മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തം

മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേയ്ക്ക്. അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയിലെത്തി. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. സെക്കന്‍ഡില്‍ 750 ഘനയടി ആയാണ് കൂട്ടിയത്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. കഴിഞ്ഞദിവസം കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചതിനെത്തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു.

പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ

പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ

ഡൽഹി: പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യുഎയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം. കൊവിഡ് വാക്സീന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രാ സമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോ‍ർട്ട് ചെയ്യണം. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

സ്വാഗതസംഘം രൂപീകരണം ഇന്ന്

സ്വാഗതസംഘം രൂപീകരണം ഇന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി, ആറ്റിങ്ങൽ ഉപജില്ല സർഗ്ഗോത്സവം 2025 ജനുവരി 9ന് ഗവ.യു.പി.എസ് പാലവിളയിൽ സംഘടിപ്പിക്കുന്നു. സർഗോത്സവതിന്റെ സുഗമമായ നടത്തിപ്പിനായി പ്രസ്തുത സ്കൂളിൽ വച്ച് 27/12/2022 -ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്വാഗതസംഘം രൂപീകരിക്കുന്നു. എ.ഇ.ഒ ആറ്റിങ്ങൽ വിജയകുമാരൻ നമ്പൂതിരി,
എസ്.എം.സി എസ്. വിനോദ്, ആറ്റിങ്ങൽ ഉപജില്ല കുമാരിഷിലു ആർ, ഇ. എസ് ഷാമില, എച്ച് എം പാലവിള യു.പി.എസ് തുടങ്ങിയവർ പങ്കെടുക്കും.

ചാന്‍സലര്‍ ബിൽ; രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിനോഡ് ഗവര്‍ണര്‍ നിയമോപദേശം തേടി

ചാന്‍സലര്‍ ബിൽ; രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിനോഡ് ഗവര്‍ണര്‍ നിയമോപദേശം തേടി

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി. രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിനോടാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. നിയമസഭ പാസ്സാക്കിയ നിയമം നിലനില്‍ക്കുമോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതാണെന്നും, സര്‍വകലാശാല ഭേദഗതി നിയമത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ പ്രാഥമികമായി നിയമോപദേശം തേടിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജനുവരി മൂന്നിനാണ് കേരളത്തില്‍ തിരിച്ചെത്തുക. ഇതിനുശേഷം ബില്‍ രാഷ്ട്രപതിക്ക് അയക്കണോ എന്ന കാര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുക്കും. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്താണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസ്സാക്കിയത്.

സംസ്ഥാനത്ത് തെക്കൻ കേരളത്തിൽ ഇന്നും മഴ കനക്കും; 40 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിലുണ്ട്. കന്യാകുമാരിക്കും ലക്ഷദ്വീപിനും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ കിട്ടും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം അഞ്ചു മാസം മുൻപ്

കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം അഞ്ചു മാസം മുൻപ്

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്‍റെ വിവാഹം. ഭർത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. മുറിയുടെ ജനല്‍ ഇടിച്ചുതകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.