by Midhun HP News | Dec 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി. സി , ഒ. ഇ. സി , ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകളും മെറിട്ടോരിയസ് സ്കോർഷിപ്പും ഇതിനോടൊപ്പം ലഭിക്കുന്നു. എസ് സി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് പഠനത്തിന് ആവശ്യമായ മുഴുവൻ തുകയും സർക്കാർ നൽകുന്നു. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ, (ഐ എൻ സി), കേരള നഴ്സിംഗ് കൗൺസിൽ, (കെ എൻ സി) അംഗീകാരമുള്ള എ എം ഇ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ വരുന്ന കോളേജുകളിലേക്ക് വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, ബിയോളജി എന്നി വിഷയങ്ങളിൽ 45% മാർക്ക് നേടിയവർക്ക് മാത്രമേ നഴ്സിംഗ് പ്രേവേശനം ലഭിക്കുകയുള്ളു. രക്ഷിതാക്കളുടെ വാർഷിക വരുമാനം 5,49,000/- രൂപയിൽ താഴെ ആയിരിക്കണം. പഠനത്തോടൊപ്പം ഐ എൽ ടി എസ്, ഒ ഇ ടി എന്നി കോഴ്സുകൾ സൗജന്യമായി പഠിക്കുവാനും കോളേജിൽ അവസരം ഒരുക്കുന്നു. അപേക്ഷകൾ പൂരിപ്പിച്ചു കോളേജ് പ്രിൻസിപ്പലിന് നേരിട്ട് സമർപ്പിക്കണം. ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർഥികളിൽ നിന്നും മാത്രം ആകും അപേക്ഷ പരിഗണിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7736812761
by Midhun HP News | Dec 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നാവായിക്കുളം: റോഡരികിൽ ഒഴുക്കിയ കക്കൂസ് മാലിന്യത്തിൽ നിന്ന് സ്വർണ്ണമാല ലഭിച്ചു. കപ്പാംവിള-മുക്കുകട റോഡിൽ പയറ്റുവിളക്ക് സമീപം റോഡിൽ ഒഴുക്കിയ കക്കൂസ് മാലിന്യത്തിൽ നിന്നാണ് സ്വർണ്ണമാല ലഭിച്ചത്. പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചത് ഫോട്ടോ എടുത്ത് പരാതി നൽകാൻ എത്തിയ നാട്ടുകാരായ യുവാക്കൾക്കാണ് ഏകദേശം രണ്ട് പവനോളം വരുന്ന മാല ലഭിച്ചത്. മാലിന്യം എടുത്ത വീട്ടിലെ ക്ലോസ്സെറ്റിൽ നഷ്ടപ്പെട്ടതാകാം സ്വർണ്ണ മാല എന്നാണ് നാട്ടുകാർ പറയുന്നത്. സ്വർണ്ണമാല പോലീസിനെ ഏൽപ്പിച്ചു. തെളിവ് സഹിതം കൊണ്ട് വരുന്നവർക്ക് മാല നൽകുമെന്നാണ് തീരുമാനം.
by Midhun HP News | Dec 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച 15കാരനെ ലഹരി മാഫിയാ സംഘം ക്രൂരമായി മർദ്ദിച്ചു. വർക്കലയിലാണ് ഞെട്ടിക്കുന്ന സംഭവം. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശ നിലയിലായ കുട്ടി അബോധാവസ്ഥയിലായി. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അയിരൂര്‍ സ്വദേശികളായ സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവർക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു.
ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. വര്‍ക്കല ഇടവപ്പുറത്ത് 15 കാരന്‍ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. അവിടെയുണ്ടായിരുന്ന സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയോട് കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി കഞ്ചാവ് വലിക്കാൻ വിസമ്മതിച്ചു. ഈ വിവരം വീട്ടില്‍ പറയുകയും ചെയ്തു.
ഇതിന്‍റെ പ്രതികാരമായാണ് നാലംഗ സംഘം മൂന്നാം തീയതി വൈകീട്ട് മൂന്ന് മണിയോടെ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി അതിക്രമിച്ച് കയറി കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
by Midhun HP News | Dec 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിനു സാക്ഷ്യവഹിച്ച സദസിലേക്ക് ആർക് ലൈറ്റ് തെളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. സിനിമ ആസ്വാദനത്തിനും മനസിന്റെ ഉല്ലാസത്തിനുമൊപ്പം ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതുകൂടിയാണു ചലച്ചിത്ര മേളയെന്ന് ഐ.എഫ്.എഫ്.കെ സ്വിച്ച് ഓൺ ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിയെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു. യാത്രാ നിയന്ത്രണങ്ങൾ മൂലം മേളയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാതിരുന്ന മഹ്നാസിനു വേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങി. മേളയിലെത്താൻ കഴിഞ്ഞില്ലെങ്കിലും മേളയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തന്റെ മുടി മുറിച്ച് അതീന റേച്ചലിനെ മഹ്നാസ് ഏൽപ്പിച്ചിരുന്നു. ഇത് അതീന ഉദ്ഘാടന വേദിയിൽ പ്രദർശിപ്പിക്കുകയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനു കൈമാറുകയും ചെയ്തു.
ലോകത്താകമാനമുള്ള ജീവിതങ്ങളെ കേരളത്തിനു മുന്നിൽ അവതരിപ്പിക്കാനും ഇവിടുത്തെ സാംസ്‌കാരിക സത്തകളെ മറ്റിടങ്ങളിലെ ചലച്ചിത്ര പ്രേമികളിലെത്തിക്കാനും കഴിഞ്ഞ കാൽ നൂറ്റാണ്ടായി നടക്കുന്ന ഐഎഫ്എഫ്യ്ക്കു കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാംസ്‌കാരിക കൈമാറ്റത്തിനുള്ള വേദികൂടിയാണ് ഐ.എഫ്.എഫ്.കെ ചലച്ചിത്രമേളകളെ സങ്കുചിത ആശയ പ്രചാരണത്തിനുള്ള ആയുധങ്ങളായി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിന് അർഹയായ ഇറാനിയൻ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ വിലക്കുന്നതിനുവരെ അധികാരികളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അധികാരികളോട് എത്ര കലഹിക്കുന്നതായിരിക്കും അവരുടെ കലാസൃഷ്ടികൾ. ഏതെങ്കിലും ഒരു വംശമോ വിഭാഗമോ മാത്രമാണു ശ്രേഷ്ഠമെന്നു കരുതുകയും വംശീയതയിൽ അധിഷ്ഠിതമായ സർക്കാരുകൾ കെട്ടിപ്പൊക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ അവസ്ഥകൂടിയാണു മഹ്നാസിന്റെ അനുഭവത്തിലൂടെ പുറത്തുവരുന്നത്. എവിടെ മനസ് നിർഭയമാകുന്നുവോ അവിടെ ശിരസ് ഉയർന്നുതന്നെയിരിക്കും. ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യമാണ് സ്വാതന്ത്ര്യമെന്നതുകൊണ്ടു പ്രാഥമികമായി അർഥമാക്കുന്നത്. ആ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഉതകുന്നതാകണം മേളകളും അതിനോടനുബന്ധിച്ചുള്ള പരിപാടികളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്റെ പരിമിതികൾ മറികടന്ന് സിനിമകളുടേയും ആസ്വാദകരുടേയും വലിയ പങ്കാളിത്തംകൊണ്ടു ചരിത്രപരമായ സാംസ്‌കാരികോത്സവമായി ഇത്തവണത്തെ ചലച്ചിത്രമേള മാറുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഐ.എഫ്.എഫ്.കെ ഫെസ്റ്റിവൽ ബുക്ക് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ മേയർ ആര്യാ രാജേന്ദ്രനു നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് വി.കെ. പ്രശാന്ത് എം.എൽ.എ കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുണിനു നൽകി പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്, ജൂറി ചെയർമാനും ജർമൻ സംവിധായികയുമായ വീറ്റ് ഹെൽമർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ,സെക്രട്ടറി സി. അജോയ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിയും അരങ്ങേറി. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദർശിപ്പിച്ചു.
by Midhun HP News | Dec 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പരസ്പര സമ്മതപ്രകാരമുള്ള വിവാഹ മോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികള്‍ ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. കാത്തിരിപ്പ് നിബന്ധന മൗലിക അവകാശങ്ങളുടെ ലംഘനമാണ്. ഇതിന്റെ പേരില്‍ കുടുംബക്കോടതികള്‍ അപേക്ഷ നിരസിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഈ നിബന്ധന ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികളുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആണ് ഹൈക്കോടതിയില്‍ നിന്നും ഈ വിമര്‍ശനം ഉണ്ടായത്. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹങ്ങളെ കുറിച്ചാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം സ്വദേശി ആയ യുവാവും എറണാകുളം സ്വദേശിനിയായ യുവതിയുമാണ് കുടുംബക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്
by Midhun HP News | Dec 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നിലപെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല എന്നാണ് പശ്ചിമ ബംഗാളില്‍ ചാന്‍സലറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി പറഞ്ഞത്. പിന്നെങ്ങനെയാണ് അവര്‍ക്ക് ചാന്‍സലറുടെ നിയമനത്തില്‍ ഇടപെടാനാകുക?- ഗവര്‍ണര്‍ ചോദിച്ചു. ചാന്‍സലര്‍ക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, ഹൈക്കോടതി വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.
Recent Comments