നാളെ മുതൽ ഗതാഗത നിയന്ത്രണം

നാളെ മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ പലയിടങ്ങളിലായി ഓടയുടേയും കലുങ്കിന്റേയും പുനർനിർമാണം നടക്കുന്നതിനാൽ നാളെ (ഏപ്രിൽ 19) മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏപ്രിൽ 19 മുതൽ മെയ് 18 വരെ 30 ദിവസത്തേക്കാണ് ഗതാഗതനിയന്ത്രണം.

കല്ലമ്പലത്ത് പഴകിയ മത്സ്യം പിടികൂടി

കല്ലമ്പലത്ത് പഴകിയ മത്സ്യം പിടികൂടി

കല്ലമ്പലം മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം വില്‍ക്കുന്നു എന്നതിന്റെ വിവരത്തില്‍ വര്‍ക്കലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. 80 കിലോയോളം വരുന്ന ചൂരയും, കൊഴിചാളയും ആണ് പിടികൂടിയത് പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ലാബിന്റെ സഹായത്തോടെയാണ് മത്സ്യം പരിശോധിച്ചത്. പഴകിയ മത്സ്യത്തില്‍ അമോണിയുടെ സാന്നിധ്യം കണ്ടെത്തി. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റുകളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

ഡി. ലീലാവതി (88) അന്തരിച്ചു

ഡി. ലീലാവതി (88) അന്തരിച്ചു

ആറ്റിങ്ങൽ: കുഴിയിൽമുക്ക് കൃഷ്ണയിൽ ഡി. ലീലാവതി (88) അന്തരിച്ചു.
സംസ്കാരം നാളെ (19- 4- 23) രാവിലെ 9.30 ന് വീട്ടുവളപ്പിൽ നടക്കും. പരേതനായ ശാന്താറാം സ്റ്റുഡിയോ ഉടമ പി കെ കൃഷ്ണന്റെ ഭാര്യയാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഇന്ന് ഉച്ചയ്ക്ക് 2.10ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

മക്കൾ: കെ പ്രകാശ്, കെ പ്രദീപ്, കെ അജിത്ത്, കെ ഷാജി
മരുമക്കൾ: സുനിത, പത്മം

വന്ദേ ഭാരത് രണ്ടു മിനിറ്റ് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

വന്ദേ ഭാരത് രണ്ടു മിനിറ്റ് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പരീക്ഷണ ഓട്ടത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ വൈകിയതിന് റെയില്‍വേയിലെ കണ്‍ട്രോള്‍ വിഭാഗം ഉന്നത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ഡിവിഷണല്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
വന്ദേ ഭാരതിന്റെ ട്രയല്‍ റണ്‍ രണ്ട് മിനിറ്റ് വൈകിയതിനാണ് നടപടി. പിറവം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ വൈകീട്ടായിരുന്നു നടപടിക്ക് കാരണമായ സംഭവമുണ്ടാകുന്നത്. നിറയെ യാത്രക്കാരുമായെത്തിയ വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കി.

ഇതേത്തുടര്‍ന്ന് വന്ദേഭാരത് ട്രെയിന് പിറവത്ത് രണ്ടു മിനുട്ട് നിര്‍ത്തിയിടേണ്ടി വന്നു. ഇതോടെയാണ് ട്രെയിന്‍ മൂവ്‌മെന്റ്‌സ് നിയന്ത്രിക്കുന്ന തിരുവനന്തപുരത്തെ ചീഫ് കണ്‍ട്രോളര്‍ക്കെതിരെ നടപടിയുണ്ടായത്. നടപടി വന്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത് പിന്‍വലിച്ചു.

കളഞ്ഞു കിട്ടിയ സ്വർണമാല പോലീസിലേൽപിച്ച് യുവാവ് മാതൃകയായി

ആറ്റിങ്ങൽ: ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ ജ്യൂസ് സ്റ്റാൻഡിന് സമീപത്തു നിന്നും ഏകദേശം ഒരു പവനോളം തൂക്കം വരുന്ന സ്വർണ മാല കളഞ്ഞു കിട്ടിയിട്ടുണ്ട്. അവനവഞ്ചേരി സൗപർണികയിൽ ഷൈജുവിന്റെ കൈയിലാണ് മാല കിട്ടിയത്. മാല നഷ്ടപ്പെട്ടവർ തെളിവുമായി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടാവുന്നതാണ്.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ നമ്പർ: 047026224444

കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

ബാംഗ്ലൂർ: ബാംഗ്ലൂരിൽ കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു. ബാംഗ്ലൂരിലെ ഗൊല്ലാറഹട്ടിയ്ക്ക് സമീപം മഗടിയിലാണ് സംഭവം. പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. സമീപത്ത് സൂചനാ ബോര്‍ഡുകളോ മറ്റു സുരക്ഷാ വേലികളോ സ്ഥാപിച്ചിരുന്നില്ല. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ക്കും ബാംഗ്ലൂർ ജലവിതരണ അതോറിറ്റിയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.