ബാറുകള്‍ പുലര്‍ച്ചെ അഞ്ചുവരെ തുറക്കുമെന്നത് വ്യാജപ്രചാരണം; സമയം നീട്ടിയിട്ടില്ലെന്ന് എക്‌സൈസ്

ബാറുകള്‍ പുലര്‍ച്ചെ അഞ്ചുവരെ തുറക്കുമെന്നത് വ്യാജപ്രചാരണം; സമയം നീട്ടിയിട്ടില്ലെന്ന് എക്‌സൈസ്

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എക്‌സൈസ്. ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു. പരാതികള്‍ അറിയിക്കാന്‍ 9447178000, 9061178000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

മലയാളി അത്‌ലറ്റ് പി.യു. ചിത്ര വിവാഹിതയായി, വരൻ നെന്മാറ സ്വദേശി ഷൈജു

മലയാളി അത്‌ലറ്റ് പി.യു. ചിത്ര വിവാഹിതയായി, വരൻ നെന്മാറ സ്വദേശി ഷൈജു

മലയാളി അത്‌ലറ്റ് പി.യു. ചിത്ര വിവാഹിതയായി. പാലക്കാ‌ട് നെന്മാറ സ്വദേശി ഷൈജു ആണ് വരന്‍. പൊലീസ് ഉദ്യോഗസ്ഥനാണ് ഷൈജു. പാലക്കാട് മൈലംപള്ളിയില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്. ബെംഗളൂരുവില്‍ അത്‌ലറ്റിക് ക്യാംപിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

ഇന്ത്യയ്ക്കു വേണ്ടി 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേട്ടവും സ്വന്തമാക്കി. 1500 മീറ്റര്‍ ഓട്ടത്തിലായിരുന്നു ചിത്രയു‌ടെ നേട്ടം. ബെംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിനു വേണ്ടിയുള്ള പരിശീലനത്തിലാണു താരമിപ്പോള്‍.

കുടുംബ ജീവിതത്തിനൊപ്പം കരിയറും പ്രതിസന്ധികളില്ലാതെ കൊണ്ടു പോകാനാകുമെന്നാണു പ്രതീക്ഷയെന്ന് ചിത്ര പ്രതികരിച്ചു. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയിൽ സീനിയര്‍ ക്ലര്‍ക്കാണ് ചിത്ര.

14-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴല്‍ക്കിണറില്‍ തള്ളി; രണ്ടുപേര്‍ അറസ്റ്റില്‍

14-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴല്‍ക്കിണറില്‍ തള്ളി; രണ്ടുപേര്‍ അറസ്റ്റില്‍

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കുഴല്‍ക്കിണറില്‍ തള്ളി. ഉത്തര്‍പ്രദേശിലെ ഘോസി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 14 വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ടുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍നിന്ന് മാലിന്യം കളയാനായി പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നത്. വീട്ടില്‍നിന്നും 200 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ കുഴല്‍ക്കിണറിന്റെ കുഴിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട്, വായില്‍ തുണിതിരുകിയ നിലയില്‍ കുട്ടിയെ കണ്ട് കൃഷിയിടത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ ബഹളംവെച്ചു. തുടര്‍ന്ന് കുട്ടിയെ കുഴല്‍ക്കിണറില്‍നിന്ന് രക്ഷപ്പെടുത്തുകയും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി.

പാലക്കാട്ടു നിന്ന് ബ്രാണ്ടി; കണ്ണൂരിലെ ഫെനിയും 2023-ല്‍

പാലക്കാട്ടു നിന്ന് ബ്രാണ്ടി; കണ്ണൂരിലെ ഫെനിയും 2023-ല്‍

പാലക്കാട് ചിറ്റൂരിലെ പഴയ ഷുഗര്‍ ഫാക്ടറിയില്‍നിന്ന് ഇനി പുറത്തിറങ്ങുക ബ്രാന്‍ഡി. 2002-ല്‍ അടച്ചപൂട്ടിയ ഷുഗര്‍ മില്‍, 2009-ല്‍ മലബാര്‍ ഡിസ്റ്റലറിയായി മാറിയെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെനിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനമെടുത്തത്. അടുത്തവര്‍ഷം ഓണത്തിന് മുമ്പായി മലബാര്‍ ഡിസ്റ്റലറിയില്‍നിന്നുള്ള മദ്യം വിപണിയിലെത്തിക്കാനാണ് കേരള ബിവറേജസ് കോര്‍പ്പറേഷന്റെ തീരുമാനം. ഇതിനായുള്ള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ഡിസ്റ്റലറിയില്‍ ആരംഭിച്ചുകഴിഞ്ഞു.

മലബാര്‍ ഡിസ്റ്റലറിയില്‍നിന്ന് ദിവസവും 12,000 കെയ്സ് മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം പകുതിയോടെ ഫാക്ടറിയുടെയും പ്ലാന്റിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായേക്കും. ഇതിനുപിന്നാലെ തന്നെ ചിറ്റൂരില്‍നിന്നുള്ള പുതിയ ബ്രാന്‍ഡിയും വിപണിയിലെത്തും.

ഡ്രൈവര്‍ക്കു ഹൃദയാഘാതം, ബസ്സ് കാറിലേയ്ക്ക് ഇടിച്ചു കയറി; ഒന്‍പതു മരണം

ഡ്രൈവര്‍ക്കു ഹൃദയാഘാതം, ബസ്സ് കാറിലേയ്ക്ക് ഇടിച്ചു കയറി; ഒന്‍പതു മരണം

ഗുജറാത്തില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒന്‍പതു പേര്‍ മരിച്ചു. 28 പേര്‍ക്കു പരിക്കേറ്റു. നവ്‌സാരി ജില്ലയില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വണ്ടി ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്കു ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്.

നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ എട്ടു പേരും മരിച്ചു. പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്.

ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ അനുശോചിച്ചു.

ഷോപ്പിംഗ് നടത്തുന്നതിനിടെ ഹൃദയാഘാതം; സമയോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷിക്കുന്ന ദൃശ്യങ്ങൾ വൈറൽ

ഷോപ്പിംഗ് നടത്തുന്നതിനിടെ ഹൃദയാഘാതം; സമയോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷിക്കുന്ന ദൃശ്യങ്ങൾ വൈറൽ

ബാംഗ്ലൂർ: ഷോപ്പിംഗ് നടത്തുന്നതിനിടെ വയോധികന് ഹൃദയാഘാതമുണ്ടായപ്പോൾ സമയോചിതമായ ഇടപെടലിലൂടെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാംഗ്ലൂരിലെ ഐകെഇഎ എന്ന ഷോപ്പിംഗ് സ്‌റ്റോറിലാണ് സംഭവം. സ്‌റ്റോറിലെത്തിയ കസ്റ്റമർ പെട്ടെന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്ത് ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഒരു ഡോക്ടർ ഭാഗ്യവശാൽ ഇതു കാണാനിടയായി.

ഹൃദയാഘാതമാണെന്ന് തിരിച്ചറിയുകയും വയോധികന് സിപിആർ നൽകുകയും ചെയ്തു. ഏകദേശം പത്ത് മിനിറ്റോളം ഡോക്ടർ കിണഞ്ഞു പരിശ്രമിച്ചു. പൾസ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും വയോധികനെ ഡോക്ടർ രക്ഷപ്പെടുത്തി. ഓർത്തോപീഡിക് സർജനായിരുന്നു അദ്ദേഹം. ഒടുവിൽ ബോധരഹിതനായിരുന്ന വയോധികൻ ചുമച്ചു കൊണ്ട് കണ്ണുതുറന്നു. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയി.