by Midhun HP News | Dec 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മിൽമ പാൽ വില ഇന്നു മുതൽ കൂടും. വില വർധന പ്രാബല്യത്തിലായി. ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. ആവശ്യക്കാർ കൂടുതലുള്ള നീല കവർ ടോൺഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും പുതിയ വില. തൈരിനും വില കൂടും. ടോൺഡ് മിൽക്ക് 500 മില്ലി ലീറ്റർ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25രൂപ (പഴയ വില 22 രൂപ), ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് (കടും നീല പായ്ക്കറ്റ്) പുതിയ വില 26രൂപ (പഴയ വില 23രുപ), കൗ മിൽക്ക് (പശുവിൻപാൽ) പുതിയ വില 28 രൂപ (പഴയ വില 25 രൂപ), ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് 525 മില്ലിലീറ്റർ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25രൂപ).

പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില വർധിക്കും. നിലവിലെ വിലയേക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കർഷകന് കൂടുതലായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.025 രൂപ ക്ഷീരകർഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക.
by Midhun HP News | Dec 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആദ്യമൊന്ന് പതറി. പിന്നെ പതുങ്ങി. ഇപ്പോഴിതാ ഖത്തറില്‍ വെന്നിക്കൊടിപാറിച്ച് മുന്നേറിയിരിക്കുന്നു മെസ്സിപ്പട. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ പോളണ്ടിന്റെ പ്രതിരോധമതിലിനെ എണ്ണം പറഞ്ഞ രണ്ട് ഗോള്‍ കൊണ്ട് തുളച്ച അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മെസ്സി പെനാല്‍റ്റി പാഴാക്കുന്നത് ഞെട്ടലോടെ കണ്ട മത്സരത്തിന്റെ നാല്‍പത്തിയാറാം മിനിറ്റില്‍ അലെക്സിസ് മാക് അലിസ്റ്ററും അറുപത്തിയേഴാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസുമാണ് ആല്‍ബിസെലസ്റ്റസിനായി വല കുലുക്കിയത്. ആദ്യ മത്സരത്തില്‍ സൗദിയോട് ഞെട്ടുന്ന തോല്‍വി ഏറ്റുവാങ്ങിയ നീലപ്പട ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലേയ്ക്ക് തലയെടുപ്പോടെ എഴുന്നള്ളുന്നത്. ഓസ്ട്രേലിയയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി.
പത്ത് പേരെയും വച്ച് പ്രതിരോധിച്ചു കളിച്ച പോളണ്ടിനെതിരേ മുപ്പത്തിയൊന്‍പതാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. മെസ്സിയുടെ കിക്ക് പോളണ്ടിന്റെ സൂപ്പര്‍മാന്‍ ഗോളി സെസ്‌നി അത്ഭുതരമായി രക്ഷപ്പെടുത്തുന്നത് ഞെട്ടലോടെയാണ് ലോകം കണ്ടുതിരിച്ചുപോയത്. ഇത് രണ്ടാം തവണയാണ് മെസ്സി ഒരു ലോകകപ്പില്‍ പെനാല്‍റ്റി പാഴാക്കുന്നത്. ഈ ലോകകപ്പില്‍ തന്നെ സെസ്നി തടയുന്ന രണ്ടാമത്തെ പെനാല്‍റ്റിയാണിത്. സെഷ്നി തന്നെയായിരുന്നു അര്‍ജന്റീനയ്ക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിരോധം. പത്ത് പേരെ വവച്ച് കോട്ട കെട്ടിയിട്ടും എട്ട് തവണ മെസ്സി അത് ഭേദിച്ച് അകത്തു കടന്നു. ഇരുപത്തിരണ്ട് ഷോട്ടുകളാണ് അവര്‍ തൊടുത്തത്. അതില്‍ പതിനൊന്നെണ്ണം പോസ്റ്റിലേയ്ക്ക് തന്നെ. ഇതില്‍ ഏഴെണ്ണം മെസ്സിയുടെ വക തന്നെ. ഇതിന് പുറമെ അഞ്ച് കിണ്ണംകാച്ചിയ പാസും മെസ്സി നല്‍കി. സെഷ്നിയുടെ മിടുക്കും ചില പിഴവുകളും ഇല്ലായിരുന്നെങ്കില്‍ ഇതിലും വലിയ മാര്‍ജിനിലാകുമായിരുന്നു പോളണ്ടിന്റെ തോല്‍വി.
മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് അര്‍ജന്റീന ആക്രമണ ഫുട്‌ബോളാണ് അഴിച്ചുവിട്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോള്‍പോസ്റ്റിലേക്കുള്ള ഷോട്ട് ഗോള്‍കീപ്പര്‍ സിസ്‌നി കൈയ്യിലൊതുക്കി. പത്താം മിനിറ്റില്‍ മെസ്സിയുടെ ഉഗ്രന്‍ ഷോട്ട് ഗോള്‍കീപ്പര്‍ സിസ്‌നി തട്ടിയകറ്റി. സമനില നേടിയാല്‍പ്പോലും പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാനാവും എന്നതുകൊണ്ട് പോളണ്ട് പ്രതിരോധത്തിനാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്.
by Midhun HP News | Dec 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
2020 ൽ ലോക്‌ഡൗൺ കാലഘട്ടത്തിൽ പൂജപ്പുര പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയായ ശ്രീജിത്ത്‌ഉണ്ണിയും കൂട്ടാളികളുമടക്കം ആറുപേരെയാണ് വെറുതെ വിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ചു പൂജപ്പുര പോലീസ് രജിസ്റ്റർ ചെയ്ത ക്രൈമിൽ, 600 ദിവസത്തിലധികം ഒന്നാം പ്രതിയായ ശ്രീജിത്ത്‌ഉണ്ണിക്ക് ജാമ്യം നിഷേധിച്ചു വിചാരണ നടന്ന് വരവേയാണ് ശ്രീജിത്ത്‌ഉണ്ണിയടക്കം ആറുപ്രതികളെ തിരുവനന്തപുരം അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ഷിബു എം പി വെറുതെ വിട്ടത്. ഒന്നാം പ്രതി ശ്രീജിത്ത്‌ഉണ്ണിക്ക് വേണ്ടി അഡ്വക്കേറ്റ് എം. എസ് ഫൈസി, രമ്യ. ആർ, നൈഷി. സി ആർ എന്നിവർ ഹാജരായി.

by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്ര വിതരണത്തിനിടെ നായ കുറുകെ ചാടി ഏജന്റിന് പരിക്ക്. കേരള കൗമുദി ലേഖകനും നിരവധി പത്രങ്ങളുടെ ഏജന്റുമായ സുനിൽ കുമാറിനാണ് പരിക്ക് പറ്റിയത്. കാലിന് പൊട്ടലുണ്ട്.

by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവും സംഘവും മൂന്ന് യുവാക്കളെ എംഡിഎംഎയുമായി പിടികൂടി. നേമം സ്വദേശി കുഞ്ചൂസ് എന്ന് വിളിക്കുന്ന അർജുൻ(21), കാട്ടാക്കട വിളവൂർക്കൽ സിപിജെ സദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ഗോപാൽ (31), കാട്ടാക്കട വിളവൂർക്കൽ സ്വദേശി അലക്സ് പോൾ ഗോമസ്(22) എന്നിവരെയാണ് തൈക്കാട് ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തത്.
ഇവരുടെ കയ്യിൽ നിന്നും 22.085 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. യുവാക്കൾക്ക് എംഡിഎംഎ ആവശ്യാനുസരണം എത്തിച്ചു നൽകുന്ന ഇവരിൽ നിന്ന് 28,090/- രൂപ തൊണ്ടി മണിയായും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്. പ്രിവന്റീവ് ഓഫീസർ കെ റെജി കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്.എസ്, അൽത്താഫ് മുഹമ്മദ്, അജിത്ത്.വി.ആർ, ഡ്രൈവർ ഷെറിൻ എന്നിവർ സംഘത്തിൽ പങ്കെടുത്തു.

by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിൻ്റെ മണ്ണിൽ മൂന്ന് പതിറ്റാണ്ടിൻ്റെ പത്ര പ്രവർത്തന ചരിത്രത്തിൻ്റെ ചാരിതാർത്യവുമായി വിജയൻ പാലാഴി കേരള കൗമുദിയുടെ പടിയിറങ്ങി. ആറ്റിങ്ങൽ നഗരത്തിൻ്റെ ഭരണ മാറ്റങ്ങളും രാഷ്ട്രീയ ചലനങ്ങളും സംഭവ വികാസങ്ങളും ദുരന്തങ്ങളും ജനങ്ങളിൽ എത്തിച്ച മാധ്യമ പ്രവർത്തകൻ. നാടിനെ ഞെട്ടിച്ച വാർത്തകൾ മാത്രം അല്ല വൈദ്യുതി മുടക്കം ഉൾപെടെയുള്ള അറിയിപ്പുകളും ഒരുകാലത്ത് പത്രങ്ങളിലൂടെ മാത്രം ആണ് പുറത്ത് വന്നിരുന്നത്. അന്ന് നാട്ടിലെ സംഭവ വികാസങ്ങൾ കേരള കൗമുദിയ്ക്ക് വേണ്ടി ലോകത്തെ അറിയിച്ചിരുന്നത് പാലാഴി ആണ്. ഇനി ജ്യോതിഷ പഠന രംഗത്തും സമാന്തര വിദ്യാഭ്യാസ രംഗത്തും അദ്ദേഹത്തിൻ്റെ പ്രവർത്തനം തുടരും.
പത്ര പ്രവർത്തകൻ എന്നതിന് അപ്പുറം കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം ആണ് പാലാഴി. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങലിനടുത്ത് അവനവഞ്ചേരിയിൽ 1967 ഫെബ്രുവരി 20 ന് ജനിച്ചു. അച്ഛൻ: അവനവഞ്ചേരി മൂഴിക്കവിളാകം വീട്ടിൽ എസ്. ഗോപിനാഥൻ നായർ. അമ്മ: വർക്കല കാക്കോട്ടു കുടുംബത്തിൽ വി.എസ് രാധാദേവി. മലയാളത്തിൽ ബിരുദാനന്തര ബിരുദം. ജ്യോതിഷ ഭൂഷണ ബിരുദം,
പുരസ്കാരങ്ങൾ: കുടിയിരുത്ത് നാടകത്തിന് ജി. ശങ്കരപ്പിള്ള പ്രഥമ നാടക രചനാ അവാർഡ്( 1989), അമരഗീതം നാടകത്തിന് പീസ് ആന്റ് ഡിസാമമെന്റ് സൊസൈറ്റി നാടക രചനാ അവാർഡ്( 1990), സംഘത്തിൽ ഒരുവൻ എന്ന കവിതയ്ക്ക് ജനകീയ ചലച്ചിത്രവേദി അവാർഡ്( 1991), മണിക്കിണർ നാടകത്തിന് കെൽട്രോൺ നാടക രചനാ അവാർഡ്(1991),
കരിന്തിരി നാടകത്തിന് പ്രതീക്ഷ നാടക രചനാ അവാർഡ്( 1991), പ്രളയം കവിതാ സമാഹാരത്തിന് വിദേശ മലയാളി സാംസ്കാരിക സംഘം അവാർഡ്( 1993), മഴനടന്ന വഴികൾ കവിതാ സമാഹാരത്തിന് തിക്കുറിശ്ശി അവാർഡ്( 2005), ആറ്റിങ്ങൽ സുരക്ഷാ ക്ലബ്ബ് അവാർഡ്( 2006), 1721(ആറ്റിങ്ങൽ കലാപം) നാടകത്തിന് തിക്കുറിശ്ശി നാടക അവാർഡ്( 2010),സെറ്റപ്പ് കവിതാ സമാഹാരത്തിന് മുത്താന സാംബശിവൻ അവാർഡ്( 2017)
ഹാവൻ ഇന്റർനാഷണൽ കവിത പുരസ്ക്കാരം (2021), ഭരത് മുരളി ടെലി ഫിലിം ഫെസ്റ്റിൽ
മികച്ച ഗാനരചനാ അവാർഡ് – കാളിയൂട്ട് സിനിമയിലെ ‘കിലുകിലെ ചിരിക്കുന്ന’ എന്ന ഗാനത്തിന് (2021)
കൃതികൾ:
പ്രളയം(കവിതാ സമാഹാരം)
മാനഭംഗം സ്ത്രീ പീഡനത്തിലെ സയനൈഡ് (ലേഖനം),
മേനോത്ത് മനയ്ക്കലെ രക്ഷകൻ(നാടകം)
മഴനടന്ന വഴികൾ( കവിതാ സമാഹാരം)
1721( ആറ്റിങ്ങൽ കലാപം) ( നാടകം)
മണിക്കിണർ( തിരഞ്ഞെടുത്ത 7 നാടകങ്ങളുടെ സമാഹാരം)
അനന്തായനം( നോവൽ)
സെറ്റപ്പ് ( കവിതാ സമാഹാരം)
Setup – (ഇംഗ്ലീഷ് പരിഭാഷ)
സിനിമകൾ- കഥാപാത്രങ്ങൾ
റിയൽ ഫൈറ്റർ( മലയാളം) – ഡോക്ടർ
അനീസ്യ(മലയാളം)- മന്ത്രവാദി
സയാന( അറബ്)- ചായക്കടക്കാരൻ
ഷോട്ട് ഫിലിമുകൾ- കഥാപാത്രങ്ങൾ
കുമാരനാശാന്റെ ജന്മനാട്ടിൽ – കവി
ദി ബാക്ഗ്രൗണ്ട്- മുഖ്യ നായകന്റെ കൂട്ടുകാരൻ
സൈക്കിൾ – കാർ ഡ്രൈവർ
ദി ലാസ്റ്റ് പ്രിൻസ് – ചരിത്ര പ്രഭാഷകൻ
ടൈം ഓവർ- സ്റ്റേഷനറി കടക്കാരൻ
കാഴ്ചയ്ക്കും അപ്പുറം- ഗ്രാമീണൻ
അയ്യേ പങ്കം പങ്കം – ഗൃഹനാഥൻ
കൈ പേശി- മൊബൈൽ ഷോപ്പ് ഉടമ.
ചെമ്പരത്തിപ്പൂ . Com- പച്ച പരിഷ്ക്കാരി .
കരുതൽ – കൊവിഡ് രോഗി.
കാളിയൂട്ട് — വല്യച്ഛൻ
പാതിരാക്കോഴി – നാട്ടുകാരൻ
കാവൽ വിളക്ക് – അയൽക്കാരൻ
വരാൽ – സ്വാമി പിള്ള
Recent Comments