വർക്കലയിൽ നാലര വയസുകാരിയെ മർദിച്ച സംഭവം; കുട്ടിയെ അടിച്ച അമ്മൂമ്മയെ അറസ്റ്റ് ചെയ്യാതെ പൊലീസ്, നോട്ടീസ് നൽകി വിട്ടയച്ചു

വർക്കലയിൽ നാലര വയസുകാരിയെ മർദിച്ച സംഭവം; കുട്ടിയെ അടിച്ച അമ്മൂമ്മയെ അറസ്റ്റ് ചെയ്യാതെ പൊലീസ്, നോട്ടീസ് നൽകി വിട്ടയച്ചു

തിരുവനന്തപുരം: വർക്കലയിൽ നാലര വയസുകാരിയെ മർദിച്ച സംഭവത്തില്‍ കുട്ടിയെ അടിച്ച അമ്മൂമ്മയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. അമ്മൂമ്മയ്ക്ക് നോട്ടീസ് നൽകി വർക്കല പൊലീസ് വിട്ടയച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാലും മുതിർന്ന പൗരയെന്ന നിലയിലും അറസ്റ്റ് അനിവാര്യമല്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. കുട്ടിയുടെ അച്ഛനെതിരെ എടുത്ത കേസും പിൻവലിക്കും. അച്ഛൻ മർദ്ദിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ മൊഴി. വാർഡ് അംഗത്തിന്റെ പരാതിയിലാണ് അച്ഛനെയും പൊലീസ് പ്രതി ചേർത്തിരുന്നത്. കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ മാതാപിതാക്കൾക്ക് കൗൺസിലിംഗ് തുടങ്ങി.

വര്‍ക്കല കല്ലുമലക്കുന്നിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിനാണ് നാലര വയസുകാരിയെ വീട്ടിൽ നിന്ന് ഇടറോഡിലേക്കുള്ള വഴിമധ്യേ കുട്ടിയുടെ അമ്മയുടെ അമ്മ വടികൊണ്ട് പൊതിരെ തല്ലിയത്. പ്ലേ സ്കൂളിൽ പോകാൻ മുത്തശ്ശിക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. പ്ലേ സ്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതിൽ പ്രകോപിതയായാണ് മുത്തശ്ശി വടിയെടുത്ത് കുട്ടിയെ തല്ലിച്ചതച്ചത്. അടിയ്ക്കേണ്ട, പ്ലേ സ്കൂളിൽ പൊക്കോളാം എന്ന് പെൺകുട്ടി കരഞ്ഞ് പറഞ്ഞെങ്കിലും വകവച്ചില്ല. കാലിനും മുതുകിനും അടക്കം പൊതിരെ തല്ലിയെ മുത്തശ്ശിയുടെ പിടി വിടീച്ച് സ്വന്തമായാണ് കുട്ടി പ്ലേ സ്കൂളിലേക്ക് പോയത്. അയൽവാസിയായ സ്ത്രീയാണ് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയത്. ദൃശ്യങ്ങളെടുത്ത അയൽവാസി പരിചയക്കാര്‍ക്ക് കൈമാറിയതോടെ സാമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു. നാട്ടുകാരനായ പൊതുപ്രവര്‍ത്തകന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടിലെ മൂന്ന് പെൺമക്കളിൽ ഇളയതാണ് മര്‍ദ്ദനമേറ്റ പെൺകുട്ടി.

പോത്തൻകോട്ട് മന്ത് രോഗം പടരുന്നതായി റിപ്പോർട്ട് ; പരിശോധന കർശനമാക്കി

പോത്തൻകോട്ട് മന്ത് രോഗം പടരുന്നതായി റിപ്പോർട്ട് ; പരിശോധന കർശനമാക്കി

പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം പടരുന്നത് ആശങ്കയിൽ. രണ്ടാഴ്ച മുമ്പ് അൻപത് അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പതിമൂന്ന് പേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റുള്ള അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല.

അവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്. ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേക്ക് തിരിച്ചു പോയോ എന്നറിയാൻ പോലും കഴിയുന്നില്ല. ഇവർ ക്യാമ്പുകളിൽ തന്നെ ഉണ്ടെങ്കിൽ മറ്റു തൊഴിലാളികൾക്കും രോഗം പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ആറു സ്ഥലങ്ങളിലാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ.എ.സോണി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, പോത്തൻകോട് പോലീസ് എന്നിവർ ഒരുമിച്ച് പരിശോധന നടത്തിയത്.

ആറു കേന്ദ്രങ്ങളിൽ 210 അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതായി കണ്ടെത്തി. വൃത്തി ഹീനമായ അന്തരീക്ഷത്തിൽ കണ്ടെത്തിയതിനും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുകൊണ്ടും കെട്ടിട ഉടമകളായ നവാസ് ,സെൽവൻ, സെൽവരാജ് ,ബദറുദ്ദീൻ, അസീസ് എന്നിവർക്ക് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയതായും പിഴ അടയ്ക്കാതെ വന്നാൽ കെട്ടിടം പൂട്ടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു അറിയിച്ചു. രണ്ട് മാസം മുൻപു വാടക ചോദിച്ചെത്തിയ കെട്ടിട ഉടമയായ നവാസിനെ കെട്ടിടം വൃത്തിഹീനമാണെന്നും അത് ശരിയാക്കാതെ വാടക തരില്ലെന്നും,
തുടർന്ന് തൊഴിലാളികളും കെട്ടിട ഉടമയും തമ്മിൽ ഉണ്ടായ വാക്കേറ്റത്തിൽ സഹോദരങ്ങളായ അതിഥി തൊഴിലാളികൾ ഇരുമ്പുവടി കൊണ്ട് കെട്ടിട ഉടമയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് രണ്ട് പേരെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് മുഴുവൻ അതിഥി തൊഴിലാളികളുടെയും രേഖകൾ പോലീസിൽ ഹാജരാക്കണമെന്ന് പോത്തൻകോട് സി ഐ മിഥുൻ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും ആരും ഇതുവരെ ഹാജരാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്ന് പോലീസും ആരോഗ്യ വകുപ്പും പറഞ്ഞു. രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും മന്ത് രോഗ പരിശോധന നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് റ്റി ആർ അനിൽ പറഞ്ഞു.

വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ലിജോ ആറ്റിങ്ങലിലേയ്ക്ക് വരുന്ന വഴിയാണ് മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത് ഉടനെ ഇറങ്ങി ഓടുകയായിരുന്നു. ആറ്റിങ്ങൽ M S ജുവലറിയെല ജീവനക്കാരനാണ് ലിജോ. ഉടൻ എത്തിയ പിങ്ക് പോലീസ് രക്ഷാപ്രവർത്തനം നടത്തുകയും വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കുകയായിരുന്നു.

ആറ്റിങ്ങൽ 15 കിലോ കഞ്ചാവ്  സ്റ്റേറ്റ് എക്സൈസ് പിടികൂടി

ആറ്റിങ്ങൽ 15 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് പിടികൂടി

ആറ്റിങ്ങലില്‍: ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. കാറിൽ കടത്തിയ 15 കിലോ കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ആറ്റിങ്ങൽ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെയാണ് എക്സൈസ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്.ആറ്റിങ്ങൽ കച്ചേരി നടയിൽ വെച്ചാണ് ആന്ധ്രയിൽ നിന്നും കാറിൽ കടത്തി കൊണ്ട് വന്ന 15 കിലോയോളം കഞ്ചാവ് പിടികൂടി. എറണാകുളം എലൂർ സ്വദേശിയാണ് പിടിയിലായ ജയേഷ്. ഇയാള്‍ നിലവിൽ ആറ്റിങ്ങൽ ചെമ്പൂരിൽ താമസിച്ചു വരികയായിരുന്നു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL-02-AJ -5278 ഫോർഡ് ഫിഗോ കാര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കഞ്ചാവ് ആര്‍ക്കായാണ് എത്തിച്ചതെന്നും ആന്ധ്രയിലെ കഞ്ചാവ് വിതരണക്കാരെ സംബന്ധിച്ചും സൂചനകള്‍ ലഭിച്ചതായി എക്സൈസ് പറഞ്ഞു. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും ചിറയിൻകീഴ് എക്‌സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ,കെ. വി.വിനോദ്,ടി.ആർ മുകേഷ് കുമാർ, ആർ. ജി രാജേഷ് ,എസ് മധുസൂദനൻ നായർ , ഷാനവാസ്‌,പ്രിവന്റിവ് ഓഫീസർമാരായ റ്റി. റ്റി. ബിനേഷ്, രാജ്‌കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അരുൺകുമാർ, മുഹമ്മദലി,സുബിൻ,വിശാഖ്, രജിത് , രാജേഷ് , ഷംനാദ് എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.

ആറ്റിങ്ങലിലെ ഒരു പ്രമുഖ സ്ഥാപനത്തിലേയ്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ ഒരു പ്രമുഖ സ്ഥാപനത്തിലേയ്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ ഒരു പ്രമുഖ സ്ഥാപനത്തിലേയ്ക് വനിത തയ്യൽക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 9633035638

ഹെൽത്ത് കാർഡ് അട്ടിമറി: തിരു.ജനറൽ ആശുപത്രി ആർഎംഒ ഡോ.അമിത്കുമാറിന് സസ്പെൻഷൻ

ഹെൽത്ത് കാർഡ് അട്ടിമറി: തിരു.ജനറൽ ആശുപത്രി ആർഎംഒ ഡോ.അമിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജൻ ഡോ.വി.അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.