174 കുടുംബങ്ങൾക്ക് പുതിയ വീട്; ലൈഫ് മിഷന്റെ നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന്

174 കുടുംബങ്ങൾക്ക് പുതിയ വീട്; ലൈഫ് മിഷന്റെ നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ നിർമ്മാണം പൂർത്തീകരിച്ച നാല് ഭവനസമുച്ചയങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് കണ്ണൂരിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാറ്റിന്റെ താക്കോൽ കൈമാറ്റം നിർവഹിക്കും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുക്കും.

കൊല്ലം പുനലൂരിലെ ഫ്ളാറ്റിന്റെ താക്കോർദാനം മന്ത്രിമാരായ കെഎൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ ചേർന്ന് നിർവ്വഹിക്കും. കോട്ടയം വിജയപുരത്ത് മന്ത്രി വിഎൻ വാസവനും ഇടുക്കി കരിമണ്ണൂരിൽ മന്ത്രി റോഷി അഗസ്റ്റിനും താക്കോൽ കൈമാറ്റം നിർവഹിക്കും. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയുടെ ഭാഗമാണ് ചടങ്ങുകൾ. ഇതുവഴി 174 കുടുംബങ്ങളുടെ പുനരധിവാസമാണ് ഉറപ്പാക്കാനാകുന്നത്. കരിമണ്ണൂരിൽ 42ഉം, കടമ്പൂർ, പുനലൂർ, വിജയപുരം ഭവന സമുച്ചയങ്ങളിൽ 44 യൂണിറ്റുകളും വീതമാണുള്ളത്, ഭിന്നശേഷിക്കാർക്കും മറ്റ് ശാരീരികമായ അവശത ഉള്ളവർക്കും താഴത്തെ നിലയിൽ 2രണ്ട് ഭവനങ്ങൾ നിർമിച്ചിട്ടുണ്ട്.

ഒരു ഹാൾ, രണ്ടു കിടപ്പ് മുറി, ഒരു അടുക്കള, ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയാണ് ഓരോ അപ്പാർട്ട്മെന്റും. ഇതിന് പുറമേ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്നിശമന സംവിധാനങ്ങൾ, വൈദ്യുതി, കുടിവെള്ളത്തിനായി കുഴൽ കിണർ, കുടിവെള്ള സംഭരണി, സോളാർ ലൈറ്റ് സംവിധാനം, ഖരമാലിന്യ സംസ്‌കരണം, ചുറ്റുമതിൽ, മഴവെള്ള സംഭരണി, ജനറേറ്റർ, ട്രാൻസ്ഫോർമർ എന്നിവയും ഉണ്ട്. പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെന്നാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് കടമ്പൂരിലെ നിർമാണം നിർവഹിച്ചത്. ബാക്കി മൂന്ന് ഭവനസമുച്ചയങ്ങളുടെയും നിർമ്മാണം അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിറ്റ്സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർവഹിച്ചത്.

എസ്എസ്എൽസി/പ്ലസ് ടു പാസ്സായവർക്ക് സൗജന്യമായി കോഴ്സുമായി റേഡിയന്റ് അക്കാദമി

എസ്എസ്എൽസി/പ്ലസ് ടു പാസ്സായവർക്ക് സൗജന്യമായി കോഴ്സുമായി റേഡിയന്റ് അക്കാദമി

എസ്എസ്എൽസി/പ്ലസ് ടു പാസ്സായ യുവതി യുവാക്കൾക്ക് സൗജന്യമായി റീട്ടെയിൽ ബില്ലിംഗ് അസോസിയേറ്റ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് തുടങ്ങിയ മേഖലകളിലേക്കുള്ള പരിശീലനം ആണ് ആരംഭിക്കുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിലും നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ഫോം ൽ പേര് രജിസ്റ്റർ ചെയ്യുക.

ജനറേഷൻ ഇന്ത്യ- ആംബർ 2.0 നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയാണ്.

ട്രേഡ്:
1) റീട്ടെയിൽ ബില്ലിംഗ് അസോസിയേറ്റ്
2) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
ഡ്യൂറേഷൻ: 3 മാസം
പ്രായപരിധി: 18 to 30 yrs
യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ഡിഗ്രി

ഈ കോഴ്സിലേക്ക് ചേരുവാൻ ആഗ്രഹിക്കുന്നവർ , ഏപ്രിൽ 10 ന് മുമ്പായി റേഡിയന്റ് അക്കാദമി, ആറ്റിങ്ങലിൽ എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക:
മൊബൈൽ നമ്പർ: 8089838883, 8089303330
രജിസ്റ്റർ ചെയ്യുന്നതിനായി ഓൺലൈൻ ഇവിടെ ക്ലിക്ക് ചെയ്യുക https://forms.gle/ftrRHrqi2bttZ7F3A

ഇ. ജെ. ഫ്രാൻസിസ് ദിനാചരണം നടത്തി

ഇ. ജെ. ഫ്രാൻസിസ് ദിനാചരണം നടത്തി

ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ സ്‌ഥാപക നേതാവ് ഇ.ജെ. ഫ്രാൻസിസിന്റെ സ്മരണാർത്ഥം ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.ജെ ഫ്രാൻസിസ് ദിനാചാരണം സംഘടിപ്പിച്ചു. ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ദിനാചരണ പരിപാടി ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ വി.സന്തോഷ്‌ ഉദ്‌ഘാടനം ചെയ്തു.

ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ്‌ ലിജിൻ. വി അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി. ബിജിന, നോർത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. മനോജ്‌കുമാർ, അജിത്ത്. ആർ, മേഖലാ സെക്രട്ടറി ദീപക് നായർ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ ഭാരവാഹികളായ സുശീൽ കുമാർ, ലിസി. വി, മഞ്ജു, കൗസു. റ്റി. എസ്, ബൈജു. ആർ. എസ്, ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.

ഐക്കോണിക്ക് ലോഗോയിലേയ്ക്ക് മടങ്ങി ട്വിറ്റർ; നായയെ മാറ്റി നീലക്കുരുവിയെ ലോഗോയിൽ പുനഃസ്ഥാപിച്ചു

ഐക്കോണിക്ക് ലോഗോയിലേയ്ക്ക് മടങ്ങി ട്വിറ്റർ; നായയെ മാറ്റി നീലക്കുരുവിയെ ലോഗോയിൽ പുനഃസ്ഥാപിച്ചു

ന്യൂയോര്‍ക്ക്: കഴിഞ്ഞദിവസം മൈക്രോബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിന്റെ ലോഗോ ‘നീലക്കിളി’യുടെ സ്ഥാനത്ത് ട്രോള്‍ ചിത്രമായ ഡോഗിയെ കണ്ട് എല്ലാവരും അമ്പരന്നിരുന്നു. ഇപ്പോള്‍ ട്വിറ്ററില്‍ നിന്ന് പറത്തിവിട്ട നീലക്കിളിയെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ വെബ് പതിപ്പില്‍ മാത്രമാണ് കഴിഞ്ഞദിവസം ലോഗോ മാറ്റിയത്. ഇന്ന് വീണ്ടും നീലക്കിളിയെ മസ്‌ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ട്വിറ്ററിന്റെ മൊബൈല്‍ ആപ്പുകളിലെ ലോഗോയില്‍ മാറ്റം വരുത്തിയിരുന്നില്ല.

ഷിബ ഇനു ഇനത്തില്‍പെട്ട നായയുടെ തലയാണ് ഡോഗി എന്ന പേരില്‍ 10 വര്‍ഷത്തോളമായി ട്രോളുകളിലുള്ളത്. ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികളെ പരിഹസിക്കാന്‍ 2013 ല്‍ ഈ ചിത്രം ലോഗോയാക്കി പുറത്തിറങ്ങിയ ഡോഗ്കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സിയില്‍ നിന്നാണ് ഡോഗി എന്ന ട്രോള്‍ ഉണ്ടായത്.

ഡോഗ്കോയിനെ പിന്നീട് ഇലോണ്‍ മസ്‌ക് പിന്തുണച്ചു തുടങ്ങിയതോടെ അതിന്റെയും മൂല്യമുയര്‍ന്നു. ട്വിറ്റര്‍ ലോഗോ മാറ്റി പകരം ഡോഗിന്റെ ചിത്രം ലോഗോ ആക്കിക്കൂടെ എന്നു കഴിഞ്ഞ മാസം ഒരാള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്യുമെന്ന് മസ്‌ക് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ലോഗോ മാറ്റത്തിലൂടെ വാക്ക് പാലിച്ചു എന്ന് മസ്‌ക് വ്യക്തമാക്കി. ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടര്‍ന്ന് ഡോഗ്‌കോയിന്റെ വില കുതിച്ചുയര്‍ന്നിരുന്നു. 30 ശതമാനത്തിലധികമാണ് വില ഉയര്‍ന്നത്. നിലവില്‍ ഇതിന്റെ മൂല്യം താഴ്ന്നിരിക്കുകയാണ്. ഇതാണോ വീണ്ടും ലോഗോ മാറ്റാന്‍ മസ്‌കിനെ പ്രേരിപ്പിച്ചത് എന്ന കാര്യവും ചര്‍ച്ചയായിരിക്കുകയാണ്.

സിപിഎമ്മിന്റെ മുതിർന്ന മുൻകാല അംഗം എം എ റഷീദ് (78) നിര്യാതനായി

സിപിഎമ്മിന്റെ മുതിർന്ന മുൻകാല അംഗം എം എ റഷീദ് (78) നിര്യാതനായി

സിപിഎംന്റെ മുതിർന്ന മുൻകാല അംഗവും സിപിഎംന്റെ ബ്രാഞ്ച് അംഗവും ഏരിയ വൈസ് പ്രസിഡന്റും കേരള പ്രവാസ് സംഘത്തിന്റെ ഭാരവാഹിയും കർഷക സംഘം ഏരിയ ഭാരവാഹിയായും ആയി പ്രവർത്തിച്ചിരുന്ന എം എ റഷീദ്(78) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 8 മണിയ്ക്ക് മൂന്നുമുക്ക് പള്ളയിൽ നടക്കും.

ഭാര്യ: പരേതയായ ആയിഷ ബീവി
മക്കൾ: അമാൻ, സഫീന, അമീൻ, അഷ്‌റഫ്
മരുമക്കൾ: ഷമീന, ഷാഫി, സംന, ഷംന

വര്‍ണ്ണ കൂടാരമൊരുങ്ങി ഇടവിളാകം യു.പി.സകൂള്‍ അന്താരാഷ്ട നിലവാരത്തിലേക്ക്

വര്‍ണ്ണ കൂടാരമൊരുങ്ങി ഇടവിളാകം യു.പി.സകൂള്‍ അന്താരാഷ്ട നിലവാരത്തിലേക്ക്

മംഗലപുരം കുഞ്ഞുങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ ഇടവിളാകം യു.പി.സകൂള്‍ മാത്യകാ പ്രീ പ്രൈമറിയ്ക്ക് വര്‍ണാഭമായ തുടക്കം. സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബി.ആര്‍.സിയുടെ നേത്യത്വത്തിലാണ് സ്റ്റാര്‍സ് മാത്യകാ പ്രീപ്രൈമറി വര്‍ണ്ണ കൂടാരം ഇടവിളാകം യു.പി.സകൂളില്‍ നിര്‍മ്മിച്ചത്. പത്ത് ലക്ഷം രൂപ ചെലവില്‍ അനുഭവങ്ങളിലൂടെ പഠനം എന്ന ലക്ഷ്യത്തില്‍ ഊന്നല്‍ നല്‍കി പതിമൂന്ന് ഇടങ്ങള്‍ സജ്ജീകരിച്ചു. ഓരോ ഇടങ്ങളിലും പഠനാനുഭവങ്ങള്‍ പങ്ക് വെക്കുന്നതിന് ഐ.ടി സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും.

പഠനം രസകരമാക്കാന്‍ പുസ്തകമരം. ജലാശയം, ഹരിതോദ്യാനം തുടങ്ങിയവയും നിര്‍മിച്ചിട്ടുണ്ട്. നൂറില്‍പ്പരം കുട്ടികള്‍ നിലവില്‍ പ്രീ പ്രൈമറി വിഭാഗത്തില്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര വിഭാഗത്തില്‍ ഉയരുന്നതോടെ പൊതു വിദ്യാലയത്തിലെ കുട്ടികളുടെ പഠനനിലവാരം നിലവിലേക്കാള്‍ മികച്ചതാകും വി.ശശി എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു.