശനമുണ്ട്.

ബസിൽ സഹയാത്രികയ്ക്ക് നേരെ ആക്രമണം; റിട്ട. ജില്ലാ ജഡ്ജി അറസ്റ്റിൽ

ബസിൽ സഹയാത്രികയ്ക്ക് നേരെ ആക്രമണം; റിട്ട. ജില്ലാ ജഡ്ജി അറസ്റ്റിൽ

തിരുവനന്തപുരം: ബസിൽ വച്ച് സ്ത്രീയെ അതിക്രമിച്ച റിട്ടയേഡ് ജില്ലാ ജഡ്ജി പിടിയിൽ. റിട്ട. ജില്ലാ ജഡ്ജി രാമ ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കിളിമാനൂരില്‍ നിന്ന് ബസില്‍ കയറിയ റിട്ട. ജില്ലാ ജഡ്ജി രാമ ബാബു സഹയാത്രിയ്ക്കെതിരെ അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് കേശവദാസ പുരത്ത് എത്തിയപ്പോള്‍ യുവതി ബഹളം വച്ചു. അക്രമിയെ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്ത റിട്ട. ജില്ലാ ജഡ്ജിയെ റിമാന്‍ഡ് ചെയ്തു.

അഞ്ചാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

അഞ്ചാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: കടയ്ക്കലിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദർഭക്കാട് സ്വദേശിയായ 11കാരി ശിവാനിയാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയാണ് ഇത് ആദ്യം കണ്ടത്. അമ്മയുടെ നിലവിളികേട്ട് അടുത്തുളളവർ ഓടിയെത്തി കുട്ടിയെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

30 വയസിനു മുകളിലുള്ള ഏഴു ലക്ഷം പേർക്ക് ക്യാൻസർ സാധ്യത; വാക്സിനേഷൻ പ്രതിരോധം ഒരുക്കാൻ സർക്കാർ

30 വയസിനു മുകളിലുള്ള ഏഴു ലക്ഷം പേർക്ക് ക്യാൻസർ സാധ്യത; വാക്സിനേഷൻ പ്രതിരോധം ഒരുക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ 30 വയസിന് മുകളിൽ ഉള്ളവരിൽ ഏഴു ലക്ഷം പേർക്ക് ക്യാൻസർ ബാധിക്കാൻ സാധ്യതയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ ഏറ്റവും കൂടുതൽ സ്തനാർബുദം ആണ്. സ്ത്രീകളിൽ സർവിക്കൽ കാൻസർ വർധിക്കുന്നതായും മന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളുടെ മാതൃകയിൽ ക്യാൻസറിനെതിരെ വാക്‌സിനേഷൻ നൽകി പ്രതിരോധമാർജിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.

വയനാട്, ആലപ്പുഴ ജില്ലകളിൽ ഇതിന്റെ പൈലറ്റ് പ്രോജക്ട് നടപ്പാക്കാൻ തീരുമാനിച്ചു. ക്യാൻസർ സ്ട്രാറ്റജിക് ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. യൂറോ- ബ്രാക്കിതെറാപ്പി യൂണിറ്റ്, ലുട്ടീഷ്യം തെറാപ്പി, ഗാലിയം ജനറേറ്റർ, ഓട്ടോമേറ്റഡ് സെർവി സ്‌കാൻ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും പേഷ്യന്റ് വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സംസ്ഥാനത്ത് ക്യാൻസർ കെയർ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ബോർഡിന്റെ കൂടി ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നിർവഹിക്കുക. 14 ജില്ലകളിലും നടപ്പിലാക്കിയ ക്യാൻസർ കെയർ പോളിസിയുടെ അടിസ്ഥാനത്തിൽ കാൻസർ കെയർ പ്രോഗ്രാം നടപ്പിലാക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ആരോഗ്യവകുപ്പ് ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ റോബോട്ടിക് സർജറി സാധ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. റോബോട്ടിക്‌സ് സർജറി സംവിധാനം സ്ഥാപിക്കുന്നതിന് 30 കോടി രൂപ സംസ്ഥാന സർക്കാർ ആർസിസിക്ക് നൽകാൻ അനുവാദം നൽകിയിട്ടുണ്ട്. ഡിജിറ്റൽ പാത്തോളജി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് വേണ്ടി 2.64 കോടി രൂപയും അംഗീകരിച്ചു. ഗവേഷണ രംഗത്ത് ആർസിസിക്ക് മുന്നോട്ടു പോകാൻ വേണ്ട പിന്തുണ സർക്കാർ നൽകുമെന്നും സംസ്ഥാനത്തിന് ഗവേഷണ നയം ഉണ്ടാകണം എന്നതാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

30 വയസ്സിനു മുകളിലുള്ള 1.16 കോടി ആളുകളെ വാർഷിക ആരോഗ്യപരിശനയിലൂടെ സ്‌ക്രീൻ ചെയ്യാൻ സാധിച്ചതായും അവരിൽ ഏഴു ലക്ഷത്തിനു മുകളിൽ ആളുകളിൽ ക്യാൻസർ സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ സ്തനാർബുദം ആണ്. സ്ത്രീകളിൽ സർവിക്കൽ കാൻസർ വർധിക്കുന്നതായും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ക്യാൻസർ സംശയിക്കുന്ന മുഴുവനാളുകളെയും രോഗനിർണയം നടത്തി അവർക്ക് ക്യാൻസർ സ്ഥിരീകരിച്ചാൽ ചികിത്സ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ തന്നെ രോഗം നിർണയിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ക്യാൻസർ ഡേറ്റ രജിസ്റ്റർ ആരംഭിച്ചത്. രോഗത്തിന് മുന്നിൽ നിസ്സഹായരായവരെ ചേർത്തുപിടിക്കുന്ന നയമാണ് സർക്കാറിനുള്ളത്. രാജ്യത്തെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം എന്നും മന്ത്രി പറഞ്ഞു.