by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലറും സിപിഐഎം നേതാവുമായിരുന്ന തച്ചൂർക്കുന്ന് എം.കെ നിവാസിൽ എം.കെ സുരേഷ് അന്തരിച്ചു. മുൻ സിപിഐഎം താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്ന പരേതനായ മാർത്താണ്ഡൻ കുട്ടിയുടെ മകനാണ് അന്തരിച്ച സുരേഷ്.
ഭാര്യ: സജിത
മക്കൾ: റീജ, സൻജീവ്.
by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യ വ്യാപകമായി സത്യഗ്രഹ സമരം നടത്തും. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് സത്യഗ്രഹം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളും പ്രവർത്തകരും രാജ്ഘട്ടിലെ സത്യഗ്രഹത്തിൽ പങ്കെടുക്കും.

നടപടിയിൽ രാജ്യ വ്യാപക പ്രതിഷേധവും തുടരും. ജില്ലാ ആസ്ഥാനങ്ങളിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. നാളെ മുതൽ രാജ്യ വ്യാപകമായി പ്രതിഷേധം കടുപ്പിക്കാനും തീരുമാനമുണ്ട്. രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതികാര നടപടികൾ കൈക്കൊള്ളുവെന്നാരോപിച്ച് കേരളത്തിലും സത്യഗ്രഹ സമരം അരങ്ങേറും. ജില്ലാ കേന്ദ്രങ്ങളിലാണ് സമരം. രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് വരെയുള്ള സത്യഗ്രഹ സമരം ഡിസിസികളുടെ നേതൃത്വത്തിലാണ് നടത്തുക.
തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധിപാർക്കിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധം, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.

by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: തൃശൂരില്‍ മിന്നല്‍ ചുഴലി. കൊടകര വെള്ളിക്കുളങ്ങരയിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയില്‍ ശക്തമായ കാറ്റുവീശി. വ്യാപകമായി കൃഷിനാശമുണ്ടായി. നിരവധി വാഴകള്‍ നശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. രാജ്യത്തെ 9.60 കോടി ഗുണഭോക്താക്കള്‍ക്ക് ഇനി ഒരു വര്‍ഷത്തേക്ക് സിലിണ്ടറിന് 200 രൂപ സബ്‌സിഡി ലഭിക്കും. സബ്‌സിഡിയില്‍ 12 സിലിണ്ടറുകള്‍ വാങ്ങാം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. സബ്‌സിഡി നല്‍കുന്നതിന് സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്.
പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ 12 സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്‌സിഡി കഴിഞ്ഞ വര്‍ഷം മേയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2023 മാര്‍ച്ച് ഒന്ന് വരെ 9.59 കോടി ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. ഇതിനായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6,100 കോടി രൂപയും 2023-24ല്‍ 7,680 കോടി രൂപയാണ് ചിലവ്. അര്‍ഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി നേരിട്ട് നിക്ഷേപിക്കും. രാജ്യത്തെ ഗ്രാമീണ – ദരിദ്രരായ കുടുംബങ്ങള്‍ക്ക് എല്‍പിജി ലഭ്യമാക്കുന്നതിന് 2016 മെയ് മാസത്തിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന ആരംഭിച്ചത്. ഇതുവഴി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് ആദ്യത്തെ ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കുന്നു. കൂടാതെ, ഒരു വര്‍ഷം 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ അധിക സബ്‌സിഡിയും ലഭിക്കും.


by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സ്മാര്‍ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ രെജിസ്റ്റര്‍ ചെയ്യാൻ വെബ്‌സൈറ്റ് സംവിധാനവുമായ് കേന്ദ്രസർക്കാർ. നിങ്ങള്‍ വാങ്ങുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടതല്ലെന്ന് ഉറപ്പാക്കാനും ഈ വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താം. വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ കടകളില്‍ നിന്നും ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് പുതിയ വെബ്സൈറ്റും സേവനങ്ങളും പ്രയോജനപ്പെടുത്താനും അതുവഴി നിങ്ങൾ വാങ്ങിയ മൊബൈൽ മാറ്റാരിൽ നിന്നെങ്കിലും അപഹരിയ്ക്കപ്പെട്ടതാണോ എന്ന് പരിശോധിക്കുവാനും സാധിക്കും.
ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിയ്ക്കും. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഫോണിനെക്കുറിച്ചുളള വിവരങ്ങളടക്കം പരാതി നല്‍കിയ ശേഷം പുതിയ വെബ്സൈറ്റില്‍ സ്വയം പരാതി രജിസ്റ്റര്‍ ചെയ്യണം. സെന്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) എന്ന പേരിലാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്.
ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ ഉള്ള ഫോണുകളാണ് പുതിയ വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.
ഫോണ്‍ നഷ്ടപ്പെട്ടെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റല്‍ കോപ്പിയും ചേര്‍ത്തായിരിയ്ക്കണം വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനൊപ്പം ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സിംകാര്‍ഡിലെ നമ്പറും (ഫോണ്‍ നമ്പര്‍) ഇമെയില്‍ വിലാസവും നല്‍കി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നഷ്ടപ്പെട്ട ഫോണ്‍ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പു വരുത്താം. കൂടാതെ, ഒടിപി ലഭിക്കാനായി, പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു ഫോണ്‍ നമ്പറും നല്‍കണം.
ഐഎംഇഐ നമ്പര്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ച ബില്ലിലും ബോക്സിലും ഉണ്ടായേക്കാം. അവ കൈമോശം വന്നെങ്കില്‍ ഫോണില്‍ ഇങ്ങനെ ഡയല്‍ ചെയ്യുകþ*#06#. വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ കടകളില്‍ നിന്നും ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് പുതിയ വെബ്സൈറ്റും സേവനങ്ങളും പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ പറയുന്നു.
▪️വെബ്സൈറ്റ് സേവനത്തിന്റെ പ്രത്യേകതകൾ.
വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന്റെ ഐഎംഇഐ നമ്പർ വെബ്സൈറ്റില്‍ കൊടുക്കുക. അത് ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടതാണോ, ഡ്യൂപ്ലിക്കേറ്റ് ആണോ, ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്നതാണോ എന്നൊക്കെ മനസ്സിലാക്കാന്‍ അതുവഴി സാധിക്കും.
നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക് ചെയ്ത ശേഷം തിരിച്ചു കിട്ടിയാല്‍ അത് അണ്‍ബ്ലോക് ചെയ്യാനും സിഇഐആര്‍ വെബ്സൈറ്റ് വഴി സാധിക്കും. റിക്വെസ്റ്റ് ഐഡി, മൊബൈല്‍ നമ്പര്‍, എന്തു കാരണത്താലാണ് അണ്‍ബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ ചോദിക്കും. സിഇഐആര്‍ വഴി ബ്ലോക്ക് ചെയ്ത ഫോണ്‍ അണ്‍ബ്ലോക് ചെയ്യാതെ ഉടമയ്ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. വെബ്സൈറ്റ് : https://www.ceir.gov.in/Home/index.jsp
▪️നോ യുവര്‍ മൊബൈല്‍ (കെവൈഎം) സേവനമാണ് മറ്റൊരു ലക്ഷ്യം.
സിഇഐആര്‍ വെബ്സൈറ്റ് വഴിയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന മൊബൈലിനെക്കുറിച്ച് അറിയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ ലിങ്ക് പ്രയോജനപ്പെടും : https://www.ceir.gov.in/Device/CeirIMEIVerification.jsp. ഇനി ഇതൊന്നും താല്‍പര്യമില്ലെന്നുള്ളവര്‍ക്ക് എസ്‌എംഎസ് വഴിയും അറിയാം. ഇതിനായി കെവൈഎം എന്ന് ടൈപ് ചെയ്ത ശേഷം ഐഎംഇഐ നമ്ബര്‍ നല്‍കുക. (ഇതാ ഫോര്‍മാറ്റ്: KYM {15 digit IMEI number} ) എസ്‌എംഎസ് 14422 എന്ന നമ്പറിലേയ്ക് അയയ്ക്കുക.
Recent Comments