by Midhun HP News | Mar 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ മോഷണം. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളുമാണ് മോഷണം പോയത്. സംഭവത്തില്‍ ചെന്നൈയിലെ തെയ്‌നംപേട്ട് പൊലീസ് സ്റ്റേഷനിലെത്തി ഐശ്വര്യ പരാതി നല്‍കി.

ഫെബ്രുവരി 27നാണ് മോഷണ പരാതിയുമായി താരം പൊലീസിനെ സമീപിക്കുന്നത്. തന്റെ വീട്ടിലെ മൂന്നു ജോലിക്കാരാണ് മോഷണത്തിന് പിന്നിലെന്ന് സംശയമുള്ളതായി ഐശ്വര്യ പറഞ്ഞു. ഡ്രൈവറിനേയും രണ്ട് വീട്ടുജോലിക്കാരെയും സംശയമുള്ളതായി താരം പൊലീസിനോട് പറഞ്ഞു.
2019ല്‍ സഹോദരിയുടെ വിവാഹത്തിന് ഉപയോഗിച്ച ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. അതിനുശേഷം മൂന്നു തവണ ലോക്കര്‍ പലസ്ഥലത്തേക്കും മാറ്റി. 2021 ഓഗസ്റ്റു വരെ സെന്റ് മേരീസ് റോഡ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ലോക്കര്‍. ഇത് പിന്നീട് സിഐടി കോളനിയിലേക്ക് മാറ്റി. സെപ്റ്റംബര്‍ 2021ന് വീണ്ടും സെന്റ് മേരീസ് റോഡ് അപ്പാര്‍ട്ട്‌മെന്റിലേക്കും കൊണ്ടുപോയി. ലോക്കറിന്റെ താക്കോല്‍ താരത്തിന്റെ പേഴസണല്‍ സ്റ്റീല്‍ കബോര്‍ഡിലാണ് സൂക്ഷിക്കാറുള്ളത്. ഈ വിവരം വീട്ടുജോലിക്കാര്‍ക്ക് അറിയാമെന്നും ഐശ്വര്യ പറഞ്ഞു.
ഫെബ്രുവരി 10ന് ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടവിവരം അറിയുന്നത്. തന്റെ ആഭരണങ്ങളില്‍ കുറച്ചുമാത്രമാണ് ലോക്കറിലുണ്ടായിരുന്നത് എന്നാണ് താരം പറയുന്നത്. ഇപ്പോഴും താന്‍ അത് വീട്ടില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ കണ്ടെത്താനായില്ലെന്നുമാണ് താരം പറയുന്നത്. തന്റെ വിവാഹം കഴിഞ്ഞ് 18 വര്‍ഷമാണ് തന്റെ കയ്യിലുള്ള ആഭരണങ്ങളാണ് ഇതെന്നും വ്യക്തമാക്കി.

ഡയമണ്ട് സെറ്റ്, അണ്‍കട്ട് ഡയമണ്ട് പതിപ്പിച്ച ടെമ്പിള്‍ ജ്വല്ലറി, ആന്റീക് ഗോള്‍ഡ് പീസസ്, നവരത്‌ന സെറ്റ്, കമ്മലുകളും മാലകളും വളകളും ഉള്‍പ്പടെയുള്ള 60 പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Mar 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരണം 22-03 2023 ബുധനാഴ്ച രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിയ്കുന്നു.
by Midhun HP News | Mar 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ മണ്ഡലത്തിൽ 18 ഓർഡിനറി സർവീസുകൾ ഈ ആഴ്ച മുതൽ ഓടി തുടങ്ങുമെന്ന് എംഎൽഎ ഒ എസ് അംബിക അറിയിച്ചു.
1)കിളിമാനൂർ – ചരിപ്പറമ്പ്.
2) കിളിമാനൂർ – അംബേദ്ക്കർ കോളനി
3) വക്കം – മെഡിക്കൽ കോളേജ്
4) ആറ്റിങ്ങൽ – ചെറുവാളം
5) കിളിമാനൂർ – രാജധാനി കോളേജ് – തിരുവനന്തപുരം
6) കല്ലമ്പലം – രാജധാനി കോളേജ് – കാരേറ്റ്
7) കിളിമാനൂർ വർക്കല
8)ആറ്റിങ്ങൽ – കവലയൂർ – വർക്കല
9) ആറ്റിങ്ങൽ – പാലോട്
10) ആറ്റിങ്ങൽ – കാട്ടാക്കട
11) ആറ്റിങ്ങൽ – കൊട്ടാരക്കര
12) കിളിമാനൂർ – പാരിപ്പള്ളി
13) കിളിമാനൂർ – കൊട്ടാരക്കര
14) ആറ്റിങ്ങൽ- മടത്തറ ചെയിൻ സർവീസ്
15) ആയൂർ – നെടുമങ്ങാട് ചെയിൻ സർവീസ്
16) ആറ്റിങ്ങൽ – പാരിപ്പള്ളി മെഡിക്കൽ കോളേജ്
17) ആറ്റിങ്ങൽ പരവൂർ
18) ആറ്റിങ്ങൽ – വാമനപുരം
സർവീസുകൾ അടുത്ത ,, ആഴ്ചയോടെ ഡ്യൂട്ടി പരിഷ്കരണം നടക്കുന്ന മുറയ്ക്ക് ആരംഭിക്കും.
by Midhun HP News | Mar 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകംടാക്സ് റെയ്ഡ്. രാജ്യത്തെ 70 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലും കൊയിലാണ്ടിയിലും ഡൽഹിയിലും ചെന്നെയിലും മുംബൈയിലും പരിശോധന തുടരുകയാണ്. റിയൽ എസ്റ്റേറ്റ് സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.



by Midhun HP News | Mar 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ദേവികുളം എംഎല്‍എ എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് നോമിനേഷന്‍ നല്‍കിയ ഘട്ടത്തില്‍ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു.

by Midhun HP News | Mar 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ: ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാരം നാളെ നാലു മണിയ്ക്ക് പുലിക്കുരുമ്പയിൽ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ നടക്കും. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ജോൺ ബ്രിട്ടാസ് തന്നെയാണ് അമ്മയുടെ മരണവാർത്ത പങ്കുവച്ചത്.
‘ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ അമ്മച്ചി പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല. പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.’- ബ്രിട്ടാസ് കുറിച്ചു.
നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ) കുടുംബാംഗമാണ് അന്നമ്മ. പരേതനായ പൈലിയുടെ (പാപ്പച്ചൻ) ഭാര്യയാണ്.
മക്കൾ: സണ്ണി, റീത്ത, എ.പി.സെബാസ്റ്റ്യൻ (മുൻ മെമ്പർ നടുവിൽ ഗ്രാമപഞ്ചായത്ത്) റെജി, മാത്യു, ജോൺ ബ്രിട്ടാസ് (രാജ്യസഭാ എംപി) ജിമ്മി. മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ), ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻതൊട്ടി), മിനി ചൂരക്കുന്നേൽ (പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്).
Recent Comments