യു.എ.ഇ യിൽ മരണപ്പെട്ട അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

യു.എ.ഇ യിൽ മരണപ്പെട്ട അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

യു.എ.ഇ യിൽ മരണപ്പെട്ട അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
യു.എ.ഇ മരണപ്പെട്ട അഞ്ചുതെങ്ങ് കാപാലീശ്വരം സ്വദേശി സുമേഷ് (37) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 10:30 ന് യു.എ.ഇ യിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം വെളുപ്പിന് 4:10 ഓടെ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.

തുടർന്ന് അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം കൊഞ്ഞാന്തിട്ടയിലെ വസതിയിൽ എത്തിച്ച മൃതദേഹം രാവിലെ 8 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം സ്വദേശിയായ സുമേഷ് (37) കഴിഞ്ഞ 15 നാണ് യുഎഇ ൽ വച്ച് മരണപ്പെട്ടത്.
യുഎഇ – യിലെ അജ്മാനിൽ പ്രമുഖ കമ്പനിയിൽ ജോലി ചെയ്തിരുന്ന സുമേഷ് ജോലി കഴിഞ്ഞ് റൂമിലെത്തി വിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിയ്ക്കുകയായിരുന്നു. ഭാര്യ, ഹരിത ഒരു മകൻ ശ്രേയസ് 5 വയസ്സ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 നെന്ന് ബന്ധുക്കൾ അറിയിച്ചു.

വീണ്ടും പതിനായിരം കടന്ന് കോവിഡ്; 10,542 പേര്‍ക്ക് വൈറസ് ബാധ

വീണ്ടും പതിനായിരം കടന്ന് കോവിഡ്; 10,542 പേര്‍ക്ക് വൈറസ് ബാധ

ഡല്‍ഹി: രാജ്യത്ത് വീണ്ടും പതിനായിരത്തിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 7633 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനമാണ്. കഴിഞ്ഞദിവസം 1537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു മരണവും സ്ഥിരീകരിച്ചിരുന്നു.

ട്രെയിൻ തീവെയ്പ് കേസ്; ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. യുഎപിഎ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യമനുവദിക്കാനുളള സാധ്യതയില്ല. എൻഐഎ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികൾക്കും തുടക്കമിടും. പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഷാരൂഖിനെ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരൂഖ് ഉളളത്. ഈ മാസം 20 വരെയാണ് റിമാൻഡ് കാലാവധി.

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എൻഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എൻ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എൻഐഎ കൊച്ചി യൂണിറ്റ് എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തു. ഇത് കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യു എ പി എ അടക്കമുളള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ വലിയ ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നാണ് പ്രധാന ചോദ്യം. കേസന്വേഷണത്തിന്റെ തുടക്കം മുതൽ എൻഐഎ സംഘം ഇതിൽ സഹായിക്കുന്നുണ്ടായിരുന്നു. ഷഹീൻബാഗ് മുതൽ കേരളം വരെ നീളുന്ന ഒട്ടേറെ കണ്ണികൾ ഇതിലുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജൻസി സംശയിക്കുന്നുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട അന്വേഷണം നടക്കും.

അരിക്കൊമ്പന്റെ സ്ഥലംമാറ്റം; ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരിക്കൊമ്പന്റെ സ്ഥലംമാറ്റം; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ചിന്നക്കനാല്‍ ജനവാസ മേഖലയില്‍ ഭീഷണി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മധ്യവേനലവധി തുടങ്ങിയതിനാല്‍ ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്‌പെഷ്യല്‍ സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അരിക്കൊമ്പനെ എവിടേയ്ക്ക് മാറ്റണമെന്ന് ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അല്ലാത്തപക്ഷം നേരത്തെ നിശ്ചയിച്ച പ്രകാരം പറമ്പിക്കുളത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചത്.
ഇതിനെതിരെ നെന്മാറ എംഎല്‍എ കെ ബാബു നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് പറയാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. പറമ്പിക്കുളത്തേയ്ക്ക് ആനയെ മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളിയിരുന്നു.

ആന പാപ്പാൻമാരെ വീട് കയറി അക്രമിച്ച് പത്തംഗ സംഘം

ആന പാപ്പാൻമാരെ വീട് കയറി അക്രമിച്ച് പത്തംഗ സംഘം

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാടിന് സമീപം ചുള്ളിമാനൂരിൽ ആന പാപ്പാൻമാരെ വീട് കയറി അക്രമിച്ച് പത്തംഗ സംഘം. ആനയെ കെട്ടുന്ന സ്ഥലത്ത് അക്രമി സംഘം രാത്രി മദ്യപിക്കാൻ എത്തിയിരുന്നു. പാപ്പാൻമാർ ഇത് ചോദ്യം ചെയ്തു. ഇതിനെ തുടർന്നായിരുന്നു പത്തംഗ സംഘത്തിന്‍റെ മര്‍ദ്ദനം. സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ഒഒൻപത് മണിയോടെയായിരുന്നു അക്രമം നടന്നത്. ആനാപ്പാപ്പാന്മാര്‍ താമസിക്കുന്ന വീട്ടിൽ ആദ്യം എത്തിയത് രണ്ട് ബൈക്കുകളിലായി ആറുപേര്‍ ആയിരുന്നു. ആനയെ കെട്ടുന്ന സ്ഥലത്ത് മദ്യപിക്കാനായി സംഘം എത്തിയത് പാപ്പാന്മാര്‍ തടയുകയായിരുന്നു. ഇതിൽ പ്രകോപിതരായ സംഘം പാപ്പാന്‍മാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി മടങ്ങി. രണ്ട് മണിക്കൂറിന് ശേഷം കൂടുതൽ പേരുമായി മടങ്ങിയെത്തിയ ശേഷമായിരുന്നു അതിക്രമവും മര്‍ദ്ദനവും.

മൊയ്തീൻ, കുഞ്ഞുമോൻ, യൂസുഫ് എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം. വീടിന്‍റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞുമോന് ആക്രമണത്തിൽ പരിക്കേറ്റു. വീടിന്‍റെ വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമിച്ച അക്രമി സംഘം ജനാല ചില്ല് ചുടുകല്ല് കൊണ്ട് എറിഞ്ഞ് തകര്‍ത്തു. അക്രമി സംഘത്തിന്‍റെ ഒരു ബൈക്ക് ആനപാപ്പാന്മാര്‍ തടഞ്ഞുവച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് ഒരു മൊബൈൽ ഫോണും കിട്ടി.

സമീപവാസികളായ യുവാക്കളാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത് പൊലീസ് അറിയിക്കുന്നത്. അതിനിടെ കേസ് 50,000 രൂപാ നൽകി ഒത്തുതീര്‍ക്കാനും ശ്രമമുണ്ടായിയെന്നാണ് പാപ്പാന്മാര്‍ വിശദമാക്കുന്നത്. ചുള്ളിമാനൂര്‍ സ്വദേശി രാഹുലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വീടും ആനയും.

മിൽമ റിച്ച് 30 രൂപ, മഞ്ഞ കവർ 25; പുതുക്കിയ വില വർധന ഇന്നു മുതൽ

മിൽമ റിച്ച് 30 രൂപ, മഞ്ഞ കവർ 25; പുതുക്കിയ വില വർധന ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടി. കൊഴുപ്പു കൂടിയ പാലാ‍യ മിൽമ റിച്ച് (പച്ച കവർ) അര ലിറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായും കൊഴുപ്പു കുറഞ്ഞ മിൽമ സ്മാർട് ഡബിൾ ടോ‍ൺഡ് (മഞ്ഞ കവർ) അര ലിറ്റർ പാക്കറ്റിന് 24 രൂപയിൽനിന്ന് 25 രൂപയായുമാണ് കൂട്ടിയത്. പുതുക്കിയ വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വരും. രണ്ടിനം നീല പാക്കറ്റുകളിലു‍ള്ള പാലിന് വില വർധിപ്പിച്ചിട്ടില്ല.
വില വർധന സർക്കാർ അറിഞ്ഞി‍ല്ലെന്നും അതു പരിശോധിക്കുമെന്നും മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ പച്ച, മഞ്ഞ പാക്കറ്റുകൾ ഒഴികെയുള്ളവയ്ക്കെല്ലാം വില കൂട്ടിയിരുന്നെന്നാണ് മിൽമയുടെ വിശദീകരണം. വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകർഷകർക്ക് നൽകുന്നുവെന്നും മിൽമ വ്യക്തമാക്കി.