by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് വീടിന് തീവച്ചു. വര്‍ക്കല താന്നിമൂട്ടില്‍ വള്ളിക്കുന്ന് വീട്ടില്‍ ഗോപിയുടെ വീടിനാണ് മകന്‍ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാര്‍ (38) ആണ് സ്വന്തം വീടിന് തീവച്ചത്. ഇയാള്‍ മയക്ക് മരുന്നുള്‍പ്പെടെ ലഹരിയ്ക്കടിമയാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്നലെ രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. തീപിടിത്തത്തില്‍ വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടുപകരണങ്ങളും വീട്ടില്‍ ഉണ്ടായിരുന്ന രേഖകള്‍ ഉള്‍പ്പടെയും കത്തി നശിച്ചതായി പറയുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയാണ് തീ അണച്ചു. രണ്ട് മുറികളുള്ള ഷീറ്റ് മേഞ്ഞ വീട് ആണ് ഗോപകുമാര്‍ കത്തിച്ചത്. സംഭവസമയത്ത് ഗോപകുമാറിന്റെ അമ്മ ഉഷയും മകന്‍ ശ്യം കുമാറും വീട്ടില്‍ ഉണ്ടായിരുന്നു. തീപിടിച്ചതോടെ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവാക്കാനായി.

ഗോപകുമാറിന്റെറെ പിതാവ് ഗോപി ഒരു വശം പൂര്‍ണ്ണമായും തളര്‍ന്ന് കിടപ്പാണ്. നിരന്തരം മദ്യപാനവും ഉപദ്രവും ആയതോടെ ഗോപകുമാറിന്റെ ഭാര്യ ഒരു വര്‍ഷത്തോളമായി ഇയാളില്‍ നിന്ന് മാറി ആണ് താമസിക്കുന്നത്. ഗോപകുമാര്‍ മദ്യപിച്ച് വീട്ടില്‍ എത്തി സ്ഥിരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഗോപകുമാര്‍ ആക്രമിക്കും എന്ന ഭയം ഉള്ളത് കൊണ്ട് തന്നെ ഇവര്‍ അടുത്ത വീട്ടിലേയ് ക്ക് മാറിയാണ് താമസിച്ചിരുന്നത്. ഇന്നലെയും പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ ഗോപകുമാര്‍ മകനുമായി വഴക്കിട്ടു. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു എന്നാണ് വര്‍ക്കല പൊലീസ് പറയുന്നത്. സ്ഥലത്തെത്തിയ വര്‍ക്കല പൊലീസ് ഗോപകുമാറിനെ കസ്റ്റഡിയില്‍ എടുത്തു.

by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശാർക്കര മീനഭരണി ഉത്സവത്തോട് അനുബന്ധിച്ചു ഇന്നും നാളെയും ശാർക്കരയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് ഉച്ചക്ക് 2.00 മണി മുതൽ നാളെ രാത്രി 11.00 മണിവരെ ശാർക്കര ക്ഷേത്രം ചുറ്റിയുളള റോഡിൽ പൂർണമായും വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു.
ഉച്ചമുതൽ ശാർക്കര ക്ഷേത്രത്തിലേക്കു വലിയകട, അഴൂർ എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മഞ്ചാടിമൂട്, കോളിച്ചിറ ഭാഗത്തു പാർക്ക് ചെയ്യണം. കടക്കാവൂർ നിന്ന് വരുന്ന വാഹനങ്ങൾ പണ്ടകശാല, പുളിമൂട് പാലം, ബീച്ച് റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. ചിറയിൻകീഴു നിന്ന് കടയ്ക്കാവൂർ പോകേണ്ട വാഹനങ്ങൾ ആറ്റിങ്ങൽ ഗേൾസ് ഹൈ സ്കൂൾ ജംഗ്ഷൻ വഴിയോ, അഴൂർ പാലം, പെരുമതുറ വഴിയോ പോകേണ്ടതാണ്. അഴൂർ ഭാഗത്തുനിന്നും വലിയകട, ശാർക്കര ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ മഞ്ചാടിമൂട് നിന്ന് തിരിഞ്ഞു കോളിച്ചിറ, മുടപുരം വഴി ആറ്റിങ്ങൽ പോകേണ്ടതാണ്.


by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും കടത്തികൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടയമൺ മാഹിൻ മൻസിലിൽ മാഹിൻ (30) നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത് .
പ്രതി ബൈക്കിൽ കടത്തി കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയും ഒളിവിലായിരുന്ന പ്രതിയെ പിടി കൂടുകയുമായിരുന്നു. പിടികൂടിയ പ്രതിയെ റിമാന്റ് ചെയ്തു.


by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകൽ വൻ കവർച്ച്. പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ചാണ് കവർച്ച നടന്നത്. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ് ബി ഐയിലടയ്ക്കാൻ പോകവേയാണ് സ്കൂട്ടറിലെത്തിയ രണ്ടു പേർ പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്.

ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു. സ്റ്റാർട്ട് ചെയ്തു വച്ചിരുന്ന സ്കൂട്ടറോടിച്ച് ഉടൻ തന്നെ അമിത വേഗത്തിൽ ഇവർ കടന്നു കളഞ്ഞു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല.
ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഉടൻ തന്നെ മംഗലപുരം പൊലീസിലറിയിച്ചു.പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മോഷ്ടാക്കൾ പോത്തൻകോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ ഹോണ്ട ഡിയോ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽ നിന്നും കണ്ടെടുത്തു.സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയതെന്നാണ് നിഗമനം
by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലത്ത് ഫ്ലോർ മില്ലിലേയ്ക് മുൻ പരിചയമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
മൊബൈൽ നമ്പർ: 8891238161


by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) ആണ് മരിച്ചത്. പന്തീരാങ്കാവിലാണ് അപകടം നടന്നത്. ജോലി ചെയ്യുന്ന സൈബർ പാർക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.


Recent Comments