by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: പഴയിടം ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി അരുണ്‍ ശശിക്ക് വധശിക്ഷ. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സംരക്ഷിക്കേണ്ടയാള്‍ തന്നെയാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് കോടതി അഭിപ്രായപ്പെട്ടു. പിതൃസഹോദരിയേയും ഭര്‍ത്താവിനെയുമാണ് 39 കാരനായ പ്രതി കൊലപ്പെടുത്തിയത്. 2013 ആഗസ്റ്റ് 28 നാണ് കൊലപാതകം നടക്കുന്നത്. ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ട.പിഡബ്ല്യുഡി സൂപ്രണ്ട് പഴയിടം ചൂരപ്പാടിയില്‍ എന്‍ ഭാസ്‌കരന്‍ നായര്‍ (75), ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പഴയിടം ഷാപ്പിന്റെ എതിര്‍വശത്തുള്ള ഇരുനില വീടിന്റെ താഴത്തെ നിലയില്‍ കോണിപ്പടിയുടെ സമീപത്താണു ദമ്പതികളുടെ മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തലയ്ക്ക് പിന്നില്‍ ചുറ്റികകൊണ്ട് അടിച്ചതിനു ശേഷം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. തങ്കമ്മയുടെ സഹോദരപുത്രനാണ് പ്രതിയായ അരുണ്‍. കാര്‍ വാങ്ങാന്‍ പണം കണ്ടെത്താനാണു പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

സംഭവദിവസം രാത്രി എട്ടോടെ വീട്ടിലെത്തിയ അരുണ്‍ ടിവി കാണുകയായിരുന്ന ഭാസ്‌കരന്‍ നായരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ നിന്നിറങ്ങി വന്ന തങ്കമ്മയെയും കൊലപ്പെടുത്തി. എറണാകുളം റേഞ്ച് ഐജിയായിരുന്ന പത്മകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ഇതിനിടെ കോട്ടയം കഞ്ഞിക്കുഴിയില്‍ മാല മോഷണക്കേസില്‍ അരുണ്‍ പൊലീസിന്റെ പിടിയിലായി. ചോദ്യം ചെയ്യലിലാണ് പഴയിടം കേസിന്റെ ചുരുളഴിഞ്ഞത്. വിചാരണയ്ക്കിടെ ഒളിവില്‍ പോയ പ്രതി ഷോപ്പിങ് മാളില്‍ നടന്ന മോഷണത്തില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. അവിടെ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രതിയെ പ്രത്യേക വാറന്റ് നല്‍കിയാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ചത്.
by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. ഇന്നലെ മുതൽ അയോഗ്യൻ എന്ന വിജ്ഞാപനം.നടപടി സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ. മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു.


by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് രണ്ടു മുതൽ 11 വരെ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന അദാലത്തിന് ജില്ലയിൽ വിപുലമായ ഒരുക്കം. കരുതലും കൈത്താങ്ങും എന്ന പേരിൽ ജില്ലയിലെ ആറ് താലൂക്കുകളിലായി നടക്കുന്ന അദാലത്തിനുള്ള ഒരുക്കങ്ങൾ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ .അനിൽ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി.

ഏപ്രിൽ ഒന്നു മുതൽ 15 വരെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കും. താലൂക്ക് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി നേരിട്ടും ഓൺലൈനായും പരാതി സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കാനുള്ള പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോം തയ്യാറായി വരികയാണ്. തിരുവനന്തപുരം -മെയ് 2, നെടുമങ്ങാട് – മെയ് 6, നെയ്യാറ്റിൻകര – മെയ് 4 ചിറയിൻകീഴ്- മെയ് 8, കാട്ടാക്കട- മെയ് 11, വർക്കല- മെയ് 9 എന്നിങ്ങനെയാണ് അദാലത്ത് തീയതികൾ. എല്ലാ താലൂക്കിലും ഇതിനോടകം താലൂക്ക് അദാലത്ത് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. നെടുമങ്ങാട് താലൂക്കിൽ ആ ർ ഡി ഒ, മറ്റു താലൂക്കുകളിൽ വിവിധ ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ കൺവീനറായും തഹസിൽദാർമാർ ജോയിൻ കൺവീനറായുമാണ് സെൽ രൂപീകരിച്ചത്. ജില്ലാ ഓഫീസർമാർ കൺവീനറായി ഓരോ വകുപ്പിലും അദാലത്ത് സെല്ലുകൾ രൂപീകരിച്ചു.

28 വിഷയങ്ങളിൽ ലഭിക്കുന്ന പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്കെടുക്കുക. നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിൽ ഈ മാസം 25നും നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽ 27 നും ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ 28നും സംഘാടകസമിതി യോഗങ്ങൾ ചേരും. അദാലത്ത് സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി വിപുലമായ പ്രചാരണം നടത്തുമെന്നും പ്രചാരണത്തിനായി സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് അനക്സിലെ നവകൈരളി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ ഡി എം അനിൽ ജോസ്, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ജില്ല ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുരുക്കുംപുഴ ഇടവിളാകം എംജിഎം സ്കൂളിനു സമീപം ശ്രീകൃഷ്ണ വീട്ടിൽ വി.തുളസീധരൻ (48), ഭാര്യ ഷീജ (46) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെ കരിച്ചാറ റെയിൽവെ ഗേറ്റിനു സമീപം വച്ചാകാം സംഭവമെന്നു കരുതുന്നു. ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

മംഗലപുരം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. വീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും ബുധൻ രാത്രി 11ന് ഉത്സവം നടക്കുന്ന സമീപ ക്ഷേത്രത്തിനു മുന്നിലെ റോഡിലൂടെ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മസ്ക്കറ്റിലായിരുന്ന തുളസീധരൻ വെഞ്ഞാറമ്മൂട്ടിലുള്ള കുടുംബക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനായി രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. മക്കൾ അഞ്ജലിയും, അനശ്വരയും . മരുമകൻ വിനോജ്.

by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം: അഞ്ചുവയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചു വന്ന വൃദ്ധനെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പുല്ലൂർ മുക്ക് മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനും ആയിരുന്ന സുദേവൻ എന്ന 80 വയസ്സുകാരനെയാണ് കഴിഞ്ഞദിവസം കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ കുട്ടിയുടെ അമ്മ ജോലിക്ക് പോകുമ്പോൾ സ്ഥിരമായി കുട്ടിയെ പ്രതിയുടെ വീട്ടിൽ മറ്റുള്ള കുട്ടികളോടൊപ്പം നിർത്തിയിട്ട് ആണ് പോയിരുന്നത്. ഈ അവസരത്തിൽ പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചവരുകയായിരുന്നു. മാതാവിന്റെ പരാതി ലഭിച്ച പോലീസ് മെഡിക്കൽ പരിശോധനകൾക്കു ശേഷം നിയമപ്രകാരം കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ആയിരുന്നു.

by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലത്ത് ഫ്ലോർ മില്ലിലേയ്ക് മുൻ പരിചയമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
മൊബൈൽ നമ്പർ: 8891238161


Recent Comments