by Midhun HP News | Dec 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. മേളയില്‍ മികച്ച സിനിമയ്ക്കുളള സുവര്‍ണചകോരം ബൊളിവീയന്‍ ചിത്രം ഉതമയ്ക്ക്. മികച്ച സംവിധായകന്‍ ടൈമൂന്‍ പിറസെലിമോഗ്ലൂ (കെര്‍). മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് ജൂറി പുരസ്‌കാരം മഹേഷ് നാരാണനാണ്. അറിയിപ്പ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. നവാഗത സംവിധായകനുള്ള രജത ചകോരം ആലം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫിറോസ് ഗോറിക്കാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് ജനപ്രിയ പുരസ്‌കാരം.

മേളയുടെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കാണികളുടെ കൂവല്‍ ഉണ്ടായി. സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴാണ് കാണികള്‍ കൂവിയത്. ടിക്കറ്റ് കിട്ടാത്ത ഡെലി?ഗേറ്റുകളാണ് പ്രതിഷേധിച്ചത്. എസ്എഫ്‌ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവല്‍ പുത്തരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെയും പരാതികള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയര്‍ന്നത്. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ അക്കാദമി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിച്ചത്. പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല. പൊലീസിനെ വിളിച്ചു വരുത്തിയത് അക്കാദമി അല്ലെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
by Midhun HP News | Dec 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
ഇടവ മരക്കട ശ്രീകൃഷ്ണ ഭവനിൽ വി ജയശ്രീ (59) നിര്യാതയായി.
മകൾ: ജെ. ജയന്തി
മരുമകൻ: വി. ഷിബു
സഞ്ചയനം: 19 തിങ്കൾ രാവിലെ ഏഴുമണിയ്ക്ക്
by Midhun HP News | Dec 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്നുമുതല്‍ പഞ്ചിങ് സംവിധാനം നിര്‍ബന്ധമായും നടപ്പാക്കാന്‍ നിര്‍ദേശം. ബയോമെട്രിക് പഞ്ചിങ് സംവിധാനം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. മുന്‍ നിര്‍ദേശങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നീക്കം. പലതവണ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ഓഫീസ് സമയത്ത് ജീവനക്കാര്‍ ഓഫീസില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയായിരുന്നു ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാനുളള തീരുമാനം. ഇതില്‍ പലയിടത്തും വീഴ്ചകള്‍ വരുത്തിയ സാഹചര്യത്തിലാണ് അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ ഈ സംവധാനം കാര്യക്ഷമമായി നടപ്പാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം ഉണ്ടായത്. സെക്രട്ടേറിയറ്റിലും കലക്ട്രറേറ്റിലും, വിവിധ വകുപ്പ് മേധാവികളുടെ ഓഫീസുകളില്‍ ഒന്നാം തീയതി മുതല്‍ നിര്‍ബന്ധമായും നടപ്പാക്കാണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.
by Midhun HP News | Dec 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ കാലിന് പരിക്ക്. പാര്‍ലമെന്റില്‍ കാലുതെറ്റി വീനാണു പരുക്ക് പറ്റിയത്. ഇന്നലെയായിരുന്നു സംഭവം. ആദ്യം കുറച്ചുനേരം ഇത് കാര്യമാക്കിയില്ല. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ വേദന അസഹനീയമായി. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായി ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇപ്പോള്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ന് പങ്കെടുക്കാന്‍ കഴിയില്ല. ഇതിന് പുറമേ ഈ ആഴ്ച മണ്ഡലത്തില്‍ പദ്ധതിയിട്ടിരുന്ന പരിപാടികള്‍ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.

by Midhun HP News | Dec 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
യുവതിയെയും കുട്ടികളെയും ബ്രിട്ടനിലെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കണ്ണൂർ സ്വദേശിയായ സാജുവിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കൊലപ്പെടുത്തിയത് ഭർത്താവാണെന്ന് പോലീസ്. കോട്ടയം വൈക്കം സ്വദേശി അഞ്ജു, മക്കളായ ജീവ, ജാൻവി എന്നിവരെയാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ സമയം രാത്രി 11.15ഓടെയാണ് കൊലപാതകം നടന്നത്.

യുവതിയെയും മക്കളെയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ രക്തത്തിൽ കുളിച്ച നിലയിൽ അയൽക്കാർ കണ്ടെത്തുകയായിരുന്നു. ആറു വയസുള്ള മകനും നാലു വയസുകാരി മകൾക്കും പോലീസ് കണ്ടെത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നു. എന്നാൽ ഇവരും പിന്നീട് ആശുപത്രിയിൽ മരിച്ചു. ഒരു വർഷം മുൻപാണ് ഇവർ ബ്രിട്ടണിലെത്തുന്നത്. അഞ്ജു ഇവിടെ സർക്കാർ ആശുപത്രിയിൽ നഴ്‌സായും, സാജു ഹോട്ടലിലെ ഡെലിവറി ബോയിയായും ജോലി ചെയ്ത് വരികയായിരുന്നു. കെറ്ററിങ്ങ് ജനറൽ ആശുപത്രിയിലാണ് അഞ്ജു ജോലി ചെയ്യുന്നത്. ഇതിനിടയിലാണ് കൊലപാതകം.
by Midhun HP News | Dec 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: വയനാട്ടില്‍ നിന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസ് പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിന് സരിത നല്‍കി നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച ഹൈക്കോടതി സരിതയ്ക്കു തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കാമെന്ന് അറിയിച്ചിരുന്നു.

നേരത്തെ എസ്എ ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ സരിതയുടെ ഹര്‍ജി, അഭിഭാഷകന്‍ നിരന്തരം ഹാജരാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളിയിരുന്നു. കോടതി നടപടികളില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ അഭിഭാഷകന് സാങ്കേതിക തടസം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പുനഃസ്ഥാപിക്കാന്‍ സരിത അപേക്ഷ നല്‍കി. ഈ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് ഹര്‍ജി മെറിറ്റില്‍ പരിഗണിച്ച ശേഷം തള്ളുകയായിരുന്നു.
Recent Comments