മുത്തശ്ശി തന്ന പോക്കറ്റ് മണി അച്ഛന്‍ കടം വാങ്ങി; പണം തിരികെ വാങ്ങാൻ അപേക്ഷയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍

കടം വാങ്ങിയ 300 രൂപ അച്ഛന്റെ കൈയില്‍ നിന്ന് തിരികെ വാങ്ങാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍. മുത്തശ്ശി നല്‍കിയ പോക്കറ്റ് മണി അച്ഛന്‍ കടമായി വാങ്ങിയെന്നും ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ലെന്നുമാണ് 9-ാം ക്ലാസുകാരന്റെ പരാതി. പൊലീസ് ഇടപെട്ട് പണം തിരികെവാങ്ങിത്തരണമെന്നാണ് കുട്ടിയുടെ ആവശ്യം. നടന്‍ വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണം വേണ്ടത്. അച്ഛന്റെ കൈയില്‍ നിന്ന് പണം കിട്ടാന്‍ പൊലീസ് ഇടപെട്ടാല്‍ നടക്കുമെന്ന കൂട്ടുകാരുടെ ഉപദേശം കേട്ടാണ് കുട്ടി സ്റ്റേഷനിലെത്തിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസില്‍ എത്തി പരാതി പറയുകയായിരുന്നു.

‘അച്ഛന്‍ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാല്‍ മതി’, എന്നാണ് കുട്ടി പൊലീസുകാരോട് പറഞ്ഞത്. പൊലീസ് അച്ഛനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്‌ ഓഫ് ആയതിനാല്‍ ലഭിച്ചില്ല. ഇന്ന് രാവിലെ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ പറഞ്ഞയക്കുകയായിരുന്നു.

ബാലദിന ഘോഷയാത്രയിൽ മികച്ച ഘോഷയാത്രയ്ക്ക് ഒന്നാം സ്ഥാനം നേടി കടയ്ക്കാവൂർ മേഖല

ബാലദിന ഘോഷയാത്രയിൽ മികച്ച ഘോഷയാത്രയ്ക്ക് ഒന്നാം സ്ഥാനം നേടി കടയ്ക്കാവൂർ മേഖല

ബാലസംഘം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ബാലദിന ഘോഷയാത്രയിൽ മികച്ച ഘോഷയാത്രയായി ബാലസംഘം കടയ്ക്കാവൂർ മേഖല തെരെഞ്ഞെടുക്കപ്പെട്ടു. ബാനറിലെ വ്യത്യസ്ഥത, വാദ്യഘോഷങ്ങൾ , സാന്താക്ലോസ്, കലാരൂപങ്ങൾ, ജവഹർലാൽ നെഹ്റു -കർഷകൻ – കർഷക -മതമൈത്രി തുടങ്ങിയവ പ്രകടമാക്കുന്ന പ്രച്ഛന്ന വേഷങ്ങൾ, നൃത്ത രൂപങ്ങൾ -മലയാളി മങ്ക തുടങ്ങിയവ, സ്വാതന്ത്യം മത മൈത്രി നവോത്ഥാനം പ്രകൃതി സംരക്ഷണം ശാസ്ത്രീയ ചിന്ത തുടങ്ങി മഹാന്മാരുടെ സഹിതം ചിത്രങ്ങളോട് കൂടിയ അൻപതോളം പ്ലക്കാർഡുകൾ, ബലൂണുകൾ, റിബണുകൾ അങ്ങനെ ബാലദിന ഘോഷയാത്രയിൽ പങ്കാളിത്തത്തിലും മോടിയിലും മികച്ച പ്രകടനമാണ് കടയ്ക്കാവൂർ മേഖല കാഴ്ച വച്ചത്.

മേഖലാ മുഖ്യ രക്ഷാധികാരി അഫ്സൽ മുഹമ്മദ്, മേഖലാ കോഡിനേറ്റർ ആർ. ജിജു, ഏരിയജോയിൻ കൺവീനർ ജി.ശ്രീകല, രക്ഷാധികാരികളായ യമുന, രാധിക പ്രദീപ്, മേഖല കൺവീനർ രാഹുൽ പി, മേഖല ജോയിൻ കൺവീനർമാരായ തിനവിള സുഭാഷ്, ബ്രാഞ്ച് സെക്രട്ടറി ബി. സജീവ്, ബാലസംഘം ഏര്യാകമ്മിറ്റി അംഗം ദേവദത്ത്,
ബാലസംഘം മേഖലാ കമ്മിറ്റി അംഗങ്ങളായ പി. സുനിൽകുമാർ, സുരേന്ദ്രൻ, രാധികാ സുഭാഷ്, സതി കുമാരി, സുൽത്താന, അഭിജിത്ത്, അർജുൻ, ശ്രീലക്ഷ്മി, ബാലസംഘം മേഖലാ കമ്മിറ്റി തുടങ്ങിയവർ നേതൃത്വം നൽകിയ ഘോഷയാത്രയിൽ നൂറ്റിഅൻപതിൽപരം കുട്ടികളും രക്ഷാകർത്താക്കളും പങ്കെടുത്തു.

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; തീരുമാനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; തീരുമാനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം: ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള തീരുമാനം. കോടതി ക്ലീന്‍ചിറ്റ് നല്‍കിയതിന്റെ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അടുത്ത ബുധനാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.

പഴയ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുക. ഗവർണറുടെ സൗകര്യംകൂടി പരിഗണിച്ച് സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമെന്നാണ് വിവരം.
ജൂലായ് മൂന്നിന് സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്‍ശം ഉണ്ടായത്. ഇത് പിന്നീട് വിവാദമാകുകയും സജി ചെറിയാന്‍റെ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു.

വയനാട് വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയില്‍ കണ്ടെത്തി

വയനാട് വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയില്‍ കണ്ടെത്തി

വയനാട്: വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയിൽ കണ്ടെത്തി. ജഡം ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. വാകേരി ഗാന്ധിനഗറിൽ രണ്ട് ദിവസം മുൻപാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്.കാട് മൂടി കിടക്കുന്ന എസ്റ്റേറ്റിലാണ് കടുവയെ ഇന്നലെ കണ്ടത്. ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് ലെവൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

സംസ്ഥാനപാതയില്‍ കിളിമാനൂര്‍ പുളിമാത്ത് കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍്ക്ക് പരിക്ക്.
നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ നിന്നു ശബരിമലയ്ക്ക് പോയവര്‍ സഞ്ചരിച്ച ഇന്നോവയാണ് അപകടത്തില്‍ പെട്ടത്.
എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറില്‍ 2 കുട്ടികളടക്കം എട്ടുപേരുണ്ടായിരുന്നു. ഇതില്‍ അഞ്ചു പേര്‍ക്കാണ് പരുക്ക് പറ്റിയത്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്‌

വയോധികയുടെ മാല പൊട്ടിച്ച് പ്രതികളെ റിമാൻ്റ് ചെയ്തു

വയോധികയുടെ മാല പൊട്ടിച്ച് പ്രതികളെ റിമാൻ്റ് ചെയ്തു

വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതികളായ പാങ്ങോട് ഭരതന്നൂര്‍ ലെനിന്‍കുന്ന് ഷീജാഭവനില്‍ നിന്നും മാറനാട് ഷൈന്‍ ഭവനില്‍ താമസിക്കുന്ന വി.ഷിബിന്‍ (32) , മടത്തറ ചോഴിയക്കോട് അഭയ വിലാസത്തില്‍ വി. വിഷ്ണു ( 30) എന്നിവരെ പോത്തന്‍കോട് പൊലീസ് അറസ്റ്റു ചെയ്തു.

കോലിയക്കോട് സൊസൈറ്റി ജംക്ഷനു സമീപം വച്ചായിരുന്നു സംഭവം.

ബൈക്കിലെത്തിയ പ്രതികള്‍ 76 വയസ്സുള്ള വയോധികയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍ സ്വര്‍ണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പിടിച്ചുപറിയുള്‍പ്പെടെ ഏഴോളം മോഷണ കേസുകളില്‍ ഷിബിനും വിഷ്ണുവും പ്രതികളാണെന്ന് പോത്തന്‍കോട് പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു