by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കരവാരം പഞ്ചായത്തിലേയ്ക്ക് കുടുംബശ്രീ പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഉപരോധവും നടന്നു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സംസ്ഥാന സർക്കാർ പിന്നോക്ക വികസന കോർപ്പറേഷൻ വഴി 4 % പലിശ നിരക്കിൽ വിതരണം ചെയ്യുന്ന വായ്പ എടുക്കുന്നതിന് തടസം നിൽക്കാതെ പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ട വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയൽക്കൂട്ട സഹോദരിമാർ കരവാരം സി ഡി എസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സമരം ആറ്റിങ്ങൽ എം എൽ എ ഒ.എസ്സ് അംബിക ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ വിലാസിനി അദ്ധ്യക്ഷയായി.

നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, കരവാരം ഗ്രാമ പഞ്ചായയത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി, പഞ്ചായത്തംഗം ഫാൻസി വിഷ്ണു, മുൻപ്രസിഡന്റ് കെ സുഭാഷ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം. കെ രാധാകൃഷ്ണൻ, അഡ്വ: എസ് എം റഫീക്ക്, ബാങ്ക് പ്രസിഡന്റ് പി കൊച്ചനിയൻ, എസ്സ് മധുസൂദനക്കുറുപ്പ്, എസ്സ് .സുരേഷ്കുമാർ സി ഡി എസ് വൈസ് ചെയർ പേഴ്സൺ സീന എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീപ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു.
by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഗവ:യു പിഎസ് ആനത്തലവട്ടം ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒന്നാം ക്ലാസ്സിലെ
‘ഒരുമയുടെ ആഘോഷം, നന്നായി വളരാൻ’ ഈ പാഠഭാഗവുമായി ബന്ധപ്പട്ട പഠന പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നാടൻ ഭക്ഷണങ്ങളുടെയും പോഷക മൂല്യമുളള ഭക്ഷണങ്ങളുടെയും പ്രദർശനം നടന്നത്.

by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയാകും. വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.
കെ കെ മഹേശന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റെ ഉത്തരവ്. മാനസിക പീഡനവും കള്ളക്കേസില്‍ കുടുക്കിയതു മൂലവുമാണ് കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് ഭാര്യയുടെ വാദം. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരാണ് ഇതിന് കാരണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇവരെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഈ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കെ കെ മഹേശന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. സിആര്‍പിസി 154 പ്രകാരം കേസെടുക്കേണ്ട സംഭവമാണിതെന്നും അതിനാല്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും വാദം കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വാദം കേട്ട ശേഷമാണ് ആലപ്പുഴ കോടതിയുടെ ഉത്തരവ്.
by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പ്രേമം സൂപ്പർഹിറ്റായി മാറി ഏഴു വർഷത്തിനുശേഷം അൽഫോൺ പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റിലീസിന് മുന്നേ 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. പ്രീ റിലീസ് ബിസിനസിലൂടെ 50 കോടിയിൽ അധികം രൂപ ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസാണ് ഇത്. നാളെയാണ് ചിത്രം തിയറ്ററുകൾ എത്തുന്നത്.
വേള്‍ഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. ഗോൾഡിൽ നയൻതാരയാണ് നായകയായി എത്തുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. രാജേഷ് മുരുഗേശനാണ് സംഗീതം.

by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം: തിരുവനന്തപുരം ജില്ലാ പാലിയേറ്റീവ് മിഷൻ കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ 03/12/2022 ശനിയാഴ്ച രാവിലെ 9.00 മുതൽ ഒരു മണി വരെ കടുവയിൽ കെ. ടി. സി. ടി. ഹൈ സ്കൂളിൽ വച്ചു “എങ്ങനെ നല്ലൊരു സന്നദ്ധപ്രവർത്തക സമൂഹം സൃഷ്‌ടിക്കാം” എന്ന വിഷയത്തിൽ ഒരു ശില്പശാല നടത്തുന്നു. താല്പര്യമുള്ളവർ 9495369771 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക.

by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സ്വർണ വിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,855 രൂപയായി. ഒരു പവൻ സ്വർണത്തിന് 38,840 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്നലെ പത്ത് രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ സ്വർണ വില 4,845 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 38,760 ലും എത്തിയിരുന്നു.

Recent Comments