ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ ലൈവിന്  തുടക്കമായി

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ ലൈവിന് തുടക്കമായി

ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര കാളിയൂട്ടിന്റെ ലൈവിന് തുടക്കമായി. ശാർക്കരയിൽ ഇന്ന് ഉച്ചമുതൽക്കെ ഭക്തജങ്ങളുടെ തിരക്കേറിയിരിക്കുകയാണ്. എട്ടു ദിവസങ്ങളായി ശാർക്കരദേവീ ക്ഷേത്രത്തിൽ നടക്കുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തിയാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിയൂട്ട് മഹോത്സവം 250 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങി വച്ചതാണ്. തുടരെത്തുടരെ പരാജയപ്പെട്ട കായംകുളം യുദ്ധം വിജയിക്കാൻ ശാർക്കര ദേവിയ്ക്ക് കാളിയൂട്ട് നേരുകയും തുടർന്നു യുദ്ധം വിജയിച്ചപ്പോൾ രാജാവ് നേരിട്ടെത്തി കാളിയൂട്ട് നടത്തുകയുമായിരുന്നു.

അന്ന് തുടങ്ങിയ ആചാരാനുഷ്ടാനങ്ങൾ ഇന്നും മുറതെറ്റാതെ നടന്നു വരുന്നു. കാളിയൂട്ട് മഹോത്സവത്തിനായി ചിറയിൻകീഴാകെ ഒരുങ്ങിക്കഴിഞ്ഞു. 9 ദിവസം നീണ്ടു നിൽക്കുന്ന കാളിയൂട്ട് ചടങ്ങിലെ അവസാന ദിവസം ആണ് നിലത്തിൽ പോര്. തിന്മക്കു മേൽ നന്മയുടെ വിജയം, മതസൗഹാർദ്ദത്തിന്റെ പ്രതീകം എന്നിവയാണ് കാളിയൂട്ടിന്റെ പ്രസക്തി ഇപ്പോഴും വിളിച്ചോതുന്നത്. നൂറ്റാണ്ടുകൾക്കു മുൻപുള്ള ആചാരാനുസ്ടാനങ്ങളോടെ നടക്കുന്ന കാളിയൂട്ടു വീക്ഷിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങൾ എത്താറുണ്ട്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന്‌ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന്‌ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന്‌ മാറ്റമില്ല. കഴിഞ്ഞ മൂന്ന്‌ ദിവസം സ്വര്‍ണ വില ഉയര്‍ന്നിരുന്നു. മാർച്ചിലെ രണ്ടാം ദിനം ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി. വിപണിയിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,400 രൂപയായി. 22 ഗ്രാം സ്വർണ്ണത്തിന് ഇന്നലെ 15 രൂപ കൂടി 5175 രൂപയുമായി. 18 ഗ്രാം സ്വർണ്ണത്തിന് ഇന്നലെ10 രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 2 നു ശേഷം സ്വർണ്ണവില പലതവണ കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 27 ന് പവന് 120 രൂപ കുറഞ്ഞ് സ്വർണ്ണവില 41,080 രൂപയിലെത്തിയിരുന്നു.

പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. കുറ്റപ്പാടത്തെ പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ബോയിലറിനു സമീപമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. പരിക്കേറ്റവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ ലൈവിന്  തുടക്കമായി

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ എച്ച് പി ന്യൂസിലൂടെ

ചിറയിൻകീഴ്: നിലത്തിൽ പോരിനൊരുങ്ങി ശാർക്കര. ശാർക്കരയിൽ ഇന്ന് ഉച്ചമുതൽക്കെ ഭക്തജങ്ങളുടെ തിരക്കേറിയിരിക്കുകയാണ്. വെയിൽ താഴ്ന്ന് 4മണി കഴിഞ്ഞാലുടൻ നിലത്തിൽ പോര് ആരംഭിക്കുമെന്നാണ് ക്ഷേത്രഭാരവാഹികൾ അറിയിച്ചത്. ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ നിങ്ങളിൽ എത്തിക്കാനായി ഹൃദയപൂർവ്വം ന്യൂസ്‌ ഫേസ് ബുക്കിലും യൂ ട്യൂബിലും ലൈവ് സംഘടിപ്പിച്ചിട്ടുണ്ട്. യൂ ട്യൂബ് ലിങ്കും ഫേസ്ബുക്ക്‌ ലിങ്കും താഴെ കൊടുക്കുന്നു

https://www.facebook.com/hridayapoorvamnews/

https://www.youtube.com/channel/UCBVkEY5XXgxmA7-sMT1ZoAA?view_as=subscriber

എട്ടു ദിവസങ്ങളായി ശാർക്കരദേവീ ക്ഷേത്രത്തിൽ നടക്കുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തിയാകും.
നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിയൂട്ട് മഹോത്സവം 250 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങി വച്ചതാണ്. തുടരെത്തുടരെ പരാജയപ്പെട്ട കായംകുളം യുദ്ധം വിജയിക്കാൻ ശാർക്കര ദേവിയ്ക്ക് കാളിയൂട്ട് നേരുകയും തുടർന്നു യുദ്ധം വിജയിച്ചപ്പോൾ രാജാവ് നേരിട്ടെത്തി കാളിയൂട്ട് നടത്തുകയുമായിരുന്നു. അന്ന് തുടങ്ങിയ ആചാരാനുഷ്ടാനങ്ങൾ ഇന്നും മുറതെറ്റാതെ നടന്നു വരുന്നു. കാളിയൂട്ട് മഹോത്സവത്തിനായി ചിറയിൻകീഴാകെ ഒരുങ്ങിക്കഴിഞ്ഞു. 9 ദിവസം നീണ്ടു നിൽക്കുന്ന കാളിയൂട്ട് ചടങ്ങിലെ അവസാന ദിവസം ആണ് നിലത്തിൽ പോര്. തിന്മക്കു മേൽ നന്മയുടെ വിജയം, മതസൗഹാർദ്ദത്തിന്റെ പ്രതീകം എന്നിവയാണ് കാളിയൂട്ടിന്റെ പ്രസക്തി ഇപ്പോഴും വിളിച്ചോതുന്നത്. നൂറ്റാണ്ടുകൾക്കു മുൻപുള്ള ആചാരാനുസ്ടാനങ്ങളോടെ നടക്കുന്ന കാളിയൂട്ടു വീക്ഷിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങൾ എത്താറുണ്ട്.

ഇന്നലെ വൈകിട്ട് ക്ഷേത്ര പരിസരത്ത് മുടിയുഴിച്ചിൽ നടന്നു. ക്ഷേത്രത്തിന്റെ അഞ്ചുകിലോമീറ്ററോളം ചുറ്റളവ് മുടിയുഴിച്ചിലിന് വേദിയായി. ദാരികനെത്തേടി അലയുന്നുവെന്ന സങ്കല്പത്തിലാണ് മുടിയുഴിച്ചിൽ. ദാരികനെത്തേടി നാനാദിക്കിലും അലഞ്ഞ ദേവി നിരാശയായി തിരിച്ചെത്തി. ഇന്ന് വൈകുന്നേരം അരങ്ങേറുന്ന നിലത്തിൽപ്പോരിൽ ദാരിക നിഗ്രഹം നടത്തി തിന്മയുടെമേൽ നന്മയുടെ വിജയം നേടും. തിന്മയുടെമേൽ വിജയം കൊയ്ത് നന്മയുടെ വിത്തെറിയാൻ ശാർക്കര ദേവി ഇന്ന് അടർക്കളം നിറഞ്ഞാടും. ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ഭദ്രകാളി ദേവി തിന്മയുടെ പ്രതീകമായ ദാരികാസുരനെ വധിച്ച് ഭക്തർക്ക് രക്ഷയും ഐശ്വര്യവുമരുളുന്നതോടെ ഈ വർഷത്തെ കാളിയൂട്ട് ചടങ്ങുകൾക്ക് പരിസമാപ്തിയാകും. ദാരിക വധവും നിലത്തിൽപ്പോരുമാണ് കാളീ നാടകത്തിന്റെ ഒൻപതാം ദിവസത്തെ ക്രീയാംശം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ദേവി-ദാനവ കലാശപോരാട്ടം.

ഇൻഡോറിൽ അവസാന നിമിഷം അദ്ഭുതം കാട്ടാനാകാതെ ഇന്ത്യ; 9 വിക്കറ്റ് തോൽവി

ഇൻഡോറിൽ അവസാന നിമിഷം അദ്ഭുതം കാട്ടാനാകാതെ ഇന്ത്യ; 9 വിക്കറ്റ് തോൽവി

വിജയസാധ്യതകളിൽനിന്ന് ഇന്ത്യയെ ‘അടിച്ചകറ്റിയ’ ഓസീസിന്, മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ വിജയം. ഒൻപത് വിക്കറ്റിനാണ് ഓസ്ട്രേലിയ ആതിഥേയരെ വീഴ്ത്തിയത്. ഇന്ത്യ ഉയർ‌ത്തിയ 76 റൺസ് വിജയലക്ഷ്യം, വെറും 18.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ: ഇന്ത്യ– 109, 163. ഓസ്ട്രേലിയ– 197, ഒന്നിന് 78.ഇതോടെ, നാലു ടെസ്റ്റുകളുള്ള പരമ്പര ഓസീസ് 2–1ൽ എത്തിച്ചു. ആദ്യ രണ്ടു ടെസ്റ്റുകൾ ജയിച്ച ഇന്ത്യ പരമ്പര നിലനിർത്തിയിരുന്നു. ഈ വിജയത്തോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പാക്കി. ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം ഓസീസിനെ നയിച്ച സ്റ്റീവ് സ്മിത്തിനും വിജയത്തോടെ നായക സ്ഥാനത്തേക്ക് രാജകീയ തിരിച്ചുവരവ്.

സ്ഥിരം നായകൻ പാറ്റ് കമ്മിൻസ് കുടുംബപരമായ കാരണങ്ങളാൽ നാട്ടിലേയ്ക്കു മടങ്ങിയ സാഹചര്യത്തിലാണ് സ്മിത്ത് താൽക്കാലിക നായകനായത്. പരമ്പരയിലെ നാലാം ടെസ്റ്റ് മാർച്ച് ഒൻപതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ.താരതമ്യേന ചെറിയ വിജയലക്ഷ്യങ്ങൾക്കു മുന്നിൽ ഇത്തരം പിച്ചുകളിൽ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തെളിയിച്ചാണ് ഓസീസ് അനായാസം ജയിച്ചുകയറിയത്. ഓപ്പണർ ഉസ്‌മാൻ ഖവാജയെ മൂന്നാം ദിനത്തിലെ രണ്ടാം പന്തിൽത്തന്നെ നഷ്ടമായ ഓസീസിന്, 53 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 49 റൺസെടുത്ത സഹ ഓപ്പണർ ട്രാവിസ് ഹെഡിന്റെ പ്രകടനമാണ് വിജയമൊരുക്കിയത്. മാർനസ് ലബുഷെയ്നും 58 പന്തിൽ ആറു ഫോറുകളോടെ 28 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഹെഡ് – ലബുഷെയ്ൻ സഖ്യം 78 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി അശ്വിൻ 9.5 ഓവറിൽ 44 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ വിജയകരമായി പ്രതിരോധിച്ച ചെറിയ വിജയലക്ഷ്യം 85 റൺസ് ആണെന്ന ചരിത്രത്തിലേക്ക് ഉറ്റുനോക്കിയാണ് 76 റൺ‌സ് വിജയലക്ഷ്യത്തിലേക്ക് ഓസീസ് ഇന്ന് ബാറ്റെടുത്തത്. പിച്ചിൽ സ്പിൻ കെണിയൊരുക്കി എതിരാളികളെ വട്ടംകറക്കി വീഴ്ത്താനിറങ്ങിയ ഇന്ത്യയ്ക്ക് ഓസീസ് സ്പിന്നർ നേഥൻ ലയണാണ് എട്ടിന്റെ പണി സമ്മാനിച്ചത്. 64 റൺസ് വഴങ്ങിയ 8 വിക്കറ്റെടുത്ത ലയൺ ബാറ്റിങ് നിരയുടെ തലയും വാലും അറുത്തപ്പോൾ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 163 റൺസിന് പുറത്ത്. 3 ദിവസവും 10 വിക്കറ്റുകളും ശേഷിക്കെ ഓസ്ട്രേലിയയ്ക്ക് മുന്നിലുയർന്നത് വെറും 76 റൺസിന്റെ വിജയലക്ഷ്യം.

കരിയറിലെ രണ്ടാമത്തെ മികച്ച ബോളിങ് പ്രകടനവുമായി നേഥൻ ലയൺ തിളങ്ങിയ ദിവസം ഇന്ത്യ നേരിട്ടത് വലിയ ബാറ്റിങ് തകർച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 197 റൺസിൽ അവസാനിപ്പിച്ച ശേഷം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കു നിലയുറപ്പിക്കാൻ പോലുമായില്ല. വിക്കറ്റ് നഷ്ടമില്ലാതെ 13 എന്ന സ്കോറിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇന്ത്യയുടെ തകർച്ചയ്ക്കു നേഥൻ ലയൺ തുടക്കമിട്ടത് രണ്ടാം സെഷനിലെ ആദ്യ ഓവറിൽ. ശുഭ്മൻ ഗിൽ (5) ബോൾഡ്. രോഹിത് ശർമ (12), രവീന്ദ്ര ജഡേജ (7) എന്നിവർ ലയണിന്റെ ഇരകളായപ്പോൾ വിരാട് കോലിയെ (13) മാത്യു കോനമൻ എൽബിഡബ്ല്യുവാക്കി. 4ന് 78 എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്കു നേരിയ ആശ്വാസം നൽകിയത് ചേതേശ്വർ പൂജാരയും (59) ശ്രേയസ് അയ്യരും (26) ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. എന്നാൽ, ടീം സ്കോർ 113ൽ നിൽക്കെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഉസ്മാൻ ഖവാജയുടെ ഉജ്വല ക്യാച്ചിൽ ശ്രേയസ് പുറത്തായി. തുടർന്ന് 50 റൺസിനിടെ ഇന്ത്യയുടെ അവസാന 5 വിക്കറ്റുകൾ എറിഞ്ഞിട്ട ലയൺ, മുൻ ടെസ്റ്റുകളിൽ ഇന്ത്യയെ രക്ഷിച്ച വാലറ്റത്തിന് തല പൊക്കാൻ ഇത്തവണ അവസരം നൽകിയില്ല. എട്ടാം വിക്കറ്റ് വരെ പിടിച്ചുനിന്ന പൂജാരയ്ക്കു മാത്രമാണ് ലയണിനെ പ്രതിരോധിക്കാനായത്. ടെസ്റ്റ് മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും ഇന്ത്യ 200 റൺസിൽ താഴെ പുറത്താകുന്നത് 45 വർഷത്തിനിടെ ഇതു രണ്ടാം തവണയാണ്.

രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്കു ആശ്വസിക്കാൻ വക നൽകിയത് ആദ്യ സെഷനിലെ ബോളിങ് പ്രകടനം മാത്രം. 4ന് 156 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനഃരാരംഭിച്ച ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 186ൽ എത്തിയിരുന്നു. എന്നാൽ തുടർന്ന് 11 റൺസിനിടെ 6 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ സന്ദർശകരെ 197 റൺസിൽ ചുരുട്ടിക്കെട്ടി. 3 വീതം വിക്കറ്റുകളുമായി പേസർ ഉമേഷ് യാദവും സ്പിന്നർ രവിചന്ദ്ര അശ്വിനും തിളങ്ങി. 88 റൺസ് ലീഡിന്റെ ആധിപത്യവുമായാണ് ഓസ്ട്രേലിയ ഇന്ത്യയെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനയച്ചത്.

ആറ്റുകാല്‍ പൊങ്കാല; ഏഴിന് തിരുവനന്തപുരം ജില്ലയില്‍ അവധി

ആറ്റുകാല്‍ പൊങ്കാല; ഏഴിന് തിരുവനന്തപുരം ജില്ലയില്‍ അവധി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഏഴാം തീയതി തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.