by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: ധര്‍മപുരിയില്‍ കാമുകിയെ ലൈംഗികമായി ഉപദ്രവിച്ച മന്ത്രവാദിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ലിംഗം മുറിച്ചു മാറ്റി കല്ലുകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. പ്രതികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങുകയുണ്ടായി. തടസ്സങ്ങള്‍ നീക്കി കാമുകിയെ വിവാഹം കഴിക്കാൻ പൂജ നടത്തണമെന്നാവശ്യപ്പെട്ട് ദിനേശ് ആഭിചാരക്രിയകള്‍ നടത്തുന്ന ശശികുമാറിനെ സമീപിക്കുകയായിരുന്നു. ദിനേശിന്റെ അച്ഛന്റെ സുഹൃത്താണ് ശരികുമാര്‍. ഇയാള്‍ പറഞ്ഞതനുസരിച്ച് രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടിയേയും കൂട്ടി ദിനേശ് ശശികുമാറിന്റെ വീട്ടില്‍ പൂജക്ക് എത്തി. മന്ത്രവാദ പരിപാടികള്‍ തുടങ്ങിയപ്പോള്‍ ദിനേശിനോട് ഇയാള്‍ പുറത്തിറങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

ഈ തക്കം നോക്കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . പുറത്തേയ്ക്ക് കരഞ്ഞുകൊണ്ട് ഇറങ്ങി വന്ന പെണ്‍കുട്ടി ശരികുമാര്‍ ഉപദ്രവിച്ച വിവരം ദിനേശിനോട് പറഞ്ഞു. തുടര്‍ന്ന് ദിനേശും സുഹൃത്തുക്കളും ചേര്‍ന്ന് ശശികുമാറിനെ കൊല്ലാന്‍ തീരുമാനിക്കുകയും ഇക്കഴിഞ്ഞ ബുധനാഴ്ച മറ്റൊരു സുഹൃത്തിന് വേണ്ടി മന്ത്രവാദം നടത്തണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ദിനേശ് ശശികുമാറിനെ ബെന്നഗരം വനമേഖലയില്‍ എത്തിക്കുകയും ചെയ്തു. അവിടെ വച്ച് ബോധം മറയുവോളം മദ്യം നല്‍കിയതിന് ശേഷം ദിനേശും കൂട്ടുകാരും ചേര്‍ന്ന് ശശികുമാറിനെ കൊല്ലപ്പെടുത്തി. ലിംഗം മുറിച്ചുമാറ്റിയശേഷം കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി ശശികുമാറിന്റെ ഭാര്യ സുജാത ഹൊസൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ദിനേശ് വിളിച്ച കാര്യവും പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനമേഖലയില്‍ നിന്നും ശശികുമാറിന്റെ മൃതദേഹം കണ്ടെത്തി. ദിനേശന് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ ദിനേശന്റെ മറ്റൊരു സുഹൃത്ത് കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിക്കുന്നു.
by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. തലശേരി പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് പരപ്പൻപൊയിൽ സ്വദേശി ഷാഫിയേയും ഭാര്യയേയും വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഭാര്യയെ വഴിയിൽ ഇറിക്കിവിട്ടെങ്കിലും ഷാഫിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

തന്നെ ചിലർ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താമരശ്ശേരി പൊലീസിൽ നേരത്തേ ഷാഫി പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കൊടുവള്ളി സ്വദേശിയായ സാലി എന്നയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ വിദേശത്താണ്. തട്ടിക്കൊണ്ടുപോകലിന് സാലിയുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നേരത്തെ ഭീഷണിപ്പെടുത്തിയ കേസിലെ ആളുകളെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. രാത്രിയിൽ വീട്ടുവരാന്തയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു ദമ്പതികൾ. അതിനിടെയാണ് മുഖം മറച്ച് കാറിലെത്തിയ നാലംഗ സംഘം എത്തിയത്. അതിക്രമിച്ചു കയറിയ സംഘം ആയുധവും തോക്കും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരെ കാറിൽ കയറ്റിയത്. വീട്ടുമുറ്റത്ത് ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തു നിന്നും തോക്കിന്റെ അടർന്നു വീണ ഭാഗം കണ്ടെത്തി.
ഭർത്താവിനെ നാലുപേർ ചേർന്ന് വലിച്ചുകൊണ്ടു പോകുന്നത് തടയാൻ ശ്രമിച്ചതോടെയാണ് സെനിയെയേയും പിടിച്ച് കാറിൽ കയറ്റിയത്. പിന്നീട് ഇവരെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികൾ വന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. ഗൾഫിലെ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മകന്‍ അമ്മയുടെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. അക്രമം ചെറുമക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിന്. വിദേശത്തുള്ള ഭാര്യയില്‍ ഉള്ള സംശയം ആണ് ഇയാള്‍ മക്കളെ സ്ഥിരമായി ഉപദ്രവിക്കുന്നതിന് കാരണമെന്ന് പോലീസ്. കല്ലറ പാങ്ങോട് നിന്നും മംഗലക്കല്‍ മഹേഷിന്റെ എസ്സ് എസ് ഭവനില്‍ വാടകക്ക് താമസിക്കുന്ന ഷിബു (50) ആണ് ഇയാളുടെ മാതാവ് ഖദീജാ (66 ) നെ തലക്കടിച്ചു പരിക്കേല്‍പ്പിച്ചത്.

ഇയാളുടെ 12ഉം 9ഉം വയസായ പെണ്‍കുട്ടികളെ ഇയാള്‍ ഉപദ്രവിക്കാറുണ്ട്. സംഭവ ദിവസം ഇയാള്‍ ഭാര്യയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ ചൊല്ലി തര്‍ക്കം ഉണ്ടാക്കുകയും തുടര്‍ന്ന് കുട്ടികള്‍ക്ക് നേരെ തിരിയുകയും ചെയ്തു. ഈ സമയം ഖദീജാ ഇടയ്ക്ക് കയറി തടസം നിന്നു. ഇതോടെ കൂടുതല്‍ പ്രകോപിതനായ ഷിബു സൈക്കിള്‍ ഫോര്‍ക്ക് എടുത്ത് ഖദീജയെ തലക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരളത്തില്‍ തീരശോഷണം സംഭവിച്ച പതിമൂന്ന് ബീച്ചുകളില്‍ ആറും തിരുവനന്തപുരം ജില്ലയിലെന്ന് കണ്ടെത്തല്‍. നാഷനല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റ് (എന്‍സിഎസ്സിഎം) സംസ്ഥാനങ്ങള്‍ തിരിച്ചു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കേരളത്തിലെ ഒന്‍പതു ബീച്ചുകളില്‍ തീരം വര്‍ധിക്കുന്നതായും 13 ബീച്ചുകളില്‍ തീരം ഇടിയുന്നതായും കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം വ്യക്തമാക്കി. കേരളം ഉള്‍പ്പെടെ 9 തീരദേശ സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും ബീച്ചുകളില്‍ 1990 മുതല്‍ 2021 വരെയുള്ള കാലയളവാണു പഠനവിധേയമാക്കിയത്.

തൃശൂര്‍ ജില്ലയിലെ ചാവക്കാട് ബീച്ചിലാണ് ഏറ്റവുമധികം പുതിയ തീരം ഉണ്ടായത് 9,13,318 ചതുരശ്ര മീറ്റര്‍. കണ്ണൂര്‍ ജില്ലയിലെ മീങ്കുന്നു ബീച്ചാണു രണ്ടാമത് 5,45,923 ചതുരശ്രമീറ്റര്‍. തീരശോഷണം കാര്യമായി സംഭവിച്ചതു തൃശൂര്‍ ജില്ലയിലെ സ്‌നേഹതീരം ബീച്ചിലാണ് 7,31,778 ചതുരശ്ര മീറ്റര്‍. ആലപ്പുഴ ബീച്ചിലും കോഴിക്കോട് കാപ്പാട് ബീച്ചിലും ചിലയിടങ്ങളില്‍ തീരം വളരുകയും മറ്റു ചിലയിടങ്ങളില്‍ ഇടിയുകയും ചെയ്തുവെന്നാണു കണ്ടെത്തല്‍.
തീരശോഷണം സംഭവിച്ച 13 ബീച്ചുകളില്‍ ആറും തിരുവനന്തപുരം ജില്ലയിലാണ്. കേരളത്തിലെ 22 ബീച്ചുകളിലെ സ്ഥിതിയാണ് എന്‍സിഎസ്‌സിഎം പഠിച്ചത്. രാജ്യസഭയില്‍ സിപിഐയുടെ പി.സന്തോഷ്‌കുമാറിന്റെ ചോദ്യത്തിനാണു കേന്ദ്രമന്ത്രാലയം വിശദാംശങ്ങള്‍ ലഭ്യമാക്കിയത്.
by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ: അമ്മയ്ക്കും മക്കൾക്കും കണ്ണൂരിൽ വെട്ടേറ്റു. കണ്ണൂർ കോളയാടാണ് സംഭവം. കോളയാട് മീനചൂടിയിലെ ശൈലജ, മകൻ അഭിജിത്ത് മകൾ അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്. വഴിത്തർക്കത്തെ തുടർന്നുള്ള സംഘർഷത്തിലാണ് അമ്മയ്ക്കും രണ്ടു മക്കൾക്കും വെട്ടേറ്റത്. മൂന്ന് പേരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അയൽവാസിയായ രാജനാണ് വെട്ടി പരിക്കേൽപ്പിച്ചതെന്നാണ് ഇവരുടെ പരാതി. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാജൻ ശൈലജയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് മക്കൾക്കും വെട്ടേറ്റത്. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കൈയ്യിലുമാണ് പരിക്കേറ്റിരിക്കുന്നത്.

by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ തച്ചൂർക്കുന്ന് എം.ആർ ഭവനിൽ മംഗളാനന്ദൻ (72) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടുകൂടി മരണപ്പെടുകയായിരുന്നു.
ഭാര്യ: രമ
മകൻ: വിഷ്ണു എം.ആർ
മരുമകൾ: ജയലക്ഷ്മി
ചെറുമകൻ:ആദികേശ്
Recent Comments