ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പഠന ക്യാമ്പ്‌ ജില്ലാ കമ്മിറ്റിയംഗം സ. വിധീഷ് ഉദ്ഘാടനം ചെയ്തു. യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, ഡി.വൈ.എഫ്.ഐ ഭരണഘടനയും പരിപാടിയും തുടങ്ങിയ വിഷയങ്ങളിൽ ഉദ്ഘാടകൻ ക്ലാസ്സെടുത്തു. മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുഖിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി സംഗീത്, ബ്ലോക്ക്‌ കമ്മിറ്റിയംഗം അജിൻപ്രഭ, മേഖല ട്രെഷറർ സുജിൻ തുടങ്ങിയവർ സംസാരിച്ചു. മേഖല കമ്മിറ്റിയ്ക്ക് കീഴിലെ പതിനേഴ് യൂണിറ്റുകളിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വരെ ഉള്ളവരാണ് പഠന ക്യാമ്പിൽ പങ്കെടുത്തത്.

ഷാർജയിൽ മലയാളി യുവാവിനെ പുറംകടലിൽ കാണാതായതായി

ഷാർജയിൽ മലയാളി യുവാവിനെ പുറംകടലിൽ കാണാതായതായി

ഷാർജയിൽ മലയാളി യുവാവിനെ പുറംകടലിൽ കാണാതായതായി. മാർച്ച് 20 വൈകുന്നേരത്തോടെയാണ് സംഭവം. വർക്കല ഓടയം സ്വദേശി അഖിലിനെയാണ് കടലിൽ കാണാതായത്. മാർച്ച് 21 ന് ആണ് കുടുബത്തിന് വിവരം അപകടത്തെകുറിച്ചുള്ള വിവരം ലഭിച്ചത്. ജോലി ചെയ്തിരുന്ന കപ്പലിൽ നിന്ന് മീൻ പിടിക്കുന്നതിൽ ഏർപ്പെടെ ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞതോടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് കുടുബത്തിന് ലഭിച്ച വിവരം. അഖിലിനെ രക്ഷിക്കുന്നതിനായി ലൈഫ് റിങ് എറിഞ്ഞു കൊടുക്കുകയും സഹപ്രവർത്തകനായ വിനോദ് ലോഖണ്ഡേ എന്ന മഹാരാഷ്ട്ര സ്വദേശി രക്ഷിക്കുന്നതിനായി റോപ്പുമായി കൂടെ ചാടിയിരുന്നു. എന്നാൽ ചുഴിയും അടിയൊഴുക്കും ഉണ്ടായിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഷിപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് എത്തി രക്ഷാപ്രവർത്തനം നടത്തുകയും സഹപ്രവർത്തകനെ രക്ഷിക്കാനും കഴിഞ്ഞു. എന്നാൽ അഖിലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഷിപ്പിൽ നിന്നും മറ്റ് ഷിപ്പുകളിലേക്കോ തുറമുഖത്തേയ്ക്കോ ആശയവിനിമയം നടത്തുന്നതിനുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു.

അപകടം നടന്നിട്ട് ഇന്ന് 7 ദിവസം ആകുന്നു. സാങ്കേതികപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തന്നെ 3 ദിവസത്തോളം രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല. വീണ്ടും കഴിഞ്ഞദിവസം തിരച്ചിൽ തുടർന്നിട്ടുണ്ട്. ഏതെങ്കിലും ഷിപ്പിലോ തുറമുഖത്തോ അഖിൽ രക്ഷപ്പെട്ടു എത്തിയിട്ടുണ്ടാവാം എന്ന പ്രതീക്ഷ കുടുബത്തിന് ഉണ്ട്. എന്നാൽ വ്യക്തമായൊരു വിവരം തുടർന്ന് കുടുബത്തിന് ലഭിച്ചിട്ടില്ല എന്നത്കൊണ്ട് തന്നെ കുടുംബം ആകെ വിഷമത്തിലാണ്.

ഷാർജ സെയ്ഫ് സോണിൽ ആസ്ഥാനമായിട്ടുള്ള ഡാനിയേൽ സർവേയിങ് ഫ്രീസോൺ എന്ന കമ്പനിയിലാണ് കരാർ അടിസ്ഥാനത്തിൽ അഖിൽ ജോലി ചെയ്യുന്നത്. സർവേ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ടഗ് ബോട്ട് പോലുള്ള ഷിപ്പിലായിരുന്നു അഖിൽ സെക്കന്റ് ഓഫീസർ ആയി ജോലി നോക്കിയിരുന്നത്. ബോംബെ ആസ്ഥാനമായ ഷിരാജ് ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി മുഖാന്തിരം ആണ് അഖിലിന് ജോലി ലഭിക്കുന്നത്. 2022 ആഗസ്റ്റ് മാസത്തിൽ ആണ് കല്യാണം കഴിഞ്ഞു അഖിൽ ജോലിക്കായി പോകുന്നത്.

ഭാര്യ: ആര്യ
അച്ഛൻ: സുബേന്ദ്രൻ നായർ
അമ്മ: അംബിക

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സെക്ടര്‍ ഏഴിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷ സേന തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്നിരക്ഷ സേനയുടെ യൂണിറ്റുകള്‍ക്ക് പുറമേ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ വലിയ പുക പ്രദേശത്ത് നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണയുണ്ടായ തീപിടിത്തതില്‍ ഏറ്റവും അവസാനം തീയണച്ച മേഖലയാണ് സെക്ടര്‍ ഏഴ്.

നേരത്തെയുണ്ടായ തീപിടിത്തത്തില്‍, 13 ദിവസം കഴിഞ്ഞാണ് തീയണച്ചത്. തീയണച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും തീ പിടിത്തമുണ്ടായിരിക്കുന്നത്.
ആദ്യത്തെ തീപിടിത്തതില്‍ കനത്ത പുകയില്‍ കൊച്ചി ഗരം മൂടിയിരുന്നു. തീപിടിത്തതില്‍ കൊച്ചി കോര്‍പ്പറേഷന് 100 ദേശീയ ഹരിത ട്രൈബ്യൂണല്‍ നൂറുകോടി പിഴ ചുമത്തിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് നിര്‍ദേശം.

കാഞ്ചിയാര്‍ കൊലപാതകം: പ്രതി ബിജേഷ് അറസ്റ്റിൽ

കാഞ്ചിയാര്‍ കൊലപാതകം: പ്രതി ബിജേഷ് അറസ്റ്റിൽ

തൊടുപുഴ: ഇടുക്കി കാഞ്ചിയാറില്‍ അധ്യാപിക അനുമോളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ബിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആറു ദിവസമായി പ്രതി ഒളിവിലായിരുന്നു. കാഞ്ചിയാര്‍ സ്വദേശിയായ അധ്യാപിക അനുമോളെ 21നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്.

കൊലപാതകത്തിനുശേഷം അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റ പൈസയുമായാണ് ബിജേഷ് മുങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഒരാള്‍ക്കാണ് ബിജേഷ് അയ്യായിരം രൂപയ്ക്ക് ഫോണ്‍ വിറ്റത്. അനുമോളുടെ ഫോണും പൊലീസ് കണ്ടെത്തി. ഞായറാഴച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതിയുടെ പക്കല്‍ നിന്നും അയ്യായിരം രൂപയ്ക്ക് ഫോണ്‍ വാങ്ങിയതെന്ന് വെങ്ങാലൂര്‍ക്കട സ്വദേശി പൊലീസിനോട് പറഞ്ഞു.

‘അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് നിയമംവഴി തടയണം’; പരാതിയുമായി ഇറ്റാലിയൻ വനിതകൾ വര്‍ക്കല സ്റ്റേഷനിൽ

‘അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് നിയമംവഴി തടയണം’; പരാതിയുമായി ഇറ്റാലിയൻ വനിതകൾ വര്‍ക്കല സ്റ്റേഷനിൽ

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് നിയമംവഴി തടയണമെന്നാവശ്യപ്പെട്ട് വിദേശ വനിതകള്‍ പൊലീസ് സ്റ്റേഷനില്‍. ഇറ്റലിക്കാരായ രണ്ടു വനിതകളാണ് ദുരനുഭവം വിവരിച്ച് തിരുവനന്തപുരം വര്‍ക്കല പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.

വിനോദ സഞ്ചാരികളായ റെഗീന, മേരി എന്നിവർ കയ്യിലും കാലിലും പരിക്കുമായാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. വര്‍ക്കല തീരദേശപാതയിലൂടെ നടന്നുപോകുമ്പോള്‍ അമിതവേഗതയിലെത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്. കാറിന്‍റെ കണ്ണാടിച്ചില്ല് കൊണ്ടാണ് റെഗീനയുടെ കൈ മുറിഞ്ഞത്. അരികിലേക്ക് വീണാണ് സുഹൃത്തായ മേരിക്ക് പരിക്കേറ്റത്. കാര്‍ നിര്‍ത്താതെ പോയി.

നമ്പര്‍പോലും കാണാന്‍ പറ്റിയില്ലെന്ന് ഇവര്‍ പറയുന്നു. അപകടശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ ഇരുവരും അവിടെ നിന്നാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. അശ്രദ്ധയോടെയുള്ള ഇത്തരം ഡ്രൈവിങ് കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് പൊലീസിനോടുള്ള അപേക്ഷ. ഈമാസം 30ന് ഇറ്റലിയിലേക്ക് മടങ്ങിപ്പോകേണ്ടതിനാല്‍ കേസുമായി മുന്നോട്ടുപോകുന്നില്ല. പക്ഷേ റോഡ് സുരക്ഷ കര്‍ശനമാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.

എംസി റോഡിൽ വട്ടപ്പാറ നടന്ന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

എംസി റോഡിൽ വട്ടപ്പാറ നടന്ന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

എം സി റോഡിൽ വട്ടപ്പാറ ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. സഹയാത്രികനായ യുവാവിന് ഗുരുതര പരക്ക് വെമ്പായം പഞ്ചായത്ത് ഓഫീസിന് സമീപം വേറ്റിനാട് പെരുങ്കുർ വിളയിൽ ഉത്രാടത്തിൽ വിജയൻ രാധ ദമ്പതികളുടെ മകൻ ബിജു (33) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

മുൻപേ പോകുകയായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ബൈക്കിൽ വരികയായിരുന്ന ബിജു പൊടുന്നനെ നിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിലേയ്ക്ക് വീഴുകയും എതിരെ വരുകയായിരുന്ന പിക്കപ്പ് വാഹനം ബിജുവിന്റെ ശരീരത്തിലൂടെകയറുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു ബിജു. ബൈക്കിൽ ബിജുവിന് ഒപ്പം ഉണ്ടായിരുന്ന വേറ്റിനാട് പതിനാറാം കല്ല് സ്വദേശി വിഷണുവിനും ഗുരുതരമായി പരിക്കേറ്റു. വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഭാര്യ: നിമിഷ സതീഷ്
മകൻ: ത്രിലോക് ബിജു