കൗസല്യ (96 ) നിര്യാതയായി

കൗസല്യ (96 ) നിര്യാതയായി

ആറ്റിങ്ങൽ കൊട്ടിയോട് ചെറുവള്ളിപുറത്ത് വീട്ടിൽ കൗസല്യ (96 ) നിര്യാതയായി.

മകൾ: പ്രസന്ന, മകൻ: പരേതനായ പീതാംബരൻ
മരുമക്കൾ: പരേതനായ ഭുവനചന്ദ്രൻ, സുഭാഷിണി
ചെറുമകകൾ: വിനോദ്, ശോഭ, സന്തോഷ്, വീണ

ഇനി ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി പ്രകൃതി വാതക വില നിശ്ചയിക്കും; വിദഗ്ധ സമിതി ശുപാർശ അംഗീകരിച്ച് കേന്ദ്രം

ഇനി ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി പ്രകൃതി വാതക വില നിശ്ചയിക്കും; വിദഗ്ധ സമിതി ശുപാർശ അംഗീകരിച്ച് കേന്ദ്രം

പിഎൻജിയുടെയും സിഎൻജിയുടെയും വില നിർണയത്തിനുള്ള വിദഗ്ധ സമിതി ശുപാർശകൾ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇനി ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി പ്രകൃതി വാതക വില നിശ്ചയിക്കാനാണ് തീരുമാനം. രാജ്യത്തെ ക്രൂഡ് ഓയിൽ ബാസ്ക്കറ്റിന്റെ പ്രതിമാസ ശരാശരിയുടെ പത്തു ശതമാനമായിരിക്കും പ്രകൃതിവാതക വില. ആറുമാസത്തിന് പകരം ഓരോ മാസവും വില നിർണയിക്കാനാണ് തീരുമാനം.

പുതിയ വില നിർണയ രീതി ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. അടിസ്ഥാന വില 4 ഡോളറും മേൽത്തട്ട് വില 6.5 ഡോളറുമായിരിക്കും. പുതിയ ബഹിരാകാശ നയത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. പൊതു, സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം നൽകുന്ന തരത്തിലാണ് പുതിയ ബഹിരാകാശ നയം.

ചികിത്സയ്ക്കെത്തിയ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം, ഡോക്ടർക്കെതിരെ കേസ്

ചികിത്സയ്ക്കെത്തിയ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം, ഡോക്ടർക്കെതിരെ കേസ്

വർക്കല: ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പുത്തൻചന്ത സ്വദേശി സുരേഷ്കുമാറിനെതിരെയാണ് കേസെടുത്തത്. ചെവി വേദനയ്ക്ക് ചികിൽസയ്ക്കെത്തിയ ആറ്റിങ്ങൽ സ്വദേശിനിയായ17 കാരിയോട് മോശമായ രീതിയിൽ പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. പോക്സോ നിയമ പ്രകാരമാണ് ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഡോക്ടർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം നൽകിയ മുന്നിറിയിപ്പിൽ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മിക്ക ജില്ലകളിലും കടുത്ത ചൂട് തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ഒഴികെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് 39.5 ഡിഗ്രി സെൽഷ്യസ് കാസർകോട് പാണത്തൂരിൽ രേപ്പെടുത്തി. കണ്ണൂരിലെ ചെമ്പേരിയിൽ 39 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.

ആറാട്ട് ഘോഷയാത്രയോടെ വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്ര മഹോത്സവത്തിന് തൃക്കൊടിയിറങ്ങി

ആറാട്ട് ഘോഷയാത്രയോടെ വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്ര മഹോത്സവത്തിന് തൃക്കൊടിയിറങ്ങി

ആറാട്ട് ഘോഷയാത്രയോടെ വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്ര മഹോത്സവത്തിന് തൃക്കൊടിയിറങ്ങി. ബുധന്‍ വൈകിട്ട് 4.30ന് ഗജരാജന്‍ തൃക്കടവൂര്‍ ശിവരാജു തിടമ്ബേറ്റി തിരുസന്നിധിയില്‍നിന്ന്‌ ആരംഭിച്ച്‌ കിഴക്കേ ഗോപുരനട വഴി ആറാട്ട് പുറപ്പെട്ടു.
വിഗ്രഹവുമായി ഘോഷയാത്ര ചിലക്കൂര്‍ആലിയിറക്കം കടല്‍ തീരത്തെത്തി ആറാട്ടുപുരയില്‍ വിഗ്രഹ പൂജയ്ക്കുശേഷം വിഗ്രഹം കടലില്‍ ആറാടിച്ചു. തുടര്‍ന്ന് നഗരപ്രദക്ഷിണത്തിനായി പുറപ്പെട്ടു. പനമൂട് അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ ആദ്യപറ സമര്‍പ്പിച്ചു. അമ്മന്‍കോവില്‍, വാവുകട ജങ്‌ഷന്‍ വഴി റെയില്‍വെ സ്റ്റേഷന്‍ ചുറ്റി മൈതാനം വഴി തിരികെ ക്ഷേത്രസന്നിധിയില്‍ എത്തി. ചുറ്റുവിളക്ക്, വലിയ കാണിക്ക എന്നിവയോടെ ഉത്സവത്തിന് കൊടിയിറങ്ങി.

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് പിന്നാലെയാണ് അനിൽ ആന്റണി തീരുനത്തിലെത്തിയത്. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും. മൂന്ന് മാണിയോട് കൂടി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. അനിൽ ആന്റണിയുടെ സാന്നിധ്യം കൂടുതൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.

രാഷ്ട്രീയമായി കേരളത്തിൽ ഇത് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തൽ. ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ഭാഗമായാകും അനിൽ ആന്റണി പ്രവർത്തിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 3 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ അറിയിക്കും. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്നു. ബിബിസി വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസുമായി തെറ്റി, പദവികള്‍ രാജിവച്ചു.