സംസ്ഥാന ലേബർ കമ്മിഷണർ വാസുകി ഐ.എ.എസ്സിൻ്റെ സാന്നിധ്യത്തിൽ ഇന്ന് നടന്ന കോൺഫറൻസിൽ നിലവിലുള്ള കയറ്റിറക്കു കൂലിനിരക്കിൽ നിന്നും 15% വർദ്ധനവ് നടപ്പാക്കാൻ തീരുമാനിച്ചു. ഇതിനു പുറമെ അട്ടി മറിപ്പ്, പൊക്കം വയ്ക്കൽ തുടങ്ങിയവയിൽ ആനുപാതികമായ കൂലി വർദ്ധനവിനും അംഗീകാരമായി.
ഇതിലും ഉയർന്ന നിരക്ക് നിലവിലുള്ള സ്ഥലങ്ങളിൽ അത്തരം ഉയർന്ന നിരക്ക് തുടരുന്നതായിരിക്കും.
11. 4. 2023 മുതൽ കൂലി വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതാണ്.
സർക്കാർ അംഗീകാരത്തിന് വിധേയമായിട്ടാവും നിരക്ക് നടപ്പാക്കുക.
ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ എൻ ടി യു സി)യെ പ്രതീനിധീകരിച്ച് ഫെഡറേഷൻ ജന:സെക്രട്ടറി വി.ആർ. പ്രതാപൻ, ഹാജാ നാസ് മുദ്ദീൻ എന്നിവരും വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളും അഡിഷണൽ
ലേബർ കമ്മിഷണർ ലാലും പങ്കെടുത്തു,
കൊച്ചി: എസ് എന്‍ കോളജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് തുടരേണ്ടതില്ല എന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി തള്ളി.
കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രസ്റ്റിന്റെ മുന്‍ ബോര്‍ഡ് അംഗം സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവിട്ടു. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
1998 എസ് എന്‍ കോളജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നതാണ് കേസ്. ഒരു കോടി രൂപ പിരിച്ചെടുത്തതില്‍ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ വകമാറ്റി എന്നതാണ് ആരോപണം. അന്ന് കമ്മിറ്റി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി.
ഇതിനെതിരെ അന്ന് കൊല്ലം എസ് എന്‍ ഡി പി വൈസ് പ്രസിഡന്റും ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.2020 ല്‍ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വീണ്ടും പുനരന്വേഷണത്തിന് ഇതേ കോടതി അനുമതി നല്‍കി. തുടര്‍ന്ന് വെള്ളാപ്പള്ളി പ്രതി അല്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ കീഴിൽ പുതുതായി രൂപീകരിച്ച കിഴക്കേ അയിലം ശാഖയുടെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പിന്റെ ഉദ്ഘാടനവും ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി എം.അജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ എസ്.സുജാതൻ സ്വാഗതം പറഞ്ഞു. പുതിയ ശാഖാ ഭാരവാഹികളായി ഷീലാ ത്യാഗരാജൻ (പ്രസിഡന്റ്), സതീശൻ (വൈസ് പ്രസിഡന്റ്), അരുൺ ചന്ദ്രൻ (സെക്രട്ടറി), യൂണിയൻ മെമ്പർ അൻസിൽ,എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി അരുൺ,സുഭാഷ്,ബിനു മോൻ, റജി, പ്രസീതൻ, അരുണൻ, ലില്ലി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ബീനാ പ്രകാശ്, ശ്യാംജിത്ത്, പ്രീതാനന്ദ് എന്നിവരെ തിരഞ്ഞെടുത്തു.
കിഴക്കേ അയിലം ശാഖയിൽ ഗുരുദേവക്ഷേത്രം നിർമ്മിക്കാൻ വസ്തു സംഭാവനയായി നൽകിയ ബാലചന്ദ്രൻ, ശാഖയിലെ മുതിർന്ന പൗരപ്രമുഖനായ ആനന്ദൻ എന്നിവരെ ശാഖയുടെ ആഭിമുഖ്യത്തിൽ യൂണിയൻ പ്രസിഡന്റ് പൊന്നാട അണിയിച്ചു. ബി.കെ.സുരേഷ് ബാബു, ജയപ്രസാദ്, സുശീലാ രാജൻ, പ്രശോഭാ ഷാജി, എസ്.സുരേഷ്, കെ.രഘുനാഥൻ, ഷീലാ ത്യാഗരാജൻ, അൻസിൽ എന്നിവർ സംസാരിച്ചു. അരുൺ ചന്ദ്രൻ നന്ദി പറഞ്ഞു.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയ്ക്ക് കരവാരം പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. പി മുരളി അഭിപ്രായപ്പെട്ടു. കരവാരം പഞ്ചായത്തിലെ പള്ളിമുക്ക് പതിമൂന്നാം വാർഡിൽ വാർഡ് തല സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം ബി.പി. മുരളി നിർവഹിച്ചു. വാർഡ് തല എ.ഡി.എസിന്റെ നേതൃത്വത്തിൽ മുഴുവൻ കുടുംബങ്ങളിലും കഴിഞ്ഞ ഒരു മാസമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ്ഇത് സാധിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി .ശ്രീജ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ്,സി.ഡി.എസ് ചെയർപേഴ്സൺ ജി. വിലാസിനി റിസോഴ്സ് പേഴ്സൺമാരായ ശ്രീലേഖ, വിദ്യ, തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ എം എ കരീം സ്വാഗതവും എ.ഡി.എസ്. ചെയർപേഴ്സൺ ശ്രീലേഖ നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് വിശിഷ്ട വ്യക്തികളെയും മുതിർന്ന പഠിതാക്കളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
‘നിൻ കൂടെ ഞാനില്ലയോ..’;ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നിൻ കൂടെ ഞാനില്ലയോ…’ എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങളിൽ കയറുന്ന ഇമ്പമാർന്ന ഈണത്തോടെയുള്ളതാണ് ഗാനം.
മനു മഞ്ജിത്തിന്‍റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരൻ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗൗതം ഭരദ്വാജും ചിന്മയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു മലയാളി യുവാവിന്‍റെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്ന ‘പാച്ചുവും അത്ഭുതവിളക്കും’.
കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും കൗതുകം ജനിപ്പിക്കുന്ന ചലനങ്ങളുമായി ഫഹദ് ആണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. നടി അഞ്ജന ജയപ്രകാശും ഫഹദിനോടൊപ്പം ഗാനരംഗങ്ങളിലുണ്ട്. ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. മലയാളത്തിലെ സീനിയേഴ്സായ ഇന്നസെന്‍റിനും മുകേഷിനും ഇന്ദ്രൻസിനും നന്ദുവിനുമൊക്കെയൊപ്പമുള്ള ഫഫയുടെ കോമ്പിനേഷൻ സീനുകളും ചിത്രത്തിൽ ആവോളമുണ്ടാകുമെന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്. സിനിമയുടേതായിറങ്ങിയ ടീസർ അടുത്തിടെ വലിയ ചർച്ചയായിരുന്നതാണ്. സത്യൻ അന്തിക്കാടിന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ അഖില്‍ സത്യൻ മുമ്പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പവ്രർത്തിച്ചിട്ടുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖിൽ സംവിധാനം ചെയ്‍തിട്ടുണ്ട്.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. കലാസംഘം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.
Recent Comments