ബീച്ചിനോട് ചേര്‍ന്ന് നടക്കുന്നതിനിടെ തിരയില്‍പ്പെട്ടു; തിരുവനന്തപുരത്ത് രണ്ടുമരണം

ബീച്ചിനോട് ചേര്‍ന്ന് നടക്കുന്നതിനിടെ തിരയില്‍പ്പെട്ടു; തിരുവനന്തപുരത്ത് രണ്ടുമരണം

തിരുവനന്തപുരം: ആഴിമലയ്ക്ക് സമീപം തിരയില്‍പ്പെട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശികളായ രാജാത്തി (45), ബന്ധുവായ സായ് ഗോപിക (9) എന്നിവരാണ് തിരയില്‍പ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെ കരിക്കാത്തി ബീച്ചിലാണ് സംഭവം. തിരുവനന്തപുരം, കോവളം അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തഞ്ചാവൂരില്‍ നിന്നെത്തിയ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്. രണ്ടുമൂന്ന് കുടുംബങ്ങള്‍ അടങ്ങുന്നതാണ് സംഘം. കരിക്കാത്തി ബീച്ചിനോട് ചേര്‍ന്ന റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

രാവിലെ ബീച്ചിനോട് ചേര്‍ന്ന് നടക്കുന്നതിടെയാണ് രാജാത്തിയും ബന്ധുവും അപകടത്തില്‍പ്പെട്ടത്. ഇരുവരും തിരയില്‍പ്പെടുകയായിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ലൈഫ് ഗാര്‍ഡുമാര്‍ എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. എന്നാല്‍ അതിനോടകം തന്നെ ഇരുവര്‍ക്കും മരണം സംഭവിച്ചതായാണ് പൊലീസ് പറയുന്നത്. നടക്കുന്നതിനിടെ തിരയിലേയ്ക്ക് ഇറങ്ങിയ രണ്ടുപേരും അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

ആറ്റിങ്ങൽ കെയറിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവാസികൾക്ക് ഷാർജയിലെ സജ്ജ ലേബർ പാർക്കിൽ ഇഫ്താർ സംഗമം നടത്തി

ആറ്റിങ്ങൽ കെയറിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവാസികൾക്ക് ഷാർജയിലെ സജ്ജ ലേബർ പാർക്കിൽ ഇഫ്താർ സംഗമം നടത്തി

ആറ്റിങ്ങൽ കെയർ യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ളതുപോലെ ഇഫ്താർ ഇൻ ലേബർ ക്യാമ്പ് എന്ന കാരുണ്യ പ്രവർത്തി ഈ വർഷം ഷാർജ ലേബർ ഡിപ്പാർട്മെന്റ്-ഇഫ്താർ ഫോഴ്സ് എന്ന പ്രോഗ്രാമുമായി സഹകരിച്ചു കൊണ്ട് ഷാർജ-സജ്ജ ലേബർ പാർക്കിൽ വെള്ളിയാഴ്ച സംഘടിപ്പിച്ചു.

ആയിരക്കണക്കിന് തൊഴിലാളികളോടൊപ്പം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദീൻ, പ്രസിഡന്റ്‌ ബിനു പിള്ള, ജനറൽ സെക്രട്ടറി അനസ് ഇടവ, കൂടാതെ കൺവീനർമാരായ ബാഫക്കി ഹുസൈൻ,സജ്ജാദ് ഫൈസൽ, അജി കേശവപുരം, ജോയ് രാമചന്ദ്രൻ, നിസ്സാം കിളിമാനൂർ, നവാസ്, ശ്രീകുമാർ കല്ലൂർക്കോണം, താഹ കാപ്പുകാട്, കുഞ്ഞുമോൻ, ജാഫർഖാൻ, ബിജോയ്‌ കിളിമാനൂർ, ഫാമി പാലച്ചിറ, സലിം കല്ലറ, സഹദ് ഇല്ലിയാസ് എന്നിവരുൾപ്പെടെ നൂറുകണക്കിന് വാളെന്റിയർമാർ നേതൃത്വം നൽകി.

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. പ്രത്യേക മുന്നറിയിപ്പൊന്നും ഒരു ജില്ലയ്ക്കും നൽകിയിട്ടില്ല. എന്നാൽ ഉഷ്ണ തരം​ഗത്തിന്റെ സമാന സാഹചര്യം തുടരും. അതിനാൽ ജാ​ഗ്രത തുടരാൻ നിർദ്ദേശമുണ്ട്. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ 44.9 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം.

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷൻ

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷൻ

ഷാരോണിന്‍റെ സഹോദരൻ ഷിമോണും നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ഹർജിയിൽ 28 ന് കോടതി വാദം കേൾക്കും. കസ്റ്റഡിയിൽ വെച്ചും പ്രതി ആത്മഹത്യക്ക് ശ്രമിച്ച കാര്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

വിജയത്തിൻെറയും വിശ്വാസത്തിൻെറയും 11 വർഷങ്ങൾ : പിനാക്കിൾ ഏവിയേഷൻ അക്കാദമി

വിജയത്തിൻെറയും വിശ്വാസത്തിൻെറയും 11 വർഷങ്ങൾ : പിനാക്കിൾ ഏവിയേഷൻ അക്കാദമി

അനുദിനം തൊഴിലവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഏവിയേഷൻ മേഖല. നമുക്ക് അറിയാവുന്ന ജോലികളായ എയർ ഹോസ്റ്റസ്, പൈലറ്റ്സ് തുടങ്ങിയവയ്ക്ക് പുറമെ നിരവധി തൊഴിലവസരങ്ങൾ എയർപോർട്ടിലും എയർലൈൻസിലുമായി നിലനിൽക്കുന്നു. എയർലൈൻ, എയർപോർട്ട് മേഖലകളിൽ സാധാരണക്കാർക്ക് എത്തിപ്പെടാൻ പറ്റുമോ എന്ന ആശങ്കയ്ക്ക് അടിവരയിടുകയാണ് പിനാക്കിൾ ഏവിയേഷൻ അക്കാഡമി. നിരവധി വിദ്യാർത്ഥികളെ ഏവിയേഷൻ മേഖലയിലേക്ക് കൈപിടിച്ചുയർത്തുവാൻ സാധിച്ച പിനാക്കിൾ ഏവിയേഷൻ അക്കാഡമി ആറ്റിങ്ങലിൽ 11 വർഷം പൂർത്തിയാക്കുന്നു.

ഏവിയേഷൻ കോഴ്‌സുകളുടെ ഫീസ് കേട്ട് അന്ധാളിച്ചു പോകുന്ന സാധാരണക്കാരന്റെ മക്കൾക്ക് മാന്യമായ ഫീസ് നിലവാരത്തിൽ ഏവിയേഷൻ കോഴ്‌സുകൾ ഡിഗ്രിയോടൊപ്പം പഠിച്ചിറങ്ങാൻ സാധിക്കും എന്നതിന് ഉത്തമോദാഹരണമാണ് പിനാക്കിൾ ഏവിയേഷൻ അക്കാഡമിയിലെ വിദ്യാർത്ഥികൾ. എയർപോർട്ട്, എയർലൈൻ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾക്ക് പുറമേ പ്രവൃത്തി പരിചയം കൂടി കുട്ടികൾക്ക് ലഭ്യമാകുന്ന രീതിയിൽ എയർപോർട്ട് വിസിറ്റിങ്ങും എയർപോർട്ട് ട്രെയിനിങ്ങുകളും പഠനത്തോടൊപ്പം അവർക്ക് നൽകിവരുന്നു.

സമയ വേഗതക്ക് ദൈർഘ്യം കൂടിയ നാളുകളിൽ മൂന്ന് വർഷംകൊണ്ട് ഡിഗ്രിയും ഡിപ്പ്‌ളോമയും എന്നൊരു ആശയം മുന്നിൽവെച്ച് ഇതേ രീതിയിൽ വിദ്യാർത്ഥികളെ പഠിപ്പിച്ച് വിജയികളാക്കിയതും പിനാക്കിൾ ഏവിയേഷൻ അക്കാഡമിയുടെ പ്രത്യേകതയാണ്.

ഇന്ന് വിഷു; പുത്തൻ പ്രതീക്ഷകളോടെ കണി കണ്ടുണർന്ന് വിഷു ആഘോഷിയ്ക്കുകയാണ് മലയാളികൾ

ഇന്ന് വിഷു; പുത്തൻ പ്രതീക്ഷകളോടെ കണി കണ്ടുണർന്ന് വിഷു ആഘോഷിയ്ക്കുകയാണ് മലയാളികൾ

പുത്തൻ പ്രതീക്ഷകളോടെ കണി കണ്ടുണർന്ന് വിഷു ആഘോഷിയ്ക്കുകയാണ് ഇന്ന് മലയാളികൾ. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും.

നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും. കണി കണ്ട് കഴിഞ്ഞാൽ കൈനീട്ടമാണ്. കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു.

വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ്. രാവിലെ 2:45 മുതൽ 3:45 വരെ ആയിരുന്നു വിഷുക്കണി ദർശനം. ശബരിമലയിൽ വിഷുക്കണി കാണാൻ ഭക്തരുടെ തിരക്ക്. പുലർച്ചെ നാല് മണിയ്ക്ക് നട തുറന്നു.ഏഴ് മണി വരെയാണ് വിഷുക്കണികാണാൻ അവസരം ഉള്ളത്.