by Midhun HP News | Mar 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലംകോട് പള്ളിമുക്കിന് സമീപം നാസറുദ്ദീൻ കുന്നുംപുറത്ത് എന്നയാളുടെ വീടിനോട് ചേർന്നുള്ള വിറക് പുരയ്ക്ക് അഗ്നി ബാധ എന്നറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തുകയും അഗ്നിബാധ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ബിജു, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു, പ്രദീപ്, ശ്രീരാഗ്, സതീശൻ, സജി ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) അഷറഫ്, ഷിജിമോൻ, ഹോം ഗാർഡ് സുധീർ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


by Midhun HP News | Mar 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ‘സ്റ്റാറ്റ്യൂട്ടറി പെൻഷൻ’ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പെൻഷൻ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 1 ശനിയാഴ്ച സെക്രട്ടറിയേറ്റ് ധർണ്ണയും താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി ആറ്റിങ്ങിൽ സിവിൽ സ്റ്റേഷന് മുന്നിൽ ഉച്ചയ്ക്ക് 12.30 മണിയ്ക്ക് നടക്കുന്ന പ്രതിഷേധ ധർണ്ണ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു ഉദ്ഘാടനം ചെയ്യും. നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി. സന്തോഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റി അംഗം റ്റി. വേണു, നോർത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാർ, കെ.ജി.ഒ.എഫ് തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം നൗഷാദ്, ഡി. ബിജിന, ദീപക് നായർ, ലിജിൻ, അജിത്ത്, മനോജ് കുമാർ എന്നിവർ സംസാരിക്കും.

by Midhun HP News | Mar 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് 110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകൾ 515, ചെറിയ വാണിജ്യ വാഹനങ്ങൾ 165 എന്നിങ്ങനെയാണ് നിരക്ക്. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.


by Midhun HP News | Mar 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: ഡൽഹിയിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിൽ ആറ് മരണം. രാത്രി മുഴുവൻ കൊതുകുതിരി കത്തിച്ചതിനെ തുടർന്നുണ്ടായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചത്. ഡൽഹി ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്നലെ രാത്രി ആണ് സംഭവം. കത്തിച്ചുവച്ച കൊതുകുതിരി കിടക്കയിൽ വീണാണ് വിഷപുക മുറിയിൽ പടർന്നത്. കിടക്ക കത്തി പൊള്ളലേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഭവം. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


by Midhun HP News | Mar 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ഇപകടകാരികളാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് തടസ്സമില്ല. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.


by Midhun HP News | Mar 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാൻ ആണ് മരിച്ചത്. കോവളം – മുക്കോല ബൈപാസിൽ പോറോഡ് പാലത്തിനു സമീപം അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കവയാണ് അപകടം നടന്നത്. ചീറിപ്പാഞ്ഞെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചിടുകയായിരുന്നു.

അപകടത്തില്‍ അമ്മയ്ക്ക് പരിക്കില്ല. അപകടത്തിന് ശേഷം ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് ശേഷമാണ് നാടിനെ വേദനയിലാഴ്ത്തിയ അപകടം നടന്നത്. അമ്മയ്ക്കൊപ്പം കടയിൽ പോയി സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ബൈപാസ് മുറിച്ചു കടക്കുന്നതിനിടെയാണ് മുക്കോല ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം കുട്ടിയെ ഇടിച്ചു തെറിപ്പിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Recent Comments