by Midhun HP News | Dec 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് താലൂക് ഗ്രന്ഥശാല പ്രവർത്തകരുടെ കൂട്ടായ്‌മ അന്ധ വിശ്വാസത്തിനും
അനാചാരത്തിനുമെതിരെ ശാസ്ത്ര വിചാരം പുലരാൻ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട്
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ചിരിക്കുന്ന ജന ചേതന യാത്ര വിജയിപ്പിക്കാൻ ആറ്റിങ്ങലിൽ കൂടിയ ചിറയിൻകീഴ് താലൂക്കിലെ ലൈബ്രറി പ്രവർത്തകരുടെ കൂട്ടായ്‌മ തീരുമാനിച്ചു. ഡിസംബർ 23 ഉച്ചക്ക് 2.30നാണ് സംസ്ഥാന സെക്രട്ടറി വി. കെ. മധു നേതൃത്വം നൽകുന്ന ജാഥ ആറ്റിങ്ങൽ കച്ചേരി നടയിൽ എത്തി ചേരുന്നത്.
ആറ്റിങ്ങൽ സഹകരണ ഭവനിൽ ചേർന്ന കൂട്ടായ്‌മ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി. പി. മുരളി ഉദ്ഘാടനം ചെയ്‌തു. താലൂക് പ്രസിഡന്റ് എസ് വേണുഗോപാൽ ആദ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാജേന്ദ്രൻ, എം മുരളിധരൻ, ജി. കൊച്ചു കൃഷ്ണ കുറുപ്പ്, എസ്. പ്രവീൺ ചന്ദ്ര, സുകേശൻ എന്നിവർ സംസാരിച്ചു.

by Midhun HP News | Dec 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഡോ.അനൂപ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഡിസംബർ 18 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ സംഘടിപ്പിയ്ക്കുന്നു. ആറ്റിങ്ങൽ കരിച്ചയിൽ ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിയ്കുന്നത്.
വിശദ വിവരങ്ങൾക്ക് 8129192936, 98953 05070 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
by Midhun HP News | Dec 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം അടച്ചിട്ടിരുന്ന വനംവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി 16.12.2022 തീയതി വെള്ളി മുതൽ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കുകയാണ്. കനത്ത മഴയിൽ പൂർണ്ണമായും തകർന്നുപോയ റോഡിന്റെ ഭാഗങ്ങൾ പുനർനിർമ്മിച്ചിട്ടുണ്ട്.

യുദ്ധകാലടിസ്ഥാനത്തിൽ റോഡ് പുനർനിർമ്മിക്കുകയും ഈ പാതയിലൂടെ ഗതാഗതം സാധ്യമാക്കിയതും വാമനപുരം എം.എൽ.എ ഡി.കെ മുരളിയുടെ കൃത്യമായ ഇടപെടലുകളുടെ ഫലമായാണ്. പൊന്മുടി പാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായതിനാൽ സുരക്ഷിതമായ കരുതലിൽ വിനോദ സഞ്ചാരികൾക്ക് പൊന്മുടി സന്ദർശിക്കാവുന്നതാണ് എന്നും. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിയ്ക്കണമെന്നും
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം വനം ഡിവിഷൻ അറിയിച്ചു.
by Midhun HP News | Dec 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും ശബരിമല തീർത്ഥാടകർക്കായി ഒരു ബസ് കൂടി സർവീസ് ആരംഭിച്ചതായി ഒ.എസ്. അംബിക എം.എൽ എ അറിയിച്ചു. എല്ലാ ദിവസവും രാത്രി 7.15 ന് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും വാഹനം പുറപ്പെടും. കിളിമാനൂർ, കൊട്ടാരക്കര, പത്തനംതിട്ട വഴി 11.15 ന് പമ്പയിൽ എത്തിച്ചേരാവുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഓൺ ലൈൻ റിസർവേഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ബസ് കൂടി ആരംഭിക്കേണ്ടതിന്റെ ആവശ്യകത എം.എൽ. എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.
by Midhun HP News | Dec 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ജനറൽ സെക്രട്ടറിയായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ചുമതലയേറ്റു.
by Midhun HP News | Dec 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വഞ്ചനക്കേസിൽ നടൻ കലാഗൃഹം സോബി ജോർജിന് മൂന്നു വർഷം കഠിന തടവ്. അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വിധി. കേസിലെ ഒന്നാം പ്രതിയാണ് സോബി. നടന്റെ അമ്മ ചിന്നമ്മയാണ് രണ്ടാം പ്രതി. ഇടക്കൊച്ചി സ്വദേശി പീറ്റർ വിത്സനാണ് മൂന്നാം പ്രതി. ഇയാളെയും മൂന്നു വർഷം കഠിന തടവിനാണ്തോപ്പുംപടി കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. സോബിയുടെ അമ്മ ചിന്നമ്മ ജോർജ് കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014-ലാണ് സംഭവം. പള്ളുരുത്തി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ളിക് പ്രോസിക്യൂട്ടർ എം.സി. അനീഷ് ഹാജരായി.

Recent Comments