കെഎസ്.ടി.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കെഎസ്.ടി.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

തിരുവനന്തപുരം: കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡൻറ് ആയി ജമീൽ. ജെ. പാലാംകോണം, ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ട്രഷറർ ഹാഷിം മേലഴികം, കെ.ശുഹൈബ് കാണിയാപുരം ഓർഗനൈസിംഗ് സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ. വൈസ് പ്രസിഡൻ്റുമാരായി ശിഹാബുദ്ദീൻ, മുഹമ്മദ് റാസി, മുനീർ കൂരവിള, വി.ബിന്ദു എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി അക്ബർഷ.എച്ച്, ഹൻസീർ.എ, സൽമ.എച്ച് എന്നിവരെയും വനിതാ വിംഗ് സെക്രട്ടറിയായി സീനാമോൾ.എം.എം നെയും തെരഞ്ഞെടുത്തു. പാട്ടത്തിൽ സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പിന് കെഎസ്.ടി.യു സംസ്ഥാന ഭാരവാഹികളായ കെ.ടി.അമാനുള്ള, എം.എം.ജിജുമോൻ എന്നിവർ നേതൃത്വം നൽകി.

തൊഴിലാളി ശ്രേഷ്ഠ: അവസാന റൗണ്ടിലെത്തുന്നവർക്ക്‌ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും

സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലെത്തുന്ന മത്സരാർത്ഥികൾക്ക് സമാശ്വാസ സമ്മാനമായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും. മേഖലാ, സംസ്ഥാനതലങ്ങളിലെ മത്സരത്തിനെത്തുന്നവർക്ക് ദിനബത്ത നൽകുന്നതിനും തീരുമാനമായി. പത്തൊൻപത് മേഖലകളിലെ തൊഴിൽമികവിനുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന്റെ ഓരോ മേഖലയിലും അവസാന റൗണ്ടിലെത്തുന്ന മൂന്നു പേരിൽ രണ്ടാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപയുമാണ് ക്യാഷ് അവാർഡായി നൽകുക. മേഖലാ സംസ്ഥാനതലങ്ങളിലെ മുഖാമുഖത്തിനെത്തുന്ന തൊഴിലാളികൾക്ക് യഥാക്രമം 500 രൂപയും ആയിരം രൂപയും ദിനബത്തയായി നൽകും .

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം, തൊഴിൽ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഢങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും ജേതാക്കളെ തിരഞ്ഞെടുക്കുക. തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോർമാറ്റിലുള്ള സാക്ഷ്യപത്രവും 20 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ചതും അടക്കമുള്ള അപേക്ഷകൾ
ഈ മാസം അഞ്ചിനകം തൊഴിൽ വകുപ്പിന്റെ www.lc.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. സ്ഥിരമായ തൊഴിലുടമയില്ലാത്ത തൊഴിലാളികൾ അതത് വാർഡ്മെമ്പർ നൽകുന്ന സാക്ഷ്യപത്രം ഉൾക്കൊള്ളിച്ചാൽ മതിയാവും.

നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ , കശുവണ്ടി, മോട്ടോർ , തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ഗാർഹിക , ടെക്സ്റ്റൈൽ മിൽ, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികൾ(ഇരുമ്പ് പണി, മരപ്പണി, കൽപ്പണി, വെങ്കല പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം, ഈറ്റ, കാട്ടുവള്ളിതൊഴിലാളികൾ, മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ് (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്), ഇൻഫർമേഷൻ ടെക്നോളജി,മത്സ്യ ബന്ധന / വിൽപ്പന തൊഴിലാളികൾ, ബാർബർ/ ബ്യൂട്ടീഷ്യൻമാർ എന്നിങ്ങനെ 19 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം. അപേക്ഷകൾ സമർപ്പിക്കുന്നതിനും അനുബന്ധസഹായങ്ങൾക്കും എല്ലാ അസി. ലേബർ ഓഫീസുകളിലും ജില്ലാ ലേബർ ഓഫീസുകളിലും ഹെൽപ് ഡെസ്‌കുകൾ സജ്ജമാക്കിയിട്ടുണ്ട്ചോദ്യാവലിയും സാക്ഷ്യപത്രത്തിന്റെ മാതൃകയും വെബ്സൈറ്റിലെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.

റിംങ് റോഡ് നിർമ്മാണം ചെങ്കിക്കുന്നു വി വി എൽ പി സ്കൂളിനെ സംരക്ഷിക്കണം – കെ പി എസ് ടി എ

വിഴിഞ്ഞം നാവായിക്കുളം റിംങ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കുമ്പോൾ പൂർണ്ണമായി ഇല്ലാതാകുന്ന കിളിമാനൂരിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ചെങ്കിക്കുന്നു വി വി എൽ പി സ്കൂളും, കേശവപുരം ആശുപത്രിയും സംരക്ഷിക്കണമെന്ന് കെ പി എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ലക്ഷ കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളും, ആശുപത്രിയും റിങ് റോഡിന്റെ ഭാഗമായി പൂർണ്ണമായും പൊളിച്ചുമാറ്റേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ബദൽ മാർഗങ്ങൾ കണ്ടെത്തി പ്രശ്ന പരിഹാരത്തിനു അധികൃതർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം അഭിപ്രായപെട്ടു.

ഉപജില്ലാ പ്രസിഡന്റ്‌ ആർ സി അജീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉപജില്ലാ സെക്രട്ടറി അജീഷ് എസ് എസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗം എസ്. സബീർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എ ആർ ഷമീം മുഖ്യ പ്രഭാക്ഷണം നടത്തി. അനൂപ് എം ജെ, മുഹമ്മദ്‌ അൻസാർ എ എം, പി എ സാജൻ, പി വിജയകുമാരി, അബിലാഷ്‌ കെ എസ്, ലാജി ജി എൽ, അഭിലാഷ് കെ എസ്, ഉപജില്ലാ ട്രഷറർ പി കെ സൂര്യകാന്തി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തീവ്ര ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീവ്രന്യൂനമർദം അടുത്ത ദിവസങ്ങളിൽ കന്യാകുമാരി കടലിൽ പ്രവേശിച്ചേക്കും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും.

കനത്ത മഴയ്ക്ക്‌ സാധ്യത; തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി

ചെന്നൈ: കനത്ത മഴ കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മൈലാടുതുറൈ, നാഗപട്ടണം ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് തിരുവാരൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുനമര്‍ദം ഇന്ന് പുലര്‍ച്ചയോടെ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു. പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുനമര്‍ദം നാളെ രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ശ്രദ്ധ നേടി ആദിലക്ഷ്മി

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ശ്രദ്ധ നേടി ആദിലക്ഷ്മി

തിരുവനന്തപുരം: ശരീരത്തിന്റെ 12 ഭാഗങ്ങൾ, 15 മൃഗങ്ങൾ, 11 പക്ഷികൾ, 7 പ്രാണികൾ, 9 വാഹനങ്ങൾ, 9 പച്ചക്കറികൾ, 12 പഴങ്ങൾ, 9 പ്രശസ്ത വ്യക്തികളെ തിരിച്ചറിഞ്ഞതിന് ആദിലക്ഷ്മി വി.എസ് (ജനനം 2020 മെയ് 9-ന്) അഭിനന്ദനം അർഹിക്കുന്നു. 14 റൈമുകൾ, ആഴ്ചയിലെ ദിവസങ്ങൾ, 14 സ്വരാക്ഷരങ്ങൾ (മലയാളം), A – Z എന്നിവ 26 വാക്കുകൾക്കൊപ്പം; 2022 നവംബർ 14-ന് സ്ഥിരീകരിച്ച പ്രകാരം, 2 വർഷവും 6 മാസവും പ്രായമുള്ളപ്പോൾ, 1 മുതൽ 10 വരെയുള്ള സംഖ്യകൾ എണ്ണുകയും 30 ജി കെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു ഈ കൊച്ചു മിടുക്കി.