സുരേഷ് (41) മരണപ്പെട്ടു
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർവതിപുരം കൃഷിഭവന് സമീപം സുരേഷ് ഭവനിൽ സുരേഷ് (41) മരണപ്പെട്ടു. ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചത്.
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർവതിപുരം കൃഷിഭവന് സമീപം സുരേഷ് ഭവനിൽ സുരേഷ് (41) മരണപ്പെട്ടു. ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരത്ത് തായ്‌ലാന്‍ഡ് കഞ്ചാവുമായി യുവതിയും സുഹൃത്തും അറസ്റ്റില്‍. കവടിയാര്‍ സ്വദേശിയായ വരുണ്‍ ബാബു (24) ചുള്ളിമാനൂര്‍ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഹൈബ്രീഡ് ഇനത്തില്‍പ്പെട്ട 15 ഗ്രാം തായ്‌ലാന്‍ഡ് കഞ്ചാവ് കണ്ടെടുത്തു. കരമനയിലെ ഒരു യുവാവിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയാണ് വിനിഷ. പിടിയിലായ വരുണ്‍ ബാബു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്.
ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്ത് വരികയായിരുന്നു പ്രതികള്‍. പരശുവയ്ക്കലില്‍ പാറശ്ശാല സി.ഐ യുടെ നേതൃത്വത്തില്‍ പൊലീസും, ആന്റി നാര്‍ക്കോട്ടിക് സംഘവും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ബസ് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ബാഗിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കരമനയില്‍ പെണ്‍വാണിഭം എതിര്‍ത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനിഷ. ഇവരുടെ ഭര്‍ത്താവ് കേസിലെ ഒന്നാം പ്രതിയാണ്. ഇയാള്‍ നിലവില്‍ കാപ്പാ കേസില്‍ കുടുങ്ങി ജയിലില്‍ ആണ്. ഒരു വര്‍ഷം മുമ്പായിരുന്നു കൊലപാതകം.
തിരുവനന്തപുരം: എലത്തൂരില്‍ ടെയിനില്‍ തീവെയ്പിനിടെ മരിച്ച മൂന്നുപേരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്മത്ത് (45), റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ, നൗഫിക് എന്നിവരാണ് മരിച്ചത്. കോരപ്പുഴ പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ വെച്ചപ്പോള്‍ പരിഭ്രാന്തരായി ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് സംശയിക്കുന്നത്.
ട്രെയിനില്‍ നടത്തിയ ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അനില്‍കുമാര്‍ എന്നലാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. തീവെപ്പില്‍ പൊള്ളലേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം അരങ്ങേറിയത്. രാജ്യവ്യാപകമായി നടത്തിയ തിരച്ചിലിനൊടുവില്‍, നാലുദിവസത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നും പ്രതിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടി.
പാലക്കാട്: അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസിയുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്. ഒരാള്‍ക്കു മൂന്നു മാസം തടവുശിക്ഷയാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി പ്രത്യേക കോടതി വിധിച്ചത്.
ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരെയൈാണ് പ്രത്യേക കോടതി ജഡ്ജി കെഎം രതീഷ് കുമാര്‍ ഏഴു വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ശിക്ഷ. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവാണ് വിധിച്ചതെങ്കിലും ഇതിനകം അനുഭവിച്ചു തീര്‍ത്തതിനാല്‍, 500 രൂപ പിഴയൊടുക്കി മോചിതനാവാം.
പതിനാറു പ്രതികളില്‍ രണ്ടു പേരെ ഇന്നലെ കോടതി വെറുതെവിട്ടിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പുറമേ അന്യായമായി സംഘം ചേരല്‍, മര്‍ദനം, പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. മധുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്.
അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനാണ് മധു. 2018 ഫെബ്രുവരി 22ന് കള്ളനെന്ന് ആരോപിച്ചു കാട്ടില്‍നിന്നു മധുവിനെ പിടിച്ചുകൊണ്ടുവന്ന് മുക്കാലിയിലെത്തിച്ചു പൊലീസിനു കൈമാറുകയായിരുന്നു. മധുവിനെ കാട്ടില്‍ നിന്ന് പിടികൂടി വരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികളില്‍ ചിലര്‍ തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. പൊലീസ് മധുവിനെ അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കു മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലം മരിച്ചെന്നാണ് കേസ്. മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്‌സിഎസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്.
ആറ്റിങ്ങൽ വി.വി. ക്ലിനിക് റോഡിൽ സോഫ്റ്റ്‌ടെക് കമ്പ്യൂട്ടർ കോളേജിൽ സൗജന്യ നിരക്കിലുള്ള വെക്കേഷൻ കമ്പ്യൂട്ടർ കോഴ്സുകൾക്ക് 10-ാം തീയതി വരെ പ്രവേശനം. കൂടാതെ വളരെയേറെ തൊഴിൽ സാധ്യതകളുള്ള ഗവൺമെൻറ് അംഗീകൃത പി എസ് സി നിയമങ്ങൾക്ക് യോഗ്യമായ ഡാറ്റാ എൻട്രി, ഡിസിഎ, ടാലി പ്രൈം വിത്ത് ജിഎസ്ടി, പിജിഡിസിഎ, പൈത്തൺ, ഡിടിപി, ഗ്രാഫിക്സ് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്തുടങ്ങിയ കോഴ്സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും അഡ്മിഷൻ ഉറപ്പാക്കാനും ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം ഫില്ല് ചെയ്യുക.
https://surveyheart.com/form/63550dba0aa10655e4c9fc24
വിശദ വിവരങ്ങൾക്ക് വിളിക്കുകയോ നേരിട്ട് എത്തിച്ചേരുകയോ ചെയ്യുക.
സോഫ്റ്റ്‌ടെക്
കമ്പ്യൂട്ടർ കോളേജ്
വി.വി. ക്ലിനിക് റോഡ്
ആറ്റിങ്ങൽ
മൊബൈൽ: 9539075458
യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. കോടതിയിലെത്തി കീഴടങ്ങിയ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജഡ്ജിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു. മൻഹാറ്റൻ കോടതിയിലാണ് ട്രംപ് കീഴടങ്ങാനെത്തിയത്. പോൺതാരമായ സ്റ്റോമി ഡാനിയേൽസുമായുണ്ടായിരുന്ന അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ പണം നൽകിയെന്ന കേസിലാണ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റം ചുമത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിലാണ് ട്രംപ് മൻഹാറ്റൻ കോടതിയിൽ എത്തിയത്. കോടതിയുടെ 15–ാം നിലയിലായിരുന്നു ഔദ്യോഗിക നടപടികൾ. കുറച്ചുപേർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കി. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചത്.
34 കുറ്റങ്ങളാണ് ട്രംപിനെതിരെ കോടതി ചുമത്തിയത്. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു. വാദം പൂർത്തിയാക്കിയ ശേഷം മടങ്ങിയ ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. 2008 ൽ നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1.30 ലക്ഷം ഡോളർ നൽകിയെന്നാണു കേസ്. ക്രിമിനൽ കേസിൽ കുറ്റം ചുമത്തപ്പെട്ട ആദ്യ മുൻ യുഎസ് പ്രസിഡന്റാണ്. ഫ്ലോറിഡയിലെ വസതിയിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണു ട്രംപ് ന്യൂയോർക്കിലെത്തിയത്. ട്രംപ് ടവറിൽനിന്നാണു കോടതിയിലേക്കു പോയത്. കോടതിപരിസരത്ത് ട്രംപിന്റെ അനുയായികൾ തടിച്ചുകൂടിയിരുന്നു.
Recent Comments