ഭീമയുടെ പുതിയ ഷോറൂം ആറ്റിങ്ങലിൽ

ഭീമയുടെ പുതിയ ഷോറൂം ആറ്റിങ്ങലിൽ

ആറ്റിങ്ങലിൽ കോളേജ് ജംഗ്ഷനിൽ കെ എസ് ആർ ടി സി ഗാരേജിന് എതിർവശം ഭീമയുടെ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഉദ്ടഘാടനത്തോടനുബന്ധിച്ചുള്ള ഓഫറുകൾ ഏപ്രിൽ 16 വരെ നീട്ടിയിരിയ്ക്കുന്നു. സ്വർണാഭരണങ്ങൾക്കു പണിക്കൂലിയിൽ 65% വരെ കിഴിവ്. നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് ഗൃഹോപകരണങ്ങളും സമ്മാനമായി നൽകും.

മൂന്ന് ജില്ലകളില്‍ ഇടിയോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പരിശോധനകള്‍ കൂട്ടണം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം; 10,11 തീയതികളില്‍ മോക്ഡ്രില്‍

പരിശോധനകള്‍ കൂട്ടണം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം; 10,11 തീയതികളില്‍ മോക്ഡ്രില്‍

ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പരിശോധനയും ജനതക ശ്രേണീകരണവും വര്‍ധിപ്പിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. കോവിഡ് അവലോകനയോഗം വിളിച്ചുചേര്‍ക്കാനും സംസ്ഥാന ആരോഗ്യമന്ത്രിമാരോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഈ മാസം 10,11 തീയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവി തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം. കോവിഡ് മോക്ഡ്രില്‍ നടത്തുന്ന ആശുപത്രികളില്‍ ആരോഗ്യമന്ത്രിമാര്‍ നേരിട്ടു സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മോക്ഡ്രില്ലിന് മുമ്പായി തന്നെ ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. സംസ്ഥാനങ്ങളില്‍ ഏതുവകഭേദമാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തണം. സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് ഇന്ന് കോവിഡ് അവലോകനയോഗം ചേര്‍ന്നത്. കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി, ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് ഇന്നലെ 6050 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ട്രെയിനിലെ തീവയ്പ്; മരിച്ചവരുടെ വീടുകളില്‍ മുഖ്യമന്ത്രി എത്തി ധനസഹായം കൈമാറി

ട്രെയിനിലെ തീവയ്പ്; മരിച്ചവരുടെ വീടുകളില്‍ മുഖ്യമന്ത്രി എത്തി ധനസഹായം കൈമാറി

കണ്ണൂര്‍: എലത്തൂരില്‍ ഓടുന്ന ട്രെയിനിലുണ്ടായ തീ വയ്പ്പിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പലോട്ടുപള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദരിയ മന്‍സില്‍ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മല്‍ ഷുഹൈബ് സഖാഫിയുടെയും മകള്‍ സെഹ്‌റ ബത്തൂല്‍ (2), മട്ടന്നൂര്‍ കൊടോളിപ്പുറം കൊട്ടാരത്തില്‍ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് ട്രെയിന്‍ ആക്രമണത്തിനു പിന്നാലെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി 1 കോച്ചില്‍ തീവയ്പ്പുണ്ടായത്.

വാതുവെപ്പിനും ചൂതാട്ടത്തിനും വിലക്ക്; ഓൺലൈൻ ഗെയിമിങ്ങിനെ നിയന്ത്രിക്കാൻ കേന്ദ്രം; അന്തിമവിജ്ഞാപനം പുറത്തിറക്കി

വാതുവെപ്പിനും ചൂതാട്ടത്തിനും വിലക്ക്; ഓൺലൈൻ ഗെയിമിങ്ങിനെ നിയന്ത്രിക്കാൻ കേന്ദ്രം; അന്തിമവിജ്ഞാപനം പുറത്തിറക്കി

ന്യൂഡൽഹി; കാശ് വെച്ചുള്ള ഓൺലൈൻ ​ഗെയിമിങ്ങിന് വിലക്കേർപ്പെടുത്തി കേന്ദ്രം. ഓൺലൈൻ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിക്കൊണ്ടുള്ള അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കി. ഇതോടെ വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധനം വരും.

ഓൺലൈൻ ​ഗെയിമുങ്ങളെ നിയന്ത്രിക്കുക സ്വയംനിയന്ത്രിത സംവിധാനം (സെൽഫ് റെ​ഗുലേറ്ററി ഓർ​ഗനൈസേഷൻ- എസ്ആർഒ) ആയിരിക്കും. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ ഏതെല്ലാം ഓൺലൈൻ ഗെയിമുകളാണ് അനുവദിക്കേണ്ടത് എന്ന തീരുമാനമെടുക്കുക എസ്ആർഒ ആയിരിക്കും. വ്യവസായപ്രതിനിധികൾ, വിദ്യാഭ്യാസവിദഗ്ധർ, ശിശുവിദഗ്ധർ, മനഃശാസ്ത്രവിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്നതായിരിക്കും സമിതി. പതിനെട്ടുവയസ്സിൽതാഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്.

രാജ്യത്താദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണസംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു. പുതിയനയങ്ങൾ പാലിക്കാത്ത ഗെയിമിങ്‌ സ്ഥാപനങ്ങൾക്ക് സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാരോ നിയമമോ ആവശ്യപ്പെടുമ്പോൾ ചട്ടവിരുദ്ധമായ ഉള്ളടക്കം നീക്കംചെയ്യുന്നതുവഴി കമ്പനികൾക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷയാണ് സേഫ് ഹാർബർ. നിലവിൽ പണം നിക്ഷേപിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമാണ് നിയന്ത്രണമെന്ന് മന്ത്രി പറഞ്ഞു. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ ഐ.ടി. ഇന്റർമീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്.

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല

തിരുവനന്തപുരം: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല. തിരുവനന്തപുരം ജില്ലയിലെ വനമേഖലയായ കോട്ടൂരിലാണ് സംഭവം. കാറിനുള്ളിൽ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. പാമ്പുപിടുത്തക്കാരൻ മുതിയാവിള രതീഷ് സംഭവസ്ഥലത്തെത്തിയാണ് പാമ്പിനെ പിടിച്ചത്.

കോട്ടൂർ കാവടിമൂല സ്വദേശി അബ്ദുൾ വഹാബുദീന്റെ വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാർ തന്നെയാണ് കാറിന്റെ ബോണറ്റിനുള്ളിലേക്ക് പാമ്പ് കയറി പോകുന്നത് കണ്ടത്. ഉടൻ തന്നെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.

പാമ്പ് പിടുത്തക്കാരനായ മുതയാവിള രതീഷ് എത്തി ബോണറ്റിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടുകയായിരുന്നു. അഞ്ച് വയസ് മാത്രം പ്രായമുള്ള പെൺ രാജവെമ്പാലയാണ് ഇതെന്ന് രതീഷ് പറഞ്ഞു.