by Midhun HP News | Nov 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ തുലാമാസത്തിലെ ആയില്യം ഊട്ട് നവംബർ 16 ബുധനാഴ്ച രാവിലെ 9 മണിമുതൽ ക്ഷേത്രം മേൽശാന്തി ശ്രീ. തിരുനെല്ലൂർ ബിജു പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്.ആയില്യം ഊട്ടിനോടനുബന്ധിച്ച് വിവിധ വഴിപാടുകൾ നടത്തുവാനാഗ്രഹിക്കുന്നവർ 9495338319 എന്ന നമ്പരിൽ ബന്ധപ്പെടുക.

by Midhun HP News | Nov 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് നയതന്ത്ര ചർച്ചയിലൂടെ സംഘർഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓർമ്മിപ്പിച്ചാണ് മോദിയുടെ വാക്കുകൾ.

കൊവിഡാനന്തര ലോകം പടുത്തുയർത്തേണ്ട ചുമതല നമ്മുടെ ചുമലിലാണ്. സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണിൽ ജി20 ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നൽകുന്നു. ലോകത്തിന് സമാധാനം എന്ന സന്ദേശം നൽകുമെന്ന് ഉറപ്പ് നൽകുന്നുവെന്നും മോദി ബാലിയിൽ പറഞ്ഞു. ഉച്ചകോടിയ്ക്കിടെ മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തിയേക്കും.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടകക്കുക. ഡിസംബറിൽ ഇന്ത്യ ജി 20 രാഷ്ട്രങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ജി 20 രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇന്ത്യക്ക് ഗുണകരമായ ചർച്ചകൾ ജി 20ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലേയ്ക്ക് പുറപ്പെടും മുൻപുള്ള സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു കെ എസ് യു.
സംസ്ഥാന വ്യാപകമായാണ് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിട്ടുള്ളത്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യു സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തിരിക്കുകയാണ് .ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെയാണ് കെഎസ്‍യു സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേട് തകർക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. മുളവടികളിൽ ചുറ്റിയ കൊടിയുമായെത്തിയ കെഎസ് യു പ്രവർത്തകർ ഇത് പൊലീസിന് നേരെ വലിച്ചെറിഞ്ഞു. മാർച്ചിൽ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതെ റോഡിൽ കുത്തിയിരുന്നതോടെ പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ജപ്പാൻ കരാട്ടെ ഡോ നബുക്കാവ ഹ ഷിറ്റോറിയൂ കായിക കേരള സംഘടിപ്പിച്ച കിഡ്സ് കരാട്ടെ ലീഗിൽ 44 സ്വർണ്ണവും 19 വെള്ളിയും 45 വെങ്കലവും ഉൾപ്പടെ 108 മെഡലുകൾ നേടി ആറ്റിങ്ങൽ കരാട്ടെ ടീം ഓവറാൾ ചാമ്പ്യന്മാരായി. 22 സ്വർണ്ണവും 13 വെള്ളിയും 12 വെങ്കലവും ഉൾപ്പടെ 47 മെഡലുകൾ നേടിയ ആലപ്പുഴ ഡ്രാഗൺ വേ കരാട്ടെ അക്കാഡമി ഒവറാൾ രണ്ടാം സ്ഥാനവും 9 സ്വർണ്ണവും 17 വെള്ളിയും 35 വെങ്കലവും ഉൾപ്പടെ 61 മെഡലുകൾ നേടിയ പോത്തൻകോട് ജെ കെ എൻ എസ് കെ ഓവറാൾ മൂന്നാം സ്ഥാനവും നേടി.

ലീഗിൻ്റെ ഭാഗമായി നടന്ന 10000 രൂപ ക്യാഷ് അവാർഡ് ഉള്ള 8 ഇനങ്ങളിൽ നാലിലും ചാമ്പ്യന്മാരാകാനും ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾക്കായി. പതിനഞ്ച് വയസ് വരെയുള്ള പെൺകുട്ടികളുടെ ഓപ്പൺ കത്തയിൽ അലീന അസീം, പതിനേഴ് വയസു വരെയുള്ള പെൺകുട്ടികളുടെ ഓപ്പൺ കത്ത, കുമിത്തെ ഇനങ്ങളിൽ അവനി സുനിൽ, പതിനേഴ് വയസ് വരെയുള്ള ആൺകുട്ടികളുടെ ഓപ്പൺ കുമിത്തെയിൽ ദേവസൂര്യ എന്നിവരാണ് 10000 രൂപ ക്യാഷ് അവാർഡ് നേടിയ ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾ.

by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് മൂന്നാം സ്ഥാനം. എറണാകുളത്ത് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസിൽ ഏറ്റവും മികച്ച മൂന്നാമത്തെ സ്കൂളിനുള്ള ഓവറോൾ കിരീടം ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി. ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ നേടി. മേളയിൽ ഹയർ സെക്കന്ററി സ്റ്റഫ് ടോയ്‌സ്, നാച്ചുറൽ ഫൈബർ എന്നീ ഇനങ്ങളിൽ യഥാ ക്രമം ദിയ സുഹാസ്, സാജിദ എന്നിവർക്ക് ഒന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗം പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങളിൽ അശ്വതി അനിലിന് രണ്ടാം സ്ഥാനവും ലഭിച്ചു. പങ്കെടുത്ത എല്ലാവരും A ഗ്രേഡോടെ മികച്ച വിജയം നേടി.


by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നവഭാരത ശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 133-ാം ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് കോണ്‍ഗ്രസ് പെരുങ്ങുഴി, അഴൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പെരുങ്ങുഴി മാര്‍ക്കറ്റ് ജംഗ്‌ഷന്‍, അഴൂര്‍ മാര്‍ക്കറ്റ് ജംഗ്‌ഷന്‍ എന്നിവിടങ്ങളില്‍ നെഹ്‌റു ജന്മദിന അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടത്തി. പരിപാടികള്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. അഴൂരില്‍ നടന്ന പരിപാടിയില്‍ ബിജു ശ്രീധര്‍, പെരുങ്ങുഴിയില്‍ നടന്ന പരിപാടിയില്‍ എ.ആര്‍ നിസാര്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു.

നേതാക്കളായ വി.കെ. ശശിധരന്‍, ജി.സുരേന്ദ്രന്‍, മാടന്‍വിള നൗഷാദ്, കെ.ഓമന, എസ്. ജി. അനില്‍കുമാര്‍, ജയാ സജിത്ത്, എസ്.മധു, ശോഭാ വിജയന്‍, രാജന്‍ കൃഷ്ണപുരം, അനുരാജ്, അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Recent Comments