by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കായി കേന്ദ്രആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇന്ത്യയിലേക്ക് വിദേശത്തു നിന്നും എത്തുന്ന എല്ലാ യാത്രക്കാരും, അതതു രാജ്യത്ത് എത്ര ഡോസ് വാക്‌സിനാണോ നിര്‍ദേശിച്ചിട്ടുള്ളത്, അത്രയും മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചവരായിരിക്കണം. വിമാനയാത്രയ്ക്കിടെ ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണം പ്രകടമായാല്‍, ഉടനെ മാറ്റി ഇരുത്തണം. മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. മറ്റാ യാത്രിക്കാരില്‍ നിന്നും ഐസൊലേറ്റ് ചെയ്യുന്ന ഇയാളെ തുടര്‍ ചികിത്സയ്ക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റണം.

യാത്രക്കാര്‍ വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കിയശേഷം മാത്രമേ അകത്തേക്ക് കടത്തി വിടാന്‍ പാടുള്ളൂ. തെര്‍മല്‍ പരിശോധനയ്ക്കിടെ ആര്‍ക്കെങ്കിലും രോഗലക്ഷണം പ്രകടമായാല്‍ ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്ത് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റണം. ഫ്‌ലൈറ്റിലെ മൊത്തം യാത്രക്കാരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ശതമാനം പേര്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം പോസ്റ്റ്അറൈവല്‍ പരിശോധനയ്ക്ക് വിധേയരാകണം.
സാമ്പിളുകള്‍ സമര്‍പ്പിച്ചതിന് ശേഷമായിരിക്കും ഇവരെ വിമാനത്താവളത്തിന് പുറത്ത് വിടാന്‍ അനുവദിക്കുകയുള്ളൂ. സാമ്പിളുകള്‍ പോസിറ്റീവ് ആണെങ്കില്‍, സ്രവം ജനിതകശ്രേണീകരണത്തിന് അയക്കും. ഇവരെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. 12 വയസ്സിന് താഴെയുള്ള കുട്ടികളെ റാന്‍ഡം ടെസ്റ്റിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട,
എന്നാല്‍ എത്തിച്ചേരുമ്പോഴോ സ്വയം നിരീക്ഷണ കാലയളവിലോ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍, അവരെയും പരിശോധിക്കുകയും ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും. എല്ലാ യാത്രക്കാരും അവരുടെ ആരോഗ്യം സ്വയം നിരീക്ഷിച്ച് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.
by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിനം കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില 40000 ത്തിന് താഴേക്ക് എത്തി. കഴിഞ്ഞ രണ്ട് ദിനമായി സ്വർണവില 520 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 50 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4110 രൂപയാണ്.
by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി ഏഴിന് ബിജെപി ഹര്‍ത്താല്‍. മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന് മുന്നോടിയായി ജനുവരി രണ്ടുമുതല്‍ അഞ്ചുവരെ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചു. ജനുവരി ആറിന് നഗരസഭ വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു.

by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആദ്യ പിറന്നാൾ ആഘോഷിക്കുന്ന തിരുവനന്തപുരം ലുലുമാൾ വേറിട്ട ഒരു റിക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നു. സാന്താക്ലോസ് വേഷധാരികളായ 160 യുവജനങ്ങൾ ഒരുമിച്ച് ലുലുമാളിലെ ഗ്രേറ്റർ ആർട്ടിയത്തിൽ നൃത്തം വച്ചു കൊണ്ടാണ് ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ്‌സിലെത്തിയത്. നിലവിലുള്ള റിക്കോർഡായ 110 പേരുടെ മാസ് സാന്റാ ഡാൻസിന്റെ റിക്കോർഡാണ് ഇന്നലെ വൈകുന്നേരം ലുലുമാളിൽ പഴങ്കഥയായത്.

തിരുവനന്തപുരത്തെ വിദ്യാർഥികൾ ഉൾപ്പടെയുള്ള യുവജനങ്ങളുടെ പ്രകടനം വീക്ഷിക്കാൻ ബഹു. ക്ലീമിസ് ബാവ ലുലുവിൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ലാലു മാൾ അധികാരികൾ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം സ്വീകരിച്ചു. ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ്സിനെ പ്രതിനിധീകരിച്ച് ഷാഹുൽ ഹമീദ് പ്രജീഷ് നിർഭയ എന്നിവർ പരിപാടിയുടെ റിക്കോർഡ് നേട്ടത്തിന്റെ വിലയിരുത്തൽ നടത്തുകയും അവാർഡ് കൈമാറുകയും ചെയ്തു.
by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംത്തിട്ട: ശബരിമല മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്ക് തുടക്കമായി. ആറന്മുള ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷമാണ് രഥഘോഷയാത്ര ആരംഭിച്ചത്. വിവിധ ക്ഷേത്രങ്ങളിലെയും ഇടത്താവളങ്ങളിലെയും സ്വീകരണങ്ങൾക്ക് ശേഷം 26ന് വൈകീട്ടോടെയാകും ഘോഷയാത്ര സന്നിധാനത്ത് എത്തുക. പുലർച്ചെ അഞ്ച് മുതൽ ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ പൊതുജനങ്ങൾക്കായി തങ്കയങ്കി ദർശനം ആരംഭിച്ചിരുന്നു.

പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്
ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്കയങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ തങ്കം കൊണ്ട് നിർമിച്ച് നടയ്ക്കു വെച്ച 435 പവൻ തൂക്കമുള്ള ആഭരണങ്ങളാണ് തങ്കയങ്കി. ഇത് ചാർത്തിയാണ് മണ്ഡലപൂജ നടത്തുക.
by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
90 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിലുള്ള പദയാത്ര വിളംബര ഘോഷയാത്ര ഇന്നലെ വൈകുന്നേരം മൂന്നുമണിക്ക് വർക്കല റെയിൽവേ സ്റ്റേഷനിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. വിളംബര ഘോഷയാത്ര തീർത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ ഫ്ലാഗ് ഓഫ് ചെയ്‌തു. ശിവഗിരി സംരക്ഷണ സംഘം ചെയർമാൻ വിജേന്ദ്രകുമാർ നേതൃത്വം നൽകിയ ഘോഷയാത്രയിൽ, ശിവഗിരി മഠത്തിലെ സന്യാസി വര്യന്മാർ, ജനറൽ സെക്രട്ടറി പ്രസന്നൻ വൈഷ്ണവ്, ട്രഷറർ നടരാജൻ വയലാ, പ്രത്യേക ക്ഷണിതാക്കളായ കൂട്ടിൽ രാജേന്ദ്രൻ പ്രതിഭാ അശോകൻ സുവർണ്ണ കുമാർ,വൈസ് ചെയർമാൻ ശ്രീപാദം ശ്രീകുമാർ, റോയി അർജ്ജുൻ എക്സിക്യൂട്ടീവ് സെക്രട്ടറിമാരായ സുനിൽ സോമൻ, ജനറൽ കോർഡിനേറ്റർ സുഷമ വിജയലക്ഷ്മി, സെക്രട്ടറിമാരായ വക്കം അജിത്ത്, സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വിവിധ വാദ്യഘോഷങ്ങളോടെ നൂറുകണക്കിന് ഭക്തജനങ്ങളും, ശിവഗിരി സംരക്ഷണ സംഘം അംഗങ്ങളും പങ്കെടുത്ത ഘോഷയാത്ര വൈകുന്നേരം അഞ്ചു മണിയോടെ മഹാസമാധിയിൽ എത്തി. തീർത്ഥാടന സെക്രട്ടറി വിശാലാനന്ദയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘം വിളംബര പദയാത്രികരെ സ്വീകരിച്ചു. തുടർന്ന് മഹാസമാധിയിൽ നടന്ന പ്രത്യേക പൂജകൾക്കു ശേഷം പദയാത്രികർ വർക്കല മട്ടിൻ മൂട്ടിലുള്ള വ്യാപാര സ്റ്റാളിൽ എത്തി. തുടർന്ന് വ്യാപാര സ്റ്റാളിന്റെ ഉദ്ഘാടനം തീർത്ഥാടന സെക്രട്ടറി വിശാലാനന്ദ സ്വാമി നിർവഹിച്ചു.
Recent Comments