ഒ​രു വീ​ട്ടി​ൽ ഒ​ന്നി​ല​ധി​കം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ അനുവദിക്കും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

ഒ​രു വീ​ട്ടി​ൽ ഒ​ന്നി​ല​ധി​കം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ അനുവദിക്കും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

ഒ​ന്നി​ലേ​റെ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ഓ​രോ കു​ടും​ബ​ത്തി​നും പ്ര​ത്യേ​കം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ എ​ന്ന ആ​വ​ശ്യം റേ​ഷ​നിം​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക് പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ട​ശേ​ഷം അ​നു​വ​ദി​ക്കാ​മെ​ന്ന് സം​സ്ഥാ​ന ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ.
ഒ​രു വീ​ട്ടി​ൽ ത​ന്നെ ഒ​ന്നി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ക​യാ​ണെ​ങ്കി​ൽ ഓ​രോ കു​ടും​ബ​ത്തി​നും പ്ര​ത്യേ​കം അ​ടു​ക്ക​ള ഉ​ണ്ടാ​ക​ണം. ഒ​രു മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ൽ ഒ​ന്നി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു അ​ടു​ക്ക​ള എ​ന്ന രീ​തി​യി​ൽ ആ​ണെ​ങ്കി​ൽ പ്ര​ത്യേ​കം റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ക്കി​ല്ല. മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ അ​ന​ർ​ഹ​ർ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ വി​ജി​ല​ൻ​സ് ക​മ്മി​റ്റി​ക​ൾ വാ​ർ​ഡ് ത​ല​ത്തി​ൽ ഉ​ട​ൻ ത​ന്നെ യോ​ഗം ചേ​ർ​ന്ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോൺഗ്രസ് നേതാവും മുൻ എംപിയുമായ തലേക്കുന്നിൽ ബഷീർ അനുസ്മരണം ആറ്റിങ്ങിൽ നടന്നു

കോൺഗ്രസ് നേതാവും മുൻ എംപിയുമായ തലേക്കുന്നിൽ ബഷീർ അനുസ്മരണം ആറ്റിങ്ങിൽ നടന്നു

പ്രമുഖ കോൺഗ്രസ് നേതാവും മുൻ എം പിയുമായ തലേക്കുന്നിൽ ബഷീറിന്റെ ഒന്നാം ചരമവാർഷിക ദിനം പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ഠൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ അദ്ദേഹത്തിന്റെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

ടൗൺ പ്രസിഡന്റ് എച്ച് ബഷീറിന്റെ അദ്ധ്യതയിൽ ആറ്റിങ്ങൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ സതീഷ്, കിരൺ കൊല്ലമ്പുഴ, അനിൽ ആറ്റിങ്ങൽ, ആർ . വിജയകുമാർ, എം എച്ച് അഷറഫ്, വക്കം സുധ, മനോജ്, ഭാസി, പ്രസന്നകുമാർ, ആലംകോട് റഷീദ്, അനിൽകുമാർ , സുബ്രമണ്യൻ, മോഹനൻ നായർ, പ്രതാപൻ, ഗോപകുമാർ, ബാവേഷ്, അയ്യമ്പള്ളി മണിയൻ തുടങ്ങിയവർ പങ്കെടുത്തു.

വർക്കലയിൽ പതിനാലുകാരിയോട് പൊതുവഴിയില്‍ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

വർക്കലയിൽ പതിനാലുകാരിയോട് പൊതുവഴിയില്‍ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. വര്‍ക്കല മൂങ്കോട്, ശ്രീ ഭവനില്‍ ശ്രീജിത്ത് (25) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23 ന് വൈകുന്നരം പെണ്‍കുട്ടി അനിയനുമായി സൈക്കിളില്‍ ബന്ധു വീട്ടിലേക്ക് പോയ സമയത്ത് പ്രതി സ്‌കൂട്ടറിലെത്തി ഇവരെ തടഞ്ഞു നിര്‍ത്തി.

വഴി ചോദിക്കുന്ന വ്യാജേന പ്രതി പെണ്‍കുട്ടിയെ ലൈംഗീകമായി ആക്രമിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പരവൂര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസ്സാര്‍. എ യുടെ നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്‍, എ.എസ്.ഐ മാരായ അജയന്‍, രമേശ് എസ്.സി.പി.ഒ ഗീത, സി.പി.ഒ മാരായ അരുണ്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷമാണു ഇന്ന് നേരിയ കുറവ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ കുറവാണു ഉണ്ടായത്. ഇതോടെ സ്വർണവില 44000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. 5485 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ കുറഞ്ഞു. വിപണി വില 4555 രൂപയാണ്.

ശബരിമല ഉത്സവം; നാളെ നട തുറക്കും

ശബരിമല ഉത്സവം; നാളെ നട തുറക്കും

പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും.
തിങ്കളാഴ്ച രാവിലെ 9.45 നും 10.45നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കൊടിയേറും. 28 മുതൽ ഏപ്രിൽ 4 വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. 31 മുതൽ ഏപ്രിൽ 4 വരെ രാത്രി ശ്രീഭൂതബലിക്ക് ശേഷം വിളക്ക്ഏഴുന്നെള്ളപ്പ്

ഏപ്രിൽ 4ന് രാത്രി പള്ളിവേട്ട.

ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രിൽ 5ന് 11.30 ന് പമ്പയിൽ ആറാട്ട് നടക്കും.

ഉച്ചകഴിഞ്ഞു 3 വരെ പമ്പയിൽ ദർശനത്തിന് അവസരം ഉണ്ട്‌. 3.30ന് സന്നിധാനത്തേയ്ക്ക് തിരിച്ചെഴുന്നള്ളത് പുറപ്പെടും. ഘോഷയാത്ര പതിനെട്ടാംപടി കയറി ഉത്സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കും.

കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സുപ്രിംകോടതി

കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സുപ്രിംകോടതി

കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സുപ്രിംകോടതി. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായകമായ ഉത്തരവ്.

നിലവില്‍ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കില്‍ നേരിട്ടോ തപാല്‍ മുഖാന്തരമോ വേണം അപേക്ഷ നല്‍കുവാന്‍. ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നവര്‍ പ്രവാസികളാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ ഉണ്ടെങ്കിലും സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ നിലവിലില്ല. സമ്പൂർണ ഡിജിറ്റല്‍ സംസ്ഥാനമെന്ന പെരുമ പറയുന്ന കേരളത്തിലും ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ: ജോസ് എബ്രഹാം മുഖേന സുപ്രിം കോടതിയെ സമീപിച്ചത്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. കൊവിഡ് കാലത്ത് റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുപ്രിം കോടതിയില്‍ നിന്നും പ്രവാസികള്‍ക്കനുകൂലമായി നിരവധി കോടതിവിധികള്‍ നേടിയെടുത്തിട്ടുള്ള സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍.

അര്‍ഹരായ പ്രവാസികള്‍ക്ക് വിദേശരാജ്യത്തും ഇന്ത്യന്‍ മിഷനുകളിലൂടെ സൗജന്യ നിയമസഹായം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണയിലുമാണ്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടിയാണ് സുപ്രിം കോടതിയുടെ ഈ ഇടപെടലെന്നും തുടര്‍ന്നും ഇത്തരം നടപടികളുമായി മുന്‍പോട്ടു പോകുമെന്നും പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡും,ഗ്ലോബല്‍ വക്താവുമായ സുധീര്‍ തിരുനിലത്തു അറിയിച്ചു.