by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡീസന്റ്മുക്ക്: നാവായിക്കുളം ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി സ്കൂളിൽ ഫുഡ് ഫെസ്സ് 2022 സംഘടിപ്പിച്ചു. നാവായിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത പരിപാടിയിൽ നൂറു കണക്കിന് വിഭവങ്ങൾ തയ്യാറായി. നാടൻ വിഭവങ്ങൾ മുതൽ പാശ്ചാത്യ വിഭവങ്ങൾ വരെയുള്ളവ പുതിയ രുചികൾ സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് വിജിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ജയശ്രീ, സ്കൂൾ മാനേജർ തോട്ടയ്ക്കാട് ശശി, അധ്യാപികയും കൺവീനറുമായ നാജ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ബാലജ്യോതി – മാതൃ സമിതി കാരുണ്യതീർത്ഥം 54 മത് ചികിൽസ ധനസഹായം വല്ലഭൻകുന്ന് സെയ്ൻലാക്ക് നൽകി. ബാലജ്യോതി രക്ഷാധികാരിയും വാർഡു മെമ്പറുമായ പൂവണത്തുംമൂട് മണികണ്ഠൻ, മൂന്നാം വാർഡ് മെമ്പർ ശ്യാമള, ഉണ്ണികൃഷ്ണൻ, സിന്ധു, സിനി, സുനിത തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പൂന്തുറ: ഓഖി ദുരന്തം അഞ്ചുവര്‍ഷം പിന്നിടുമ്പോഴും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സുരക്ഷയൊരുക്കാന്‍ കഴിയാതെ അധികൃതര്‍. 2017 നവംബര്‍ 29ന് ഉള്‍ക്കടലില്‍ ചുഴറ്റിയടിച്ച ഓഖി കാറ്റില്‍ 52 പേര്‍ മരിക്കുകയും 104 പേരെ കാണാതാവുകയും ചെയ്തു. അടിമലത്തുറ മുതല്‍ വേളി വരെ ജില്ലയുടെ തീരങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് ഓഖിയില്‍ പൊലിഞ്ഞത്. സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സംസ്ഥാന മന്ത്രിമാരും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒരു പദ്ധതി പോലും ഫലം കണ്ടില്ല. സുരക്ഷയില്ലാതെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടങ്ങളില്‍പെട്ട് മരിക്കുന്നത് കൂടി. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടങ്ങളില്‍ മരിച്ചത് 327 പേരാണ്.
ഓഖി ദുരന്തം നടന്ന് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും കടലില്‍ കാണാതായവരുടെ കണക്കില്‍ ഇനിയും വ്യക്തത വരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. 214 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് തീരത്തുള്ളവരുടെയും രൂപതകളുടെയും കണക്ക്. എന്നാല്‍. സര്‍ക്കാറിന്റെ കണക്കില്‍ കാണാതായവരുടെ എണ്ണം 104 മാത്രമാണ്. കൂടുതല്‍ പേര്‍ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ് -145 പേര്‍. ഓഖി സമയത്ത് പൂന്തുറ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തില്‍ അടിയന്തരമായി ഫിഷറീസ് മന്ത്രാലയം കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതും കടലാസിലൊതുങ്ങി. മത്സ്യത്തൊഴിലാളികള്‍ക്ക് ഗതി നിര്‍ണയത്തിനും അപകടസാധ്യതാവിവരങ്ങള്‍ ലഭ്യമാകുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നാവിക് എന്ന ഉപകരണം വിതരണം ചെയ്തുവെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.

കടലില്‍ അപകടത്തില്‍പെടുന്നവരെ രക്ഷപ്പെടുത്താന്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി ഇറങ്ങിയെങ്കിലും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കപ്പല്‍ചാല്‍ വിട്ട് പായുന്ന കപ്പലുകളും മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാണ്. കപ്പല്‍ചാല്‍ വിട്ട് തീരത്തേക്ക് കയറുന്ന കപ്പലുകളെ മടക്കി അയക്കാന്‍ ചുമതലയുള്ള കോസ്റ്റ്ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ഇത് ഗൗരവമായി എടുക്കാറില്ല.
by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല നഗരസഭയിൽ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. ബി.ജെ.പി കൗൺസിലർമാരുടെ അക്രമത്തിനും അപവാദ പ്രചാരണങ്ങൾക്കും എതിരെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ വർക്കല നഗരസഭയുടെ മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് വി. ജോയി എംഎൽഎ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന സാന്ത്വന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം
ചിറയിന്‍കീഴ് താലൂക്കിലെ പ്രവാസികള്‍ക്കായി സിസംബര്‍ 17 ന് (ശനിയാഴ്ച) ആദാലത്ത് സംഘടിപ്പിക്കുന്നു. നോര്‍ക്ക റൂട്ട്‌സിന്റെ തൈക്കാടുളള ഹെഡ്ഡോഫീസിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററിലാണ് അദാലത്ത് നടക്കുക. അദാലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഡിസംബര്‍ 14 ന് മുന്‍പായി 8281004901, 8281004902 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ചിറയന്‍കീഴ് താലൂക്കില്‍ ഉള്‍പ്പെടുന്നവര്‍ മാത്രമേ ഈ അദാലത്തിലേയ്ക്ക് അപേക്ഷ നല്‍കേണ്ടതുളളൂ. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ അദാലത്തില്‍ പ്രവേശനമുണ്ടാകൂ. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org എന്ന വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. മുന്‍പ് ധനസഹായം ലഭിച്ചവരും അപേക്ഷ നല്‍കിയവരും വീണ്ടും അദാലത്തില്‍ പങ്കെടുക്കേണ്ടതില്ല.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് ‘സാന്ത്വന’ ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതര്‍ക്കുളള ധനസഹായം (നിബന്ധനകള്‍ക്ക് വിധേയമായി ) എന്നിവ പദ്ധതി പ്രകാരം ലഭിക്കും. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത പരിഹായ ഉപകരണങ്ങള്‍ക്ക് 10000 രൂപയും സാന്ത്വന പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കോ, അവരുടെ കുടുംബാംഗങ്ങള്‍ക്കോ ആണ് അപേക്ഷിക്കാന്‍ കഴിയുക. നടപ്പു സാമ്പത്തിക വര്‍ഷം 33 കോടി രൂപയാണ് പദ്ധതിയാക്കായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 30 കോടി രൂപയാണ് ധനസഹായമായി സാന്ത്വന പദ്ധതി പ്രകാരം അനുവദിച്ചത്. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് അപേക്ഷ നല്‍കുന്നതിനും നോര്‍ക്ക റൂട്ട്സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറിലും 1800 4253939 ബന്ധപ്പെടാവുന്നതാണ്.

by Midhun HP News | Nov 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 219 റണ്‍സിന് ഓള്‍ഔട്ട്. 47.3 ഓവറില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീല വീണു. ശ്രേയസ് അയ്യരും വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.

ഇന്ത്യന്‍ സ്‌കോര്‍ 39ലേക്ക് എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. 22 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രം എടുത്താണ് ഗില്‍ മടങ്ങിയത്. പിന്നാലെ 45 പന്തില്‍ നിന്ന് 28 റണ്‍സ് എടുത്ത് നിന്ന നായകന്‍ ധവാനും കൂടാരം കയറി. രണ്ട് ഓപ്പണര്‍മാരേയും മടക്കിയത് ആദം മില്‍നെയാണ്.
Recent Comments