കെപിഎസ്ടിഎ കിളിമാനൂർ ഉപജില്ലാ ഇഫ്താർ സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി

കെപിഎസ്ടിഎ കിളിമാനൂർ ഉപജില്ലാ ഇഫ്താർ സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി

കെ പി എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ ഉപജില്ലാ പ്രസിഡന്റ്‌ ആർ സി അജീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് എസ് അജീഷ് സ്വാഗതം ആശംസിച്ചു. കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ്‌ കെ അബ്ദുൽ മജീദ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം ജി ജി ഗിരികൃഷ്ണൻ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന കിളിമാനൂർ ബ്ലോക്ക്‌ പ്രോഗ്രാം കോർഡിനേറ്റർ വി ആർ സാബുവിന് ഉപഹാരം നൽകി ആദരിച്ചു.

സംസ്ഥാന ട്രഷറർ അനില്‍ വട്ടപ്പാറ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗംഗാധര തിലകൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ്, ജയ്‌ഹിന്ദ്‌ ചാനൽ എം ഡി. ബി എസ് ഷിജു തുടങ്ങിയവർ വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിഹാസ് പള്ളിക്കൽ, അഫ്സൽ മടവൂർ, ബൻഷാ ബഷീർ, ജെ സജികുമാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഗിരിജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോങ്ങനാട് രാധാകൃഷ്ണൻ, ഉഷാകുമാരി. വി, ബീന. എം എൻ, ഗീതാകുമാരി, ബിന്ദു. ജി, ഇർഷാദ് തൊളിക്കുഴി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ് പ്രദീപ്, സീനിയർ സൂപ്രണ്ട് സിന്ധു ആർ എൽ, എച്ച് എം ഫോറം സെക്രട്ടറി രാജേഷ് റാം, കെ പി എസ് ടി എ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ എൻ സാബു, എ ആർ ഷമീം, ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ, സംസ്ഥാന കൗൺസിൽ അംഗം എസ് സബീർ, കെ പി എസ് ടി എ എച്ച് എം ഫോറം കൺവീനർ ലാജി ജി എൽ, ഹയർ സെക്കൻഡറി സെൽ കൺവീനർ വിഷ്ണു കൽപ്പടയ്ക്കൽ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ബിജു , ജില്ലാ കമ്മിറ്റി അംഗങ്ങളായ അനൂപ് എം ജെ, വിജയകുമാരി പി, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ക്‌ളീറ്റസ് തോമസ് ,സാജൻ പി എ, മുഹമ്മദ്‌ അൻസാർ എ എം തുടങ്ങിയവർ സംബന്ധിച്ചു. ഉപ ജില്ലാ ട്രഷറർ പികെ സൂര്യകാന്തി നന്ദി രേഖപ്പെടുത്തി.

മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. യോഗത്തെ തുടർന്ന് കേരളത്തിൽ ജീവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഒരു ആശുപതിയിലും കൊവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഇന്ന് ഓശാന ഞായര്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും

ഇന്ന് ഓശാന ഞായര്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടക്കും. കുരിശിലേറ്റപ്പെടുന്നതിനുമുമ്പ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറിവന്ന യേശുവിനായി ഒലീവുമരച്ചില്ലകള്‍ വഴിയില്‍ വിരിച്ച് ‘ദൈവപുത്രന് സ്തുതി’ പാടിയ വിശ്വാസത്തിലാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം, കുര്‍ബാന, വചന സന്ദേശം എന്നിവയുണ്ടാകും. പീഡാനുഭവ വാരത്തിന്റെ തുടക്കമായാണ് ഓശാന ഞായറിനെ വിശ്വാസികള്‍ കണക്കാക്കുന്നത്.

ശമ്പളമില്ലെന്ന് ബാഡ്ജ് ധരിച്ചു; വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി

ശമ്പളമില്ലെന്ന് ബാഡ്ജ് ധരിച്ചു; വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി

കോട്ടയം: ശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ അഖില എസ് നായരെ പാലായിലേക്ക് സ്ഥലംമാറ്റി. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്. ഇവരുടെ ചിത്രം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദയനീയാവസ്ഥ വലിയ ചര്‍ച്ചയാകുകയും ചെയ്തു.

കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ അഖില അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ഥം സ്ഥലം മാറ്റുന്നു എന്നുമാണ് ഉത്തരവില്‍ പറയുന്നത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെയും മാനേജ്‌മെന്റിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ കെഎസ്ആര്‍ടിസി പറയുന്നു.

ഇനി അക്കൗണ്ടിൽ പണമില്ലാതെ വെറുതെ എടിഎമ്മിൽ കയറേണ്ട, പണി കിട്ടും!!!!

ഇനി അക്കൗണ്ടിൽ പണമില്ലാതെ വെറുതെ എടിഎമ്മിൽ കയറേണ്ട, പണി കിട്ടും!!!!

അക്കൗണ്ടിൽ പണമുണ്ടോ ഇല്ലയോ എന്നൊന്നും ചിന്തിക്കാതെ, എടിഎമ്മിൽ പോയി കാർഡ് സ്വൈപ്പ് ചെയ്യുന്ന ശീലമുണ്ട് പലർക്കും. എന്നാൽ അത്തരക്കാർക്ക് പണികിട്ടുമെന്ന മുന്നറിയിപ്പ് നൽകുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. അക്കൗണ്ടിൽ മതിയായ പണമില്ലാതെ, എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിച്ചാൽ, പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്നും ചാർജ്ജ് ഈടാക്കുമെന്ന് വ്യക്തമാക്കുകയാണ് പിഎൻബി മതിയായ പണമില്ലാത്തതിനാൽ പരാജയപ്പെടുന്ന ആഭ്യന്തര പണം പിൻവലിക്കൽ നടപടികൾക്ക് 2023 മെയ് ഒന്നുമുതൽ 10 രൂപയും, ജിസ്ടിയും ഈടാക്കും എന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നത്.

പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂര്‍: അച്ഛനും മകനും പുഴയില്‍ മുങ്ങിമരിച്ചു. ഒറ്റപ്ലാവ് സ്വദേശികളായ ലിജോ ജോസ് (32) മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്. ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴയില്‍ രാവിലെ പതിനൊന്നരയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മകനെ തോളിലിരുത്തി ലിജോ വെള്ളത്തില്‍ ഇറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടയില്‍ കാല്‍തെറ്റി ലിജോ പുഴയിലേക്ക് വീണു.

തുടര്‍ന്ന് ആറുവയസുകാരന്‍ ചെളിക്കുളളിലേക്ക് വീണു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ലിജോയും ചെള്ളിക്കുള്ളില്‍പ്പെടുകയായിരുന്നു. ഈ സമയത്ത് ബന്ധുക്കളായ രണ്ടുകുട്ടികള്‍ കൂടി സ്ഥലത്തുണ്ടായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെ മൃതദേഹം പേരാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.