by Midhun HP News | Mar 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാഹ ആലോചന നിരസിച്ചതിന് സൂര്യഗായത്രി എന്ന യുവതിയെ കുത്തികൊന്ന കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കേസിൽ നാളെ വിധി പറയും. നെടുമങ്ങാട് കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെയാണ് വീട്ടിൽ കയറി സുഹൃത്തായിരുന്ന അരുണ്‍ കുത്തി കൊലപ്പെടുത്തിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
ഭിന്ന ശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്. അമ്മ വത്സലയ്ക്കും അച്ഛന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്രി. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതിൽകൂടി അകത്ത് കയറി അരുണ്‍ വീട്ടിനുളളിൽ ഒളിച്ചിരുന്നു. അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്.

തടയാൻ ശ്രമിച്ച അച്ഛൻ ശിവദാസനെ അടിച്ച് നിലത്തിട്ടു. വീട്ടിനു മുന്നിലിരുന്ന ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ അമ്മയെയും അരുണ്‍ ആക്രമിച്ചു. സൂര്യഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു അരുംകൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. സൂര്യഗാത്രിയുടെ തല ചുമരിൽ ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ട് അടുത്ത് വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരുന്നു.

നാട്ടുകാർ പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിർണായകമായി. വീട്ടിലെത്തി സംസാരിക്കുമ്പോള്‍ സൂര്യഗായത്രി കത്തി എടുത്ത് കുത്താൻ ശ്രമിച്ചപ്പോള്‍ പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ചുവെന്ന് അരുണിൻെറ അഭിഭാഷകൻ വാദിച്ചു. എന്നാൽ അക്രമത്തിനിടെ പരിക്കേറ്റ അരുണിനെ ചികിത്സിച്ച ഡോക്ടർ ഈ വാദം തള്ളി.
സൂര്യഗായത്രിയെ കുത്തി ശേഷം കത്തി മടക്കിയപ്പോഴാണ് അരുണിന് പരിക്കേറ്റതെന്ന പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടറുടെ മൊഴിയും നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതിയായ അരുണ്‍ അറസ്റ്റ് ചെയ്ത അന്നു മുതൽ ജയിലിലാണ്. നെടുമങ്ങാട് പൊലിസാണ് കുറ്റപത്രം നൽകിയത്.
by Midhun HP News | Mar 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഓവർസിയർ സുരജ് പി ടി യെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കെട്ടിട നിര്‍മ്മാണാനുമതി നല്‍കാന്‍ അപേക്ഷകനില്‍ നിന്നും പണം വാങ്ങുന്നതിനിടെയായിരുന്നു അറസ്ററ്. സൂരജിനെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു. സൂരജ് കൈക്കൂലി വാങ്ങുന്നുവെന്ന പരാതി നേരത്തെ തന്നെ വിജിലന്സിന് ലഭിച്ചിരുന്നതാണ്.
ഇതേകുറിച്ച് അന്വേഷണം നടക്കന്നതിനിടെയാണ് കെട്ടിന നിര്‍മ്മാണ അനുമതി നല്‍കാന്‍ 5000 രൂപ ആവശ്യപെടുന്നുവെന്നു കാണിച്ച് പായിപ്ര സ്വദേശിയായ ഒരാള്‍ വിജിലന്‍സിനെ സമീപിക്കുന്നത്. മുമ്പും പെര്‍മ്മിറ്റ് നല്‍കാമെന്ന് ഉറപ്പ് നല‍്കി സൂരജ് ഇയാളില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നു. നിരന്തരം പണം വാങ്ങുകയും പെര്‍മ്മിറ്റ് നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.
തുടര്‍ന്ന് വിജിലന്സ് നല്കിയ പണം സൂരജിന് കൈമാറുകയായിരുന്നു. ഉടന്‍ തന്നെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥറെത്തി അറസ്റ്റു ചെയ്തു. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തില്‍വെച്ച് മുന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. സൂരജ് കൈക്കൂലി വാങ്ങി ക്രമം വിട്ട് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന സംശയം പഞ്ചായത്തിനുണ്ട്. ഇതേകുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
by Midhun HP News | Mar 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരളത്തിൽ ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്നലെ ഒരു ഗ്രാമിന് രേഖപ്പെടുത്തിയ 5470 രൂപയിലാണ് ഇന്നും സ്വർണ വില തുടരുന്നത്. ഒരു പവന് രേഖപ്പെടുത്തിയത് 43760 രൂപയുമാണ്. ഇന്നലെ സ്വർണത്തിന് 20 രൂപ വർദ്ധിച്ചിരുന്നു. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4545 രൂപയുമാണ്. മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.


by Midhun HP News | Mar 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രി വിദ്യാർത്ഥിനി അക്ഷയയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. എടപ്പാൾ കുറ്റിപ്പാലയിലാണ് സംഭവം. ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടല്ലൂർ സ്വദേശിയായ അക്ഷയ പഠന ആവശ്യത്തിനായി ബന്ധുവിട്ടിലാണ് താമസിച്ചിരുന്നത്.

by Midhun HP News | Mar 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തീദേശമേഖലയിലെ യുവാക്കള്‍ക്കായി കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന കായികമത്സരത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍. ജില്ലയിലെ തീദേശമേഖലയിലെ യുവാക്കള്‍ക്കായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന കായികമത്സരമായ “ആരവം 2023” ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യാം.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 25നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. കേന്ദ്ര കായിക മന്ത്രാലയം,ജില്ലാ ഭരണകൂടം,ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍,സ്‌പോര്‍ട്സ് കേരള ഫെഡറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മത്സ്യഭവനിലും പേര് രജിസ്റ്റര്‍ ചെയ്യണം.

ഏപ്രില്‍ 10നാണ് അവസാന തീയതി. വയസ്, മത്സ്യത്തൊഴിലാളി കുടുംബത്തിലുള്‍പ്പെടുന്നുവെന്ന് തെളിയിക്കുന്ന രേഖ എന്നിവ രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കണം. ഫുട്‌ബാള്‍, വോളിബാള്‍,കബഡി, വടംവലി എന്നീ ഇനങ്ങളിലാണ് മത്സരം. ഓരോ ഇനത്തിനും പുരുഷ, വനിതാ ടീമുകള്‍ ഉണ്ടായിരിക്കും.

by Midhun HP News | Mar 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആൾ കേരള ഓട്ടോ കൺസൾട്ടന്റസ് വർക്കേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ ഏരിയ പൊതുയോഗവും, ഐഡി കാർഡ് വിതരണ വും സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ഹാളിൽ നടന്നു. സി ഐ ടി യു ആറ്റിങ്ങൽ ഏരിയ ജോയിന്റ് സെക്രട്ടറിയും ആൾ കേരള ഓട്ടോ കൺസൾട്ടന്റസ് വർക്കേഴ്സ് അസോസിയേഷൻ(സി ഐ ടി യു) ഏരിയ പ്രസിഡന്റ് ആർ. പി. അജി, ജില്ലാ സെക്രട്ടറി ജെ. അശോക് കുമാർ, ഏരിയ സെക്രട്ടറി ബി. ജിക്സൺ, വർക്കിങ് പ്രസിഡന്റ് സാജൻ, ഏരിയ ട്രെഷറർ എ. ഹസൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Recent Comments