വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതി നിഷേധിച്ചു

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി വിഴിഞ്ഞത്ത് ഇന്നു നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. വിഴിഞ്ഞം സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ വൈദികരുടെ നേതൃത്വത്തിലുള്ള സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി വൈകീട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ പി ശശികലയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്.

വൈകീട്ട് നാലിന് മുക്കോല ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിച്ചു. അഞ്ച് എസ്പിമാരും എട്ട് ഡിവൈഎസ്പിമാരുമടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് മദ്യനിരോധനവും പൊലീസിന്റെ കനത്ത ജാഗ്രതയും തുടരുകയാണ്. അതേസമയം വിഴിഞ്ഞം പ്രത്യേക പൊലീസ് സംഘത്തിന്റെ മേധാവിയായി നിയമിച്ച ഡിഐജി ആര്‍ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം സ്‌പെഷല്‍ ഓഫീസറായി കഴിഞ്ഞ ദിവസമാണ് നിശാന്തിനി ഐപിഎസിനെ നിയമിച്ചത്.

ആറ്റിങ്ങൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ സുരക്ഷാ ക്യാമറകൾ ഇന്ന് പ്രവർത്തനം ആരംഭിയ്ക്കുന്നു

ആറ്റിങ്ങൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ സുരക്ഷാ ക്യാമറകൾ ഇന്ന് പ്രവർത്തനം ആരംഭിയ്ക്കുന്നു

എച്ച് പി ന്യൂസ്‌ വാർത്ത ഫലം കണ്ടു. ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ 9 ആധുനിക സുരക്ഷാ ക്യാമറകൾ ആണ് സ്ഥാപിക്കുന്നത്. വോയിസ്‌ റെക്കോർഡോട് കൂടിയുള്ള ക്യാമറയാണ് സ്ഥാപിക്കുന്നത്. ആറ്റിങ്ങളിലെ മുൻനിര ഹയർ സെക്കന്റ്റി ട്യൂഷൻ സ്ഥാപനങ്ങളായ ടെക്‌നോമാറ്റ്, അസ്പെയർ, ഇൻസ്പെയർ, ടാലെന്റ്റ്, എക്സോടിക് എന്നിവരുടെ കൂട്ടായ്മയാണ് ക്യാമറകൾ സ്ഥാപിയ്ക്കുന്നത്. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആറ്റിങ്ങൽ എം എൽ എ എസ് അംബിക സുരക്ഷാ ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിയ്ക്കും. ആറ്റിങ്ങൽ സബ് ഡിവിഷൻ ഡി വൈ എസ് പി ജി ബിനുവും, ആറ്റിങ്ങൽ എസ് എച്ച് ഒ തൻസീം അബ്ദുൽ സമദും പങ്കെടുക്കും.

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക മത്സരങ്ങളായ ‘കരുതൽ’ സംഘടിപ്പിച്ചു

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക മത്സരങ്ങളായ ‘കരുതൽ’ സംഘടിപ്പിച്ചു

കിളിമാനൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക മത്സരങ്ങൾ കരുതൽ 2022 രാജാരവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് അംഗം ജി. ജി ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ഉഷാകുമാരി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് കുമാരി കെ. ഗിരിജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കൊട്ടറ മോഹൻകുമാർ, എം ജയകാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജാമ്യത്തിലിറങ്ങിയ സൈനികൻ വീട്ടമ്മയെ ആക്രമിച്ചതിന് വീണ്ടും റിമാൻഡിൽ

ജാമ്യത്തിലിറങ്ങിയ സൈനികൻ വീട്ടമ്മയെ ആക്രമിച്ചതിന് വീണ്ടും റിമാൻഡിൽ

കല്ലറ: സ്വകാര്യ ആശുപത്രിയിൽ ആക്രമണം നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സൈനികൻ വീടു കയറി വീട്ടമ്മയെയും മകനെയും മർദിച്ച കേസിൽ വീണ്ടും അറസ്റ്റിൽ. ഭരതന്നൂർ കൊച്ചാനക്കല്ലുവിള സ്വദേശി വിമൽവേണു(29)വിനെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കൊച്ചാനക്കല്ലുവിള എന്ന സ്ഥലത്തെ വീട്ടിലെത്തിയ സൈനികൻ വീട്ടമ്മയോട് ഭർത്താവിനെ തിരക്കി, ഇല്ലെന്നറിയിച്ചപ്പോൾ വീട് ചവുട്ടിത്തുറന്നു അകത്തു കയറുകയും ഇവരേയും മകനേയും മർദിക്കുകയും അസഭ്യം വിളിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാരറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാങ്ങോട് പോലീസ് ഇയാളെ അറസ്റ്റുചെയ്തു മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി.

രണ്ടാഴ്ചയ്ക്കുമുൻപാണ് ഇയാൾ മദ്യലഹരിയിൽ കല്ലറയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും ഡോക്ടറേയും നഴ്‌സടക്കമുള്ള ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും, വിവരമറിഞ്ഞെത്തിയ പാങ്ങോട് പോലീസിനേയും അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. തുടർന്ന് ഒളിവിൽപ്പോയ ഇയാളെ പത്തനംതിട്ട ജില്ലയിലെ താഴം എന്ന സ്ഥലത്ത്‌ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവേ പോലീസ് പിടികൂടിയത്. എന്നാൽ, അന്ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യത്തിൽ കഴിഞ്ഞുവരവേയാണ് പുതിയ സംഭവം. പാങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. അജയൻ, ഗ്രേഡ് എസ്.ഐ. രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, വിഷ്ണു, ഹരികൃഷ്ണൻ എന്നിവർചേർന്ന് പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

28 വർഷങ്ങൾക്ക് ശേഷം 4K മികവില്‍ ആടുതോമ എത്തുന്നു

28 വർഷങ്ങൾക്ക് ശേഷം 4K മികവില്‍ ആടുതോമ എത്തുന്നു

സാങ്കേതിക മികവോടെയും വീണ്ടും സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. 28 വര്‍ഷങ്ങള്‍ക്കുശേഷം ആടുതോമ നിങ്ങര്‍ ആഗ്രഹിച്ചത് പോലെ വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണെന്ന് മോഹന്‍ലാൽ എഫ് ബി പോസ്റ്റിലാണ് അറിയിച്ചത്. ഫെബ്രുവരി 9ന് ആണ് റിലീസ്. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നാണ്.

പോസ്റ്റ് ചുവടെ
എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എൻെറ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തീയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുൻപ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്.

കലാനികേതൻ കലാകേന്ദ്രം അണിയറ പുരസ്ക്കാരം വിതരണം ചെയ്തു

കലാനികേതൻ കലാകേന്ദ്രം അണിയറ പുരസ്ക്കാരം വിതരണം ചെയ്തു

നാടകരംഗത്തെ അണിയറ പ്രവർത്തകർക്കായി കലാനികേതൻ കലാകേന്ദ്രം വർഷം
തോറും നൽകുന്ന കലാനികേതൻ നാടക അണിയറ പുരസ്ക്കാരം ചന്ദ്രേഷ് പറവൂരിന് നൽകി. നാടകഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം പുരസ്ക്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. ഒരുപതിറ്റാണ്ടിലേറെയായി നാടകരംഗത്ത് സജീവ സാന്നിദ്ധ്യണ് പറവൂർ സ്വദേശിയായ ചന്ദ്രേഷ്.

ചെറുവള്ളിമുക്ക് അയ്യർമഠം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നചടങ്ങ് നാടക സംവിധായകൻ വക്കം ഷക്കീർ ഉത്ഘാടനം ചെയ്തു. കലാനികേതൻ രക്ഷാധികാരി അഡ്വ. എം മുഹസ്സിൻ അധ്യക്ഷനായി. ചടങ്ങിൽ ചീഫ് കെമിക്കൽ എക്സാമിനർ ആർ. ജയകുമാരൻ നായർ കലാപ്രതിഭകളെ ആദരിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ ഉന്നത വിജയികളെ ആദരിച്ചു. കഥാകൃത്ത് കെ.രാജേന്ദ്രൻ, ചെയർമാൻ ഉദയൻ കലാനികേതൻ, ശ്രീജ സുനിൽ, ബി.എസ്.സജിതൻ, വിജയകുമാർ വൈഷ്ണവം എന്നിവർ പങ്കെടുത്തു.