വേനലിൽ വലയുന്ന പറവകൾക്ക് തണ്ണീർക്കുടവുമായി സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ

വേനലിൽ വലയുന്ന പറവകൾക്ക് തണ്ണീർക്കുടവുമായി സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ

അവനവഞ്ചേരി ഗവ. ഹൈസ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ വേനൽക്കാലത്ത് പക്ഷികൾക്കും ചെറു ജീവികൾക്കും ദാഹജലം നൽകാൻ തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പരിപാടി ഈ വേനൽക്കാലത്തും മുടക്കമില്ലാതെ തുടരുകയാണ്. ചെറിയ മൺചട്ടികളിൽ വെള്ളം നിറച്ച് പക്ഷികൾ എത്തിച്ചേരുന്ന വൃക്ഷങ്ങളുടെ ചില്ലകളിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. സ്കൂളിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച തണ്ണീർക്കുടങ്ങൾക്ക് പുറമേ കേഡറ്റുകൾ സ്വന്തം വീടുകളിലും സമീപപ്രദേശങ്ങളിലും തണ്ണീർകുടങ്ങൾ ഒരുക്കിക്കഴിഞ്ഞു.

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും പക്ഷിമൃഗാദികളോടുള്ള കരുതലും വളർത്തിയെടു ക്കുകയാണ് ലക്ഷ്യമെന്ന് അധ്യാപകനും എസ്.പി.സി. യുടെ കമ്യൂണിറ്റി പോലീസ് ഓഫീസറുമായ എൻ. സാബു പറഞ്ഞു.

രാഹുൽ ഗാന്ധിയ്ക്കെതിരേയുള്ള കേന്ദ്രസർകാരിന്റെ നടപടിയ്ക്കെതിരെ പ്രതിഷേധിച്ചു ആലംകോട് കോൺഗ്രസ് കമ്മിറ്റി

രാഹുൽ ഗാന്ധിയ്ക്കെതിരേയുള്ള കേന്ദ്രസർകാരിന്റെ നടപടിയ്ക്കെതിരെ പ്രതിഷേധിച്ചു ആലംകോട് കോൺഗ്രസ് കമ്മിറ്റി

രാഹുൽ ഗാന്ധിയ്ക്കെതിരേയുള്ള കേന്ദ്രസർകാരിന്റെ ജനാധിപത്യ ഫാസിസ്റ്റ് നടപടിയ്ക്ക് എതിരെ പ്രതിഷേധിച്ചു ഓണർ വീൽസ്. രാഹുൽഗാന്ധിയ്ക്കെതിരെ ലോക്സഭ സെക്രട്ടേറിയേറ്റ് എടുത്ത നടപടിയിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച്.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അംബിരാജ, എം.എച്ച്. അഷറഫ് ആലംകോട്, ആസാദ്, എ.എം നസീർ, എച്ച്. നാസിം, എ.എം സലീം, ജ്യോതി കുമാർ കരവാരം, ജാഫർ മൂൺ സിറ്റി, മാഹി, ഷംസുദ്ദീൻ, സുധീർ, കെ.എസ്.യു. താലൂക്ക് പ്രസിഡന്റ് ജിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.

ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു

ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു

ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു. ജില്ലാതലത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി പുരസ്‌കാരം നല്‍കി വരുന്നത്.
2021-22 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 962.55 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തുവരുന്നത്.

ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ്

തിരുവനന്തപുരം

ഒന്നാം സ്ഥാനം കിളിമാനൂര്‍ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കാട്ടാക്കട (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പനവൂര്‍ (2 ലക്ഷം രൂപ)

ആറ്റിങ്ങൽ പോളി ടെക്നിക്കിനു മുന്നിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ

ആറ്റിങ്ങൽ പോളി ടെക്നിക്കിനു മുന്നിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പോളി ടെക്നിക്കിനു മുന്നിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോലീസിന്റെ പിടിയിൽ. ചിറയിൻകീഴ് ആൽത്തറ മൂട്ടിൽ പുളിക്കലത്ത് വീട്ടിൽ സ്ഥിര താമസവും, ചിറ്റാറ്റിൻകര മൂന്ന് മുക്ക് ശീവേലിക്കോണത്ത് നന്ദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഘോഷ് കുമാർ (58)ആണ് പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആറ്റിങ്ങൽ കൊല്ലമ്പുഴ തിരുവറാട്ട്കാവ് ദേവീ ക്ഷേത്രത്തിലെ പൂരംകുളി മഹോത്സവം നാളെ മുതൽ

ആറ്റിങ്ങൽ കൊല്ലമ്പുഴ തിരുവറാട്ട്കാവ് ദേവീ ക്ഷേത്രത്തിലെ പൂരംകുളി മഹോത്സവം നാളെ മുതൽ

ആറ്റിങ്ങൽ കൊല്ലമ്പുഴ തിരുവറാട്ട്കാവ് ദേവീ ക്ഷേത്രത്തിലെ പൂരംകുളി മഹോത്സവം 27-03-2023 തിങ്കൾ മുതൽ 05-04-2023 ബുധൻ വരെ. 31-03-2023 വെള്ളിയാഴ്ച 11.30 നും 01-04-2023 ശനിയാഴ്ച 11.30 നും അന്നദാനം. 02-04-2023 ഞായർ 11 മണിയ്ക്ക് സമൂഹ സദ്യ. 04-03-2023 ചൊവ്വ രാവിലെ 8 മണിയ്ക്ക് പൊങ്കാല, 9 മണിയ്ക്ക് പൂരംകുളി ആറാട്ട്, വൈകുന്നേരം 6.15:ന് ഫ്യൂഷൻ ചെണ്ടമേളം, 6.30 ന് ലക്ഷദീപം, രാത്രി 8.30 മണി മുതൽ കോട്ടയം സംഗീതിക അവതരിപ്പിക്കുന്ന ഗാനമേള.

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം ആറ്റിങ്ങലിൽ നടക്കും

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം ആറ്റിങ്ങലിൽ നടക്കും

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം തിങ്കളും ചൊവ്വയും ആറ്റിങ്ങലിൽ. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആറ്റിങ്ങലിൽ നടക്കും. നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു ഗോപാൽ ക്യാപ്റ്റനായുള്ള പതാകജാഥയും ജില്ലാ വൈസ് പ്രസിഡന്റ് വൈ.സുൽഫീക്കർ ക്യാപ്റ്റനായുള്ള വിളംബര ജാഥയും തിങ്കളാഴ്ച വൈകുന്നേരം പൊതുസമ്മേളന നഗരിയിൽ സംഗമിക്കും. വൈകുന്നേരം 5 മണിക്ക് ഷെമീം നഗറിൽ (കച്ചേരി ജംഗ്ഷനിൽ) നടക്കുന്ന പൊതുസമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ചെയർമാൻ സി.എസ് ജയചന്ദ്രൻ അധ്യക്ഷത വഹിക്കും. സാന്ത്വനം സഹായ പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ വലിയകുന്ന് ഗവൺമെന്റ് ആശുപത്രിക്കായി നൽകുന്ന വിവിധ സഹായങ്ങൾ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ വിതരണം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് ജി.എൽ. സുമേഷ് നഗറിൽ (ഇന്നു പ്ലാസ) നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിക്കും.