സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത ഗാന വിവാദം: 11 പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു

സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത ഗാന വിവാദം: 11 പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാര വിവാദത്തിൽ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെയാണ് കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസ് എടുത്തത്. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിൾ ഡയറക്ടര്‍ അനൂപ് വി ആര്‍ നടക്കാവ് പോലീസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടര്‍ന്ന് അനൂപ് കോടതിയെ സമീപിക്കുകയായിരുന്നു.

കേരള സ്കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാന ദൃശ്യാവിഷ്കാരത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ സംസ്ഥാന സർക്കാരിനും കലോത്സവ സംഘാടക സമിതിക്കുമെതിരെ വിമർശനവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിരുന്നു. തുടർന്ന് അന്വേഷണം വേണമെന്ന ആവശ്യം മന്ത്രി മുഹമ്മദ് റിയാസും ഉന്നയിച്ചു.

സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും വിമർശനവുമായി രംഗത്തെത്തി. പാർട്ടി സംസ്ഥാന നേതൃത്വവും ഇതിനെ പിന്തുണച്ചിരുന്നു. പിന്നാലെ സ്വാഗത ഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോത്സവങ്ങളിൽ നിന്ന് മാറ്റിനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുകയും ചെയ്തു. മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് സംഭവം വിവാദമാകാൻ കാരണം.

പതിനെട്ടടി നീളവും 14 കിലോ തൂക്കവുമുള്ള രാജവെമ്പാല; സാഹസികമായി പിടികൂടി വനംവകുപ്പ്

പതിനെട്ടടി നീളവും 14 കിലോ തൂക്കവുമുള്ള രാജവെമ്പാല; സാഹസികമായി പിടികൂടി വനംവകുപ്പ്

രാജവെമ്പാലയെ അതിസാഹസികമായി പിടികൂടുന്ന വനംവകുപ്പ് അധികൃതരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിലാണ് മരത്തില്‍ കയറിയ രാജവെമ്പാലയെ പിടികൂടിയത്. പതിനട്ടടി നീളമുള്ള രാജവെമ്പാല ഏവരിലും ഭീതിപടര്‍ത്തി.

രാജവെമ്പാലക്ക് പതിനാലുകിലോ തൂക്കംവരുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇടിഞ്ഞാറിലെ നാലുസെന്റ് കോളനിയിലെ രതീഷിന്റെ വീടിന് സമീപത്തെ പുളിമരത്തിലാണ് രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് ആളുകള്‍ വിവരം പാലോട് റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാലംഗസംഘം സ്ഥലത്തെത്തുകയായിരുന്നു. പുളിമരത്തില്‍ നിന്ന് ഇറങ്ങിയ പാമ്പ് ആദ്യം ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കയറി. അവിടെ നിന്ന് പുറത്തേക്ക് ഇറക്കിയ ശേഷം പാമ്പിനെ സാഹസികമായി പിടികൂടുകയായിരുന്നു.

കാട്ടാക്കട ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഭാര്യ ഭർത്താവിനെ തല്ലി

കാട്ടാക്കട ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഭാര്യ ഭർത്താവിനെ തല്ലി

കാട്ടാക്കട ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഭാര്യ ഭർത്താവിനെ തല്ലി. രാവിലെ കോടതി ആരംഭിച്ചു തുടങ്ങി മിനിറ്റുകൾക്കകമാണ് കോടതിയിൽ കേസുമായി എത്തിയ ഭർത്താവിനെ കല്ലയം സ്വദേശിനിയായ ഭാര്യ മർദ്ദിച്ചത്. കുടപ്പനക്കുന്ന് സ്വദേശിയാണ് ഭർത്താവ്.

ഭർത്താവിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് കേസ് ഉണ്ട്. ഇയാളും കൂട്ട് പ്രതിയായ സ്ത്രീയും കോടതിയിൽ എത്തിയിരുന്നു. ഈ സമയം കോടതിയിൽ എത്തിയ ഭാര്യ ഇരുവരെയും ഒരുമിച്ച് കണ്ട പ്രകോപിതയായി കോടതി ഓഫീസ് മുറിയിൽ കയറി ഭർത്താവിനെ തല്ലുകയായിരുന്നു. തുടർന്ന് കോടതി നടപടികൾക്ക് തടസ്സം നേരിട്ടു. മജിസ്ട്രേറ്റിൻ്റെ ഉത്തരവ് പ്രകാരം ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു.

കെട്ടി​ട പെർമി​റ്റ് ഫീസ് വർദ്ധനവ്

കെട്ടി​ട പെർമി​റ്റ് ഫീസ് വർദ്ധനവ്

കെട്ടി​ട പെർമി​റ്റ് ഫീസ് വർദ്ധനവ് ഇങ്ങനെ

▪️പ​ഞ്ചാ​യ​ത്ത്

വ്യവസാ​യം
80​ ​മീ.​സ്ക്വ​യ​ർ​വ​രെ- 7​രൂപ
81​ ​മു​ത​ൽ150​വ​രെ- 50​രൂപ
151​മു​ത​ൽ​ 300​വ​രെ- 100​രൂപ
300​ന് ​മു​ക​ളി​ൽ- 150​രൂപവാ​ണി​ജ്യം
80​ ​മീ.​സ്ക്വ​യ​ർ​വ​രെ- 10​രൂപ
81​ ​മു​ത​ൽ150​വ​രെ- 70​രൂപ
151​മു​ത​ൽ​ 300​വ​രെ- 150​രൂപ
300​ന് ​മു​ക​ളി​ൽ- 200​രൂപമ​റ്റു​ള്ളവ
80​ ​മീ.​സ്ക്വ​യ​ർ​വ​രെ- 7​രൂപ
81​ ​മു​ത​ൽ150​വ​രെ- 50​രൂപ
151​മു​ത​ൽ​ 300​വ​രെ- 100​രൂപ
300​ന് ​മു​ക​ളി​ൽ- 150​രൂപ

▪️കോ​ർ​പ്പ​റേ​ഷൻ.

വ്യ​വ​സാ​യം
80​ ​മീ.​ ​സ്ക്വ​യ​ർ​വ​രെ- 15​രൂപ
81​ ​മു​ത​ൽ150​വ​രെ- 120​രൂപ
151​മു​ത​ൽ​ 300​വ​രെ- 150​രൂപ
300​ന് ​മു​ക​ളി​ൽ- 200​രൂപവാ​ണി​ജ്യം
80​ ​മീ.​സ്ക്വ​യ​ർ​വ​രെ- 20​രൂപ
81​ ​മു​ത​ൽ150​വ​രെ- 100​രൂപ
151​മു​ത​ൽ​ 300​വ​രെ- 170​രൂപ
300​ന് ​മു​ക​ളി​ൽ- 300​രൂപ മ​റ്റു​ള്ളവ
80​ ​മീ.​സ്ക്വ​യ​ർ​വ​രെ- 15​രൂപ
81​ ​മു​ത​ൽ150​വ​രെ- 100​രൂപ
151​മു​ത​ൽ​ 300​വ​രെ- 150​രൂപ
300​ന് ​മു​ക​ളി​ൽ- 300​രൂപ

▪️മു​ൻ​സി​പ്പാ​ലി​റ്റി.

വ്യ​വ​സാ​യം
80​ ​മീ.​സ്ക്വ​യ​ർ​വ​രെ- 10​രൂപ
81​ ​മു​ത​ൽ150​വ​രെ- 70​രൂപ
151​മു​ത​ൽ​ 300​വ​രെ- 120​രൂപ
300​ന് ​മു​ക​ളി​ൽ- 200​രൂപവാ​ണി​ജ്യം
80​ ​മീ.​സ്ക്വ​യ​ർ​വ​രെ- 15​രൂപ
81​ ​മു​ത​ൽ150​വ​രെ- 90​രൂപ
151​മു​ത​ൽ​ 300​വ​രെ- 150​രൂപ
300​ന് ​മു​ക​ളി​ൽ- 250​രൂപമ​റ്റു​ള്ളവ
80​ ​മീ.​സ്ക്വ​യ​ർ​വ​രെ- 10​രൂപ
81​ ​മു​ത​ൽ150​വ​രെ- 70​രൂപ
151​മു​ത​ൽ​ 300​വ​രെ- 120​രൂപ
300​ന് ​മു​ക​ളി​ൽ- 200​രൂപ

ഉത്സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

ഉത്സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കൊളത്തൂരില്‍ ഉത്സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. എരമംഗലം സ്വദേശി എല്‍കെ ബിനീഷാണ് മരിച്ചത്. 43 വയസായിരുന്നു. തിങ്കളാഴ്ച മര്‍ദനമേറ്റ ബിനീഷ് മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഉത്സവപ്പറമ്പില്‍ വച്ച് ബിനീഷിന് ആള്‍ക്കൂട്ടം മര്‍ദിച്ചത്. ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിന് സമീപത്തെ കുളത്തിന് സമപീം ബിനീഷിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റി. ബിനീഷിന്റെ ശരീരമാകെ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ അന്നുതന്നെ കാക്കൂര്‍ പൊലീസ് സ്്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ബിനിഷിനെ തള്ളിമാറ്റിയ ചിലരെ പൊലീസ് വിളിച്ചുവരുത്തുകയും ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബിനീഷിനെ ക്ഷേത്രത്തില്‍ നിന്ന് തള്ളിമാറ്റിയിരുന്നതായും പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ലെന്നുമാണ് അവര്‍ പൊലീസിന് നല്‍കിയ മൊഴി.

എന്നാല്‍ ആള്‍ക്കൂട്ടമര്‍ദനത്തെ തുടര്‍ന്നാണ് ബിനീഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ വാദം. പൊലീസില്‍ പരാതി നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നും കേസിലെ പ്രതികളെ വിട്ടയച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറയിച്ചു. ബിനീഷിന്റെ തലയിലെ ആഴത്തിലുണ്ടായ മുറിവ് വീണപ്പോഴുണ്ടായതാണോ, മര്‍ദനമേറ്റിട്ടുണ്ടായതാണോ എന്നതുള്‍പ്പടെ അറിയണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമെ പറയാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

ഹരിത കര്‍മസേനയ്ക്കു യൂസര്‍ ഫീ നിര്‍ബന്ധമായും നല്‍കണമെന്ന് സർക്കാർ

ഹരിത കര്‍മസേനയ്ക്കു യൂസര്‍ ഫീ നിര്‍ബന്ധമായും നല്‍കണമെന്ന് സർക്കാർ

തിരുവനന്തപുരം: ഹരിതകര്‍മ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിനു യൂസര്‍ ഫീ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് വസ്തുനികുതിക്കൊപ്പം ഈടാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യ, പാഴ് വസ്തു ശേഖരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കേണ്ടതാണെന്നും നിശ്ചിത യൂസര്‍ ഫീ ഈടാക്കാവുന്നതാണെന്നുമാണ് ഉത്തരവില്‍ പറയുന്ന്. യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്നും കുടിശ്ശിക വരുത്തിയവരില്‍ നിന്നും തുക വസ്തുനികുതിക്കൊപ്പം ഇടാക്കേണ്ടതാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.