എ ഡി എഫ് ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടി കീഴാറ്റിങ്ങൽ വൈ എൽ എം യു പി എസിലെ  മയൂഖ്.

എ ഡി എഫ് ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടി കീഴാറ്റിങ്ങൽ വൈ എൽ എം യു പി എസിലെ മയൂഖ്.

കീഴാറ്റിങ്ങൽ: കിംഗ്സ്ചെസ്സ് അക്കാഡമി വർക്കല സംഘടിപ്പിച്ച ഇന്റർ ചെസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വൈ.എൽ.എം യു പി എസിലെ മയൂഖ്.

ബസ് ഓടിയ്ക്കുന്നതിനിടെ പക്ഷാഘാതം;  48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

ബസ് ഓടിയ്ക്കുന്നതിനിടെ പക്ഷാഘാതം; 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

താമരശ്ശേരി: യാത്രയ്ക്കിടെ പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരുഭാഗം തളർന്നിട്ടും മനോധൈര്യം കൈവിടാതെ ബസ് സുരക്ഷിതമായി നിർത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവർ ഒടുവിൽ മരണത്തിന് കീഴടങ്ങി. 48 യാത്രികരുടെയും കണ്ടക്ടറുടെയും ജീവൻ സുരക്ഷിതമാക്കിയാണ് താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ താമരശ്ശേരി വെഴുപ്പൂർ ചുണ്ടക്കുന്നുമ്മൽ സികെ സിഗീഷ് കുമാർ (48) മടങ്ങുന്നത്.

നവംബർ 20ന് ബജറ്റ് ടൂറിസം പദ്ധതിപ്രകാരമുള്ള യാത്രക്കിടയിൽ കുന്നംകുളത്തുവെച്ച് ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു സി​ഗീഷ്. പിന്നാലെ തൃശ്ശൂർ ഗവ മെഡിക്കൽ കോളജിലും താമരശ്ശേരി ഗവ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.
ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഡ്രൈവിങ്ങിനിടെ സി​ഗേഷിന്റെ ശരീരത്തിന്റെ ഒരുഭാഗം തളർന്നു. താമരശ്ശേരിയിൽനിന്ന് മലക്കപ്പാറയിലേക്ക് വിനോദയാത്രപോയ കെഎസ്ആർടിസി ബസിന്റെഡ്രൈവറായിരുന്നു സിഗീഷ്. കുന്നംകുളത്തുവെച്ച് സിഗീഷിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ബസ് റോഡരികിലേക്ക് ഒതുക്കിനിർത്താൻ അദ്ദേഹത്തിനായി. വണ്ടി നിർത്തി തൊട്ടുപിന്നാലെ സി​ഗേഷ് കുഴഞ്ഞുവീണു. ഉടനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

സ്ത്രീധന പീഡനം; നടിക്ക് 2 വര്‍ഷം തടവ്

സ്ത്രീധന പീഡനം; നടിക്ക് 2 വര്‍ഷം തടവ്

ബാംഗ്ലൂർ: സ്ത്രീധന പീഡന കേസില്‍ കന്നഡ സിനിമ-സീരിയല്‍ നടി അഭിനയയ്ക്കു കര്‍ണാടക ഹൈക്കോടതി 2 തടവുശിക്ഷ വിധിച്ചു. സഹോദരന്‍ ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി ദേവിയുടെ പരാതിയിലാണിത്. ശ്രീനിവാസ് അഭിനയയുടെ അമ്മ ജയമ്മ, സഹോദരന്‍ ചെലുവ എന്നിവര്‍ക്കും ശിക്ഷയുണ്ട്. മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു. 80,000 രൂപയും 250 ഗ്രാം സ്വര്‍ണവും സ്ത്രീധനമായി വാങ്ങിയതായി കാട്ടി 2002ലാണ് ലക്ഷ്മി ദേവി പരാതി നല്‍കുന്നത്.

വർക്കലയിൽ മത പഠനത്തിനായി പോയ വിദ്യാർത്ഥിനിയെ മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചു

വർക്കലയിൽ മത പഠനത്തിനായി പോയ വിദ്യാർത്ഥിനിയെ മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചു

വർക്കലയിൽ മത പഠനത്തിനായി പോയ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു.
വർക്കല അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. സ്കൂളിലെ അധ്യാപകർക്ക് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം വെളിയിൽ വന്നത്. തുടർന്ന് അധ്യാപകർ കുട്ടിയുടെ വീട്ടിൽ അറിയിക്കുകയും കുടുംബം അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ആരോപണ വിധേയനായ വ്യക്തിയെ മദ്രസ അധികൃതർ അപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. പക്ഷെ പോലീസ് അന്വേഷിച്ചു എത്തും മുൻപ് തന്നെ അധ്യാപകൻ ഒളിവിൽ പോയി. പോലീസ് അന്വേഷണം ആരംഭിച്ചു.

പണ്ടകശ്ശാല – ശാർക്കര റോഡ് ഗതാഗത യോഗ്യമാക്കാതെ റെയിൽവേ ഗേറ്റ് അടച്ചിടുവാനുള്ള തീരുമാനത്തിൽ നിന്ന് താത്കാലിക പിന്മാറ്റം

പണ്ടകശ്ശാല – ശാർക്കര റോഡ് ഗതാഗത യോഗ്യമാക്കാതെ റെയിൽവേ ഗേറ്റ് അടച്ചിടുവാനുള്ള തീരുമാനത്തിൽ നിന്ന് താത്കാലിക പിന്മാറ്റം

പണ്ടകശ്ശാല – ശാർക്കര റോഡ് ഗതാഗത യോഗ്യമാക്കാതെ റെയിൽവേ ഗേറ്റ് അടച്ചിടുവാനുള്ള തീരുമാനത്തിൽ നിന്ന് താത്കാലിക പിന്മാറ്റമെന്ന് റിപ്പോർട്ട്‌. പണ്ടകശ്ശാല – ശാർക്കര റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിയ്ക്കുവാൻ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന് കഴിയാത്ത സാഹചര്യത്തിലാണ് തൽക്കാലം ഗേറ്റ് അടയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചത്. ഇതിന്റെ ഭാഗമായാണ് ഇന്ന് (ഡിസംബർ 15) മുതൽ റെയിൽവേ ഗേറ്റ് അടച്ച് ഗതാഗത നിയന്ത്രണം കൊണ്ടുവരുമെന്ന തീരുമാനത്തിൽനിന്ന് അധികൃതർ താത്കാലികമായി പിന്മാറിയത്.

എന്നാൽ റെയിൽവേ മേൽപ്പാല നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതായുള്ളതിനാൽ ഇനിയും കൂടുതൽ സമയം ഇതുവഴിയുള്ളയുള്ള ഗതാഗതം അനുവദിക്കുവാൻ കഴിയില്ലെന്ന നിലാപാടിലാണ് മേൽപ്പാല നിർമ്മാതാക്കളുടെ കമ്പനി നിലപാട്. അതിനാൽ തന്നെ പണ്ടകശ്ശാല – ശാർക്കര റോഡ് അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തീകരണമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചതായും സൂചനയുണ്ട്. നിലവിൽ ഒരാഴ്ചകൂടി സമയം നീട്ടി നൽകിയതായാണ് സൂചന. നാളെ മുതൽ പണ്ടകശ്ശാല – ശാർക്കര റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർണ്ണതോതിൽ ആരംഭിക്കുമെന്നും സൂചയുണ്ട്. ഗതാഗതത്തിന്റെ ഭാഗമായി പകരം സൗകര്യം ഒരുക്കിയ റോഡ് ഗതാഗത യോഗ്യമാക്കാതെ, റെയിൽവേ ഗേറ്റ് അടച്ചുകൊണ്ടുള്ള ഗതാഗത നിയന്ത്രണം വ്യാപക പ്രതിഷധത്തിന് വഴിവച്ചിരുന്നു.

അഞ്ചുതെങ്ങ് – കടയ്ക്കാവൂർ – വക്കം ഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള നൂറിലേറെ വാഹനങ്ങൾ ദിനം പ്രതി സഞ്ചരിക്കുന്ന പ്രധാന റോഡിലെ റെയിൽവേ ഗെയയിറ്റാണ് മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി ഡിസംബർ 15 മുതൽ അടച്ചിടുവാനുള്ള തീരുമാനമെടുത്തിരുന്നത്. എന്നാൽ നിലവിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കുന്നത്തിന്റെ മറവിൽ എന്തേലും കാട്ടികൂട്ടുവാനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്ന തെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

മഴക്കാലങ്ങളിൽ വെള്ളക്കെട്ട് സ്ഥിരമായ മേഖലകളിൽ കൃത്യമായ ഓട സംവിധാനം ഒരുക്കുവാൻ ആരംഭിച്ച നിർമ്മാണ പദ്ധതി മാസങ്ങളായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇപ്പോൾ റെയിൽവേ ഗേറ്റിന്റെ പേരിൽ അവസരം ലഭിച്ചപ്പോൾ അത് മുതലാക്കി എന്തെങ്കിലും ചെയ്ത് തടിതപ്പുവാനാണ് ഗ്രാമപഞ്ചായത്ത് ശ്രമമെന്നാണ് നാട്ടുകാർ പറയുന്നത്.

കാസര്‍ഗോഡ് ജില്ലയില്‍ ആദ്യ ഇഇജി സംവിധാനം സജ്ജം

കാസര്‍ഗോഡ് ജില്ലയില്‍ ആദ്യ ഇഇജി സംവിധാനം സജ്ജം

തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇഇജി സംവിധാനം പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇഇജി സേവനം ലഭ്യമാക്കുന്നത്. നൂറോളജി ചികിത്സയില്‍ ഏറെ സഹായകരമാണ് ഇഇജി. അപ്‌സമാര രോഗ നിര്‍ണയത്തിന് ആവശ്യമായ പരിശോധനയാണ് ഇഇജി. വിവിധ തരത്തിലുള്ള മസ്തിഷ്‌ക രോഗ ബാധ വിലയിരുത്താന്‍ ഇതിലൂടെ സഹായിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ജില്ലാ ആശുപത്രിയില്‍ ഒരുക്കിയ ഇഇജി സേവനം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് കാസര്‍ഗോഡ് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ഇതുകൂടാതെയാണ് പരിശോധനയ്ക്കായി ഇഇജി സംവിധാനം സജ്ജമാക്കിയത്. കാത്ത് ലാബിന്റെ സേവനവും ജില്ലാ ആശുപത്രിയില്‍ ലഭ്യമാക്കിയുട്ടുണ്ട്.