പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ എട്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ എട്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ എട്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യമുള്ള പോസ്റ്റര്‍ അഹമ്മദാബാദിലെ വിവിധ ഇടങ്ങളില്‍ പതിച്ച സംഭവത്തിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ദേശീയ വ്യാപകമായി ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകള്‍. അറസ്റ്റിലായവര്‍ എഎപി പ്രവര്‍ത്തകരാണെന്ന് ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗാധ്‌വി പറഞ്ഞു.

പോസ്റ്റര്‍ പതിച്ചതിന് എഎപി പ്രവര്‍ത്തകരെ പിടികൂടി ജയിലിലിടുന്നത് ബിജെപിയുടെ ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നത്. എഎപിയുടെ പ്രചാരണത്തെ ബിജെപി ഭയക്കുകയാണെന്നും ഇസുദന്‍ ഗാധ്‌വി പറഞ്ഞു.

പാര്‍ക്ക് സന്ദര്‍ശനത്തിനിടെ റവന്യു മന്ത്രി കെ. രാജന് പരിക്ക്

പാര്‍ക്ക് സന്ദര്‍ശനത്തിനിടെ റവന്യു മന്ത്രി കെ. രാജന് പരിക്ക്

തൃശൂര്‍: പാര്‍ക്ക് സന്ദര്‍ശനത്തിനിടെ, റവന്യു മന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് സംഭവം. ചവിട്ടുപടി ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീഴുകയായിരുന്നു. കാല്‍മുട്ടിന്റെ തൊലി നീങ്ങി. ഉടനെ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് കാല്‍മുട്ടില്‍ സ്റ്റിച്ചിട്ടു. ആരോഗ്യ നില തൃപ്തികരമെന്ന് മന്ത്രി രാജന്റെ ഓഫീസ് അറിയിച്ചു.

സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവ്‌

സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവ്‌

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന് ജീവപര്യന്തം. പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്. കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി എന്നതാണ് കേസ്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്. അമ്മ വത്സലയ്ക്കും അച്ചന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു യുവതി. പുറത്തെ ശബ്ദം കേട്ട് യുവതിയും പിതാവും പുറത്തിറങ്ങി നോക്കി. ഇതിനിടെ പ്രതി അരുണ്‍ പിന്നിലെ വാതിലിലൂടെ അകത്തു കയറി ഒളിച്ചിരുന്നു. അകത്തേക്കു കയറിയ സൂര്യഗായത്രിയെ പ്രതി കുത്തിയത്. തടയാന്‍ ശ്രമിച്ച ശിവദാസനെ പ്രതി അരുണ്‍ അടിച്ചു നിലത്തിട്ടു. ഭിന്നശേഷിക്കാരിയായ അമ്മ തടയാനെത്തിയപ്പോള്‍ അവരെയും ആക്രമിച്ചു. വിവാഹാഭ്യര്‍ത്ഥന സൂര്യഗായത്രി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

വിജയ് യേശുദാസിന്റെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണം മോഷണം പോയി

വിജയ് യേശുദാസിന്റെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണം മോഷണം പോയി

ചെന്നൈ: ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണം മോഷണം പോയി. ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി. വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന ബാലയുടെ 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. മോഷണത്തിനു പിന്നില്‍ വീട്ടിലെ വേലക്കാരിയെ സംശയിക്കുന്നതായി കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വർണാഭരണങ്ങളിൽ എച്ച്‍യുഐഡി ഹാൾമാർക്ക്; 3 മാസത്തേക്ക് കൂടി സമയം അനുവദിച്ച് ഹൈക്കോടതി

സ്വർണാഭരണങ്ങളിൽ എച്ച്‍യുഐഡി ഹാൾമാർക്ക്; 3 മാസത്തേക്ക് കൂടി സമയം അനുവദിച്ച് ഹൈക്കോടതി

തിരുവനന്തപുരം: സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി എച്ച്.യു.ഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ നാളെ മുതൽ വിൽക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോകതൃ മന്ത്രാലയത്തിന്‍റെ നിർദ്ദേശം. ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ച കൊണ്ടാണ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് കൂടി സമയം അനുവദിച്ച് നല്‍കിയിരിക്കുന്നത്.

മണമ്പൂർ ആഴം കോണത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു നൽകി മാതൃകയായി കല്ലമ്പലം പോലീസ്

മണമ്പൂർ ആഴം കോണത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു നൽകി മാതൃകയായി കല്ലമ്പലം പോലീസ്

മണമ്പൂർ: സ്ഥിരം അപകട മേഖലയായ മണമ്പൂർ ആഴം കോണത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു നൽകി മാതൃകയായി കല്ലമ്പലം പോലീസ്. ആഴാംകോണത്അപകടം നിറഞ്ഞ പഴയ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ സ്ഥിരം അപകടം ഉണ്ടാവുകയും ഒരു പെൺകുട്ടിയുടെ ജീവൻ പോവുകയും ചെയ്തിരുന്നു. ജനപ്രതിനിധികൾക്ക് സാധിക്കാത്ത നന്മയാണ് കല്ലമ്പലം പോലീസുക്കാര് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.