ദേവസ്വം ബോർഡിന് കീഴിലെ ആന കാളിദാസൻ്റെ കൊമ്പ് മുറുക്കുന്നു

ദേവസ്വം ബോർഡിന് കീഴിലെ ആന കാളിദാസൻ്റെ കൊമ്പ് മുറുക്കുന്നു

ആറ്റിങ്ങൽ: ദേവസ്വം ബോർഡിന് കീഴിലുള്ള കൊല്ലമ്പുഴ തിരുവാറാട്ട് കാവിലെ ആന കാളിദാസന്റെ അമിതമായി വളർന്ന കൊമ്പ് മുറിച്ചു മാറ്റി. തുമ്പികൈ ചുറ്റിവരിഞ്ഞ നിലയിലായിരുന്ന കൊമ്പിന്റെ വളർച്ച. ഇത് തുമ്പി ക്കൈ ഉയർത്തി ആഹാരം എടുത്ത് കഴിക്കുന്നതിന് ഉൾപെടെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. കാളിദാസന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ആണ് കൊമ്പ് മുറിക്കുവാൻ നടപടി ആരംഭിച്ചത്.

വെള്ളിയാഴ്ച രാവിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൊമ്പ് മുറിക്കൽ നടന്നത്. രണ്ട് കൊമ്പിൽ നിന്നും ഇരുപത് ഇഞ്ചോളം നീളത്തിൽ മുറിച്ചു മാറ്റുകയായിരുന്നു. രാവിലെ പത്തിനാരംഭിച്ച കൊമ്പ് മുറിക്കൽ വൈകിട്ട് നാലരയോടെയാണ് പൂർത്തിയായത്. കൊമ്പ് മുറിച്ച ശേഷം ബാക്കി ഭാഗം രാകിമിനുക്കി കൂർപ്പിച്ചു നൽകി. പരസ്പരം കൂട്ടി മുട്ടുന്ന രീതിയിൽ ഉള്ള കൂട്ട് കൊമ്പ് ആനകൾക്ക് സ്വാഭാവിക പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കും. ഇത് ഒഴിവാക്കുവാൻ ആണ് മുറിച്ചു മാറ്റുന്നത്. കൊമ്പ് മുറിക്കൽ വിദഗ്ദ്ധൻ വിജയകുമാറിന്റെ നേതൃത്വത്തിലാണ് മുറിക്കൽ ചടങ്ങ് നടന്നത്. തിരുവനന്തപുരം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ശശി കലാചന്ദ്രൻ, വർക്കല ദേവസ്യം സബ് ഓഫീസർ ശില്പാ ചന്ദ്രൻ, വൈശാഖ്, ഫോറസ്റ്റ് ഓഫീസർ ബിജുകുമാർ, റേയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ഷൈജു ഷാജഹാൻ, പുനലൂർ ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ: സിബി, ദേവസ്വം വെറ്റിനറി സർജൻ ഡോ: അരവിന്ദ് തുടങ്ങിയവരുടെ നടപടികൾക്ക് പങ്കാളികളായി.

മുടപുരം യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു

മുടപുരം യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു

മുടപുരം: മുടപുരം ഗവണ്മെന്റ് യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷം കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എസ്.എം. സി ചെയർമാൻ ഡി.ബാബുരാജ് അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ എസ്.ഷാജഹാൻ സ്വാഗതം പറഞ്ഞു. എസ്.എം. സി ഭരണസമിതി അംഗങ്ങളായ ബി.എസ് .സജിതൻ, സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി വീണ തുടങ്ങിയവർ സംസാരിച്ചു.

ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് പുരവൂർ ഗവ. എസ് വി യു പി സ്ക്കൂളിലെ കുട്ടികൾ

ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് പുരവൂർ ഗവ. എസ് വി യു പി സ്ക്കൂളിലെ കുട്ടികൾ

പുരവൂർ ഗവ. എസ് വി യു പി സ്ക്കൂളിലെ കുട്ടികൾ കൊടുമൺ അംബേദ്കർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു.
അധ്യാപകർ, വാർഡ് മെമ്പർ ആശ, എസ് എം സി, എം പി ടി എ അംഗങ്ങൾ പ്രഥമാധ്യാപിക ബിന്ദു എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് കേക്കും പലഹാരങ്ങളും വിതരണം ചെയ്തു.

ലീഡർ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം നടന്നു

ലീഡർ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം നടന്നു

പഴയകുന്നുമ്മല്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിളിമാനൂര്‍ ജംഗ്‌ഷനില്‍ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. ഡി സി സി ജനറല്‍ സെക്രട്ടറി എൻ ആർ ജോഷി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അടയമൺ മുരളിധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡി സി സി അംഗം കെ നളിനൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ് രാജേന്ദ്രന്‍, പഞ്ചായത്ത് അംഗം ശ്യാം നാഥ്‌, ഐ എൻ ടി യു സി സംസ്ഥന ഭാരവാഹി ഹരിശങ്കര്‍ മണ്ഡലം ഭാരവാഹികള്‍ ആയ രമണി പ്രസാദ്, രമ ദേവി, പ്രസന്ന കുമാരി, ഷൈല ബീവി, ശുഭ സത്യന്‍, ബൂത്ത് പ്രസിഡന്റ് സുജിത്, മനോഹരന്‍, കട്ടക്കാലീൽ എന്നിവർ പങ്കെടുത്തു.

കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്‌രാജ് ജയിൽ മോചിതനായി

കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്‌രാജ് ജയിൽ മോചിതനായി

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. നേപ്പാൾ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് മോചനം. 2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. 1960കളിൽ മോഷണത്തിൽ തുടങ്ങി 1970 കളിൽ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്. ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാൾ. 1972നും 1976നും ഇടയിൽ 24 ഓളം കൊലപാതകങ്ങൾ ചാൾസ് നടത്തി. കൊല്ലപ്പെട്ടതെല്ലാം ചാൾസുമായി സൗഹൃദം പുലർത്തിയിരുന്നവർ തന്നെ. കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്പോർട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാൾസിന്‍റെ രീതി.

നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന ചാൾസ് രത്നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി. 1976ലാണ് ചാൾസ് ആദ്യമായി ജയിലിലായത്. എന്നാൽ ജയിൽച്ചാടി. പലരാജ്യത്ത് നിന്നും പൊലീസുകാരെ വിദഗ്ധമായി പറ്റിച്ച് ചാൾസ് മുങ്ങി. ഡൽഹിയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു വിനോദസഞ്ചാരികൾക്ക് വിഷം നൽകിയതിനും ഇസ്രയേൽ പൗരനെ കൊലപ്പെടുത്തിയതിനും ചാൾസ് ശോഭരാജിനും ഭാര്യയ്ക്കുമെതിരെ ഇന്ത്യയിൽ കേസെടുത്തു.

അറസ്റ്റിലായ ചാൾസ് തിഹാർ ജയിലിലായി. തൊട്ടുപിന്നാലെ ജയിൽ ചാടി. ഒരുമാസത്തിനു ശേഷം വീണ്ടും പിടിയിലായി. പിന്നീട് 1997 വരെ തിഹാർ ജയിലിൽ തന്നെ കഴിഞ്ഞു. 2003 -ൽ നേപ്പാളിൽ വച്ച് വീണ്ടും അറസ്റ്റിലായി. 1975 -ൽ നടത്തിയ ഇരട്ട കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഈ ശിക്ഷ അനുഭവിച്ച് വരവെയാണ് 78 കാരനായ ചാൾസിനെ പ്രായാധിക്യം കണക്കിലെടുത്ത് മോചിപ്പിക്കാൻ നേപ്പാൾ സുപ്രിം കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് പ്രകാരം ചാൾസ് ശോഭരാജിനെ നേപ്പാളിൽ നിന്ന് നാടുകടത്തും. ബിക്കിനി കില്ലറെന്നും ദി സെർപ്പെന്‍റ് എന്നുമായിരുന്നു ചാൾസിന്‍റെ വിളിപ്പേരുകൾ.

ഐപിഎല്‍ താര ലേലം; 13.25 കോടിക്ക് ഹാരി ബ്രൂക്കിനെ സ്വന്തമാക്കി ഹൈദരാബാദ്

ഐപിഎല്‍ താര ലേലം; 13.25 കോടിക്ക് ഹാരി ബ്രൂക്കിനെ സ്വന്തമാക്കി ഹൈദരാബാദ്

കൊച്ചി: ഐപിഎല്‍ 2023 സീസണിന് മുന്‍പായുള്ള താര ലേലം കൊച്ചിയില്‍ ആരംഭിച്ചപ്പോള്‍ ആദ്യം എത്തിയ പേര് കെയ്ന്‍ വില്യംസണിന്റേത്. രണ്ട് കോടി രൂപയായിരുന്നു വില്യംസണിന്റെ അടിസ്ഥാന വില. രണ്ട് കോടി രൂപയ്ക്ക് വില്യംസണിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. മറ്റ് ഫ്രാഞ്ചൈസികള്‍ വില്യംസണിന് വേണ്ടി താര ലേലത്തില്‍ ഇറങ്ങിയില്ല. 16 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണില്‍ വില്യംസണ്‍ കളിച്ചത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്ന വില്യംസണിന് ബാറ്റിങ്ങിലും മികവ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടീം മികവ് കാണിക്കാതെ വന്നതോടെ ഭുവി നായക സ്ഥാനത്തേക്ക് എത്തിയിരുന്നു.
ട്വന്റി20 ലോകകപ്പിലും ബാറ്റിങ്ങില്‍ മിന്നിയില്ലെങ്കിലും ന്യൂസിലന്‍ഡിനെ സെമിയിലെത്തിക്കാന്‍ വില്യംസണിന് സാധിച്ചിരുന്നു.

1.50 കോടി രൂപയായിരുന്നു ബ്രൂക്കിന്റെ അടിസ്ഥാന വില. താര ലേലത്തില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ പേരാണ് താര ലേലത്തിലേക്ക് രണ്ടാമതായി എത്തിയത്. 1.50 കോടി രൂപയായിരുന്നു ബ്രൂക്കിന്റെ അടിസ്ഥാന വില. എന്നാല്‍ ഹാരി ബ്രൂക്കിന് വേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും കൊമ്പുകോര്‍ത്തു. ഒടുവില്‍ 13.25 കോടി രൂപയ്ക്ക് ഹൈദരാബാദ് 23കാരനെ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 20 ട്വന്റി20 മത്സരമാണ് ഹാരി ബ്രൂക്ക് ഇതുവരെ കളിച്ചത്. നേടിയത് 372 റണ്‍സ്.