വർക്കല ചിലക്കൂറിൽ യുവാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നു പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു

വർക്കല ചിലക്കൂറിൽ യുവാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നു പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു

വർക്കല ചുമടുതാങ്ങി സ്വദേശിയായ റസീനയുടെ മകൻ ബേബി എന്നറിയപ്പെടുന്ന ഷംനാസും ബന്ധുവായ ചിലക്കൂർ അക്കരതോട്ടം വീട്ടിൽ മുഹമ്മദ് ഇബ്രാഹിം മകൻ ഷിഹാബുദ്ദീനും തമ്മിൽ വാക്ക്തർക്കവും അടിപിടി കൂടിയതിലും വെച്ചുള്ള വിരോധം നിമിത്തം ബൈക്കിൽ യാത്ര പോവുകയായിരുന്ന ഷംനാസിനെ ചിലക്കൂർ ചുമട്താങ്ങി ജംഗ്ഷന് സമീപം വെച്ച് ചിലക്കൂർ പുന്നക്കൂട്ടം വീട്ടിൽ ഉമ്മർ മകൻ റഷീദ്, വെട്ടൂർ കുണുക്കംകല്ല് വീട്ടിൽ ജലാലുദ്ദീൻ മകൻ കാസിം എന്നിവരെയും കൂട്ടി ഷിഹാബുദ്ദീൻ ഓടിച്ചു വന്ന ഒമിനി വാൻ ഷംനാസ് ഓടിച്ചു വന്ന ബൈക്കിൽ കൊണ്ടിരിക്കുകയും തെറിച്ച് വീണ ഷംനാസിനെ മതിലിനോട് ചേർത്ത് ഇടിച്ച് ഷംനാസിന്റെ തലയിലും കാലിലും കഴുത്തിലും ഗുരുതരമായ പരിക്കുകൾ സംഭവിച്ചതിന് തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം; 28ന് പരീക്ഷ ഇല്ല

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം; 28ന് പരീക്ഷ ഇല്ല

തിരുവനന്തപുരം: ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. മാർച്ച് നാലിലേയ്ക്കാണ് പരീക്ഷകൾ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽപരീക്ഷ. 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷവെച്ചിരുന്നത്. ഇതാണ് നാലിലേക്ക് മാറ്റിയത്. പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയാണ് നടത്തുക.

നടി സുബി സുരേഷ് അന്തരിച്ചു

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: സിനിമാ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരള്‍ രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 41 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം.

കഴിഞ്ഞ 15 ദിവസത്തോളമായി കരള്‍ രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. സ്‌റ്റേജ് ഷോകളിലൂടെയാണ് സുബി അഭിനയ ലോകത്തേക്ക് എത്തുന്നത്. അവതാരക, കോമഡി താരം, മോഡല്‍ എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെട്ടത്.

നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കും: മന്ത്രി കെ. രാജൻ

നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കും: മന്ത്രി കെ. രാജൻ

തിരുവനന്തപുരം: കേരളത്തിലെ ഡിജിറ്റൽ സർവേ നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. സർവേ സഭകളടക്കമുള്ള പരിപാടികളിലൂടെ പൊതുജന അഭിപ്രായം രൂപീകരിച്ച് സമയബന്ധിതമായി സര്‍വ്വേ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. സംസ്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഇതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തിൽ ആദ്യമായി ഭൂമി സെറ്റിൽമെന്റ് രേഖകൾ തയ്യാറാക്കുന്നതിനുള്ള വിദഗ്ധരുടെ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പും സർവ്വേ ഭൂരേഖ വകുപ്പും സംയുക്തമായാണ് സിംപോസിയം സംഘടിപ്പിച്ചത്.

ഭൂവുടമസ്ഥത സുരക്ഷിതമാക്കുകയും തർക്കങ്ങൾ ഇല്ലാതാക്കുകയും നിക്ഷേപവും സാമ്പത്തിക വളർച്ചയും സുഗമമാക്കുകയും ചെയ്യുന്ന സുതാര്യവും കാര്യക്ഷമവുമായ ഭൂഭരണ സംവിധാനം സ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭൂവുടമകൾക്കും സർക്കാർ വകുപ്പുകൾക്കും പ്രയോജനപ്പെടുന്ന ന്യായവും നീതിയുക്തവുമായ ഒരു സംവിധാനത്തിന് വഴിയൊരുക്കുകയാണ് ഗവൺമെന്റ് ചെയ്യുന്നത്. ‘എല്ലാവർക്കും ഭൂമി, ആധികാരിക ഭൂരേഖകൾ, സ്‌മാർട് സേവനങ്ങൾ’ എന്നതാണ് ആധുനികവല്‍ക്കരണത്തിലെ സര്‍ക്കാര്‍ കാഴ്ചപ്പാട്. നിലവിലുള്ള ഭൂരേഖകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനും ഭൂമി കൈകാര്യം ചെയ്യുന്നതിനുമുള്ള ഏകീകൃത പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റൽ റിസർവേയ്ക്ക് തുടക്കം കുറിച്ചു. ഇതിനായി ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.

ഭൂവുടമസ്ഥത സുരക്ഷിതമാക്കി തർക്കങ്ങൾ ഇല്ലാതാക്കേണ്ടതുണ്ട്. നിക്ഷേപവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് സുതാര്യവും കാര്യക്ഷമവുമായ ഭൂഭരണ സംവിധാനം വികസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭൂ ഭരണ സംവിധാനം കൂടുതൽ സ്വീകാര്യവും ഉപഭോക്തൃസൗഹൃദവുമാക്കുന്നതിന് സാങ്കേതികവിദ്യകളും സ്മാർട്ട് സേവനങ്ങളും ഉപയോഗിക്കുന്നു. റവന്യൂ, രജിസ്ട്രേഷൻ, സർവേ എന്നീ വകുപ്പുകളുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സേവനങ്ങളെ സമന്വയിപ്പിച്ച് ഒരു പ്ലാറ്റ് ഫോം എന്നതിനാണ് ഗവൺമെന്റ് പരിഗണന നൽകുന്നത്.

ഭൂവുടമകൾക്ക് ആധികാരിക ഭൂരേഖ നൽകുന്നതിന് ലാൻഡ് സൈറ്റിൽമെന്റ് ആക്ട് ആവശ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് ആധുനിക ഭൂഭരണ നിർവഹണത്തെക്കുറിച്ചുള്ള സിമ്പോസിയത്തിന് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അധ്യക്ഷത വഹിച്ചു. ലോകബാങ്കിലെ ലീഡ് ലാൻഡ് അഡ്‌മിനിസ്‌ട്രേഷൻ സ്‌പെഷ്യലിസ്റ്റ് മിക്ക പെറ്റേരി, പ്രൊഫ. സോളമൻ ബെഞ്ചമിൻ, നിവേദിത പി. ഹരൻ, രാജീവ് ചൗള, ചൊക്കലിംഗം, ദീപക് സനൻ, വി.കെ.അഗർവാൾ എന്നിവർ പങ്കെടുത്തു.

ലഹരിയ്ക്കെതിരെ ഭിന്നശേഷിക്കരുത്തുമായി കുട്ടികൾ അരങ്ങിലെത്തി

ലഹരിയ്ക്കെതിരെ ഭിന്നശേഷിക്കരുത്തുമായി കുട്ടികൾ അരങ്ങിലെത്തി

കിളിമാനൂർ: ലഹരിക്കെതിരെ ഭിന്നശേഷിക്കരുത്തുമായി കുട്ടികൾ അരങ്ങിലെത്തി. ചിറകുകൾക്ക് പറയാനുള്ളത് എന്ന നാടകത്തിൽ 19 ഭിന്നശേഷി കുട്ടികൾ ഉൾപ്പടെ 30 അഭിനേതാക്കളാണ് രംഗത്തെത്തിയത്. സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെയും ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ലഹരി വിരുദ്ധ നാടകം സംഘടിപ്പിച്ചത്. അതീതം 2023 പദ്ധതിയുടെ ഭാഗമായി മെഗാ ക്വിസ്സും, കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ നൃത്താവിഷ്കാരവും സംഘടിപ്പിച്ചു. കിളിമാനൂർ രാജാ രവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിൽ പ്രത്യേകം ഒരുക്കിയ വേദിയിലാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്.

ഉൾചേർക്കൽ വിദ്യാഭ്യാസത്തിൻറെ ഭാഗമായി ലഹരിയ്ക്കെതിരെ കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടം സമൂഹത്തിന് ഉത്തമ മാതൃകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ:ആന്റണി രാജു പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി ആർ മനോജ്, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ ഷൂജ എസ് വൈ, രശ്മി ടി എസ്, ജില്ലാ പ്രാഗ്രാം ഓഫീസർ ശ്രീകുമാരൻ ബി, ജനപ്രിതിനിധികളായ മെമ്പർ നഹാസ് എ, ഡി രഞ്ജിതം, കൊട്ടറ മോഹൻ കുമാർ, സജീർ രാജകുമാരി, എ ഇ ഒ വി എസ് പ്രദീപ്, സിറ്റ്കൊ സെക്രട്ടറി രതീഷ് രവീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി വൈശാഖ് കെ എസ്, അതീതം പ്രോഗ്രാം കൺവീനർ ഷാനവാസ് ബി, പ്രഥമാധ്യാപകർ, കുട്ടികൾ, രക്ഷകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങി 750 ൽ അധികം പേർ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി സുധ. ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി. ആർ സാബു സ്വാഗതം പറഞ്ഞു. ചിറയിൻകീഴ് താലൂക്ക് ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു. ക്വിസ് മാസ്റ്റർ അഖിൽ റാം മെഗ്ഗാക്വിസിന് നേതൃത്വം നൽകി. ഒന്നാം സ്ഥാനം കൊടുവഴന്നൂർ സർവീസ് സഹകരണ സംഘം, രണ്ടാം സ്ഥാനം പഴയ കുന്നുമ്മൽ സർവീസ് സഹകരണ ബാങ്ക് ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു.

കിളിമാനൂരിൽ വാഹനം മോഷ്ട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ

കിളിമാനൂരിൽ വാഹനം മോഷ്ട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ

കിളിമാനൂർ: വാഹന മോഷണ കേസിലെ പ്രതി അറസ്റ്റിൽ.പാങ്ങോട് കൊച്ചാലുംമൂട് കാഞ്ചിനട ബൗണ്ടർ വിള തടത്തരികത്തി വീട്ടിൽ വിഷ്ണു (27) വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പന്തുവിള മഹേഷ് ഭവനിൽ മണിയന്റെ മകൻ രാജീവിന്റെ മോട്ടോർ സൈക്കിൾ കല്ല് കടവ് മാടൻനട ക്ഷേത്രത്തിനു സമീപത്തു നിന്നും മോഷ്ടിച്ച് കൊണ്ടു പോയ കേസിലാണ് പ്രതി അറസ്റ്റിലായത്.

മോഷണം പോയ ബൈക്കിനെ പറ്റി അന്വേഷിച്ചു വരവേ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ്, കിളിമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത്. കെ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ്, അരുൺ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റാരെങ്കിലും പ്രതിയെ മോഷണത്തിൽ സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്ന് കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ് അറിയിച്ചു.