by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: ചൂട്ടയിൽ ജമാ അത്തിന് എതിർവശം ഞായറാഴ്ച രാത്രി ഏകദേശം 10:40 ഓടെ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പട്ടു. രാലൂർക്കാവു പുതുശ്ശേരി വിളാകത്ത് വീട്ടിൽ സിബിൻ.എസ്.ആർ(25) ആണ് മരിച്ചത്.
പിതാവ്: സ്വാമിദാസ് .എം
അമ്മ: രാജേശ്വരി.ജി.എസ് (അംഗനവാടി ടീച്ചർ, രാലൂർക്കാവ്)
സഹോദരൻ: സിജിൻ.എസ്.ആർ
by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മേയറുടെ വിവാദ കത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിൻ്റെ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. സംഭവത്തിലെ വസ്തുത കണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ എസ്പി മധുസൂദനൻ്റെ ശുപാർശ. തൻ്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്നാണ് മേയറുടെ മൊഴി. കേസിൽ നിര്‍ണായക തെളിവായ കത്തിൻ്റെ യഥാർത്ഥ പകർപ്പ് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാർശ.

by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഭീമ ജുവലറിയിൽ ശിശുദിന സെൽഫി മത്സരം സംഘടിപ്പിക്കുന്നു.
സ്വർണ്ണാഭരണങ്ങൾ ധരിച്ച നിങ്ങളുടെ കുട്ടികളുടെ സെൽഫി ക്ലിക്ക് ചെയ്ത് 7356479336 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക. മികച്ച സെൽഫിയ്ക്ക് അവാർഡ് നൽകും.
ഒന്നാം സമ്മാനം – 20 ഗ്രാം വെള്ളി നാണയം
രണ്ടാം സമ്മാനം – 10 ഗ്രാം വെള്ളി നാണയം
മൂന്നാം സമ്മാനം – 5 ഗ്രാം വെള്ളി നാണയം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഭീമ ജുവലറി
ആറ്റിങ്ങൽ
mob: 9020188777
by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: ശനിയാഴ്ച കായംകുളത്ത് നടന്ന ജലോത്സവം കഴിഞ്ഞ് കാണികളില്‍ ചിലരും തുഴച്ചില്‍ക്കാരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. തുഴച്ചില്‍ക്കാര്‍ക്ക് ഉള്‍പ്പടെയാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കുണ്ടറ സ്വദേശിയായ തുഴച്ചില്‍ക്കാരനെ മെഡിക്കല്‍ കോളജാശുപ്രതിയില്‍ പ്രവേശിപ്പിച്ചു.ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) സീസൺ II ന്‍റെ പത്താം റൗണ്ട് മത്സരങ്ങള്‍ നടന്ന കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സംഘട്ടനത്തെ തുടര്‍ന്ന് 6 പേര്‍ക്ക് പരുക്കേറ്റു.

ശനിയാഴ്ച ആലപ്പുഴ കായംകുളത്ത് നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) സീസൺ II ന്‍റെ പത്താം റൗണ്ടിൽ എൻസിഡിസി ബോട്ട് ക്ലബ് (മൈറ്റി ഓർസ്) തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാക്കളായി. 5:03.46 മിനിറ്റിൽ മൈറ്റി ഓർസ് മത്സരം പൂർത്തിയാക്കി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വിജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. കേരള പോലീസ് ബോട്ട് ക്ലബ് (റാഗിംഗ് റോവേഴ്‌സ്) തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സിബിഎൽ സീസണിൽ രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുള്ളപ്പോൾ 97 പോയിന്‍റുമായി ട്രോപ്പിക്കൽ ടൈറ്റൻസാണ് പട്ടികയിൽ മുന്നിൽ. നിലവിലെ ചാമ്പ്യൻമാർക്ക് പിന്നാലെ മൈറ്റി ഓർസും (88 പോയിന്‍റ്); റാഗിംഗ് റോവേഴ്സ് (76); റിപ്പിൾ ബ്രേക്കേഴ്സ് (64) പ്രൈഡ് ചേസേഴ്സ് (57); കോസ്റ്റ് ഡോമിനേറ്റർമാർ (52); ബാക്ക്‌വാട്ടർ നൈറ്റ്‌സ് (36); തണ്ടർ ഓർസ് (32); ബാക്ക് വാട്ടർ വാരിയേഴ്സ് (30); കായംകുളം വള്ളംകളി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നവംബർ 19 ന് കൊല്ലത്തെ കല്ലട നദിയിൽ സിബിഎല്‍ II ന്‍റെ 11-ാം റൗണ്ട് മത്സരം നടക്കും.

by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: 17-ാം ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയിലേക്ക് പുറപ്പെടും. നാളെ ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി മൂന്ന് സെഷനുകളിൽ പങ്കെടുക്കും. ബാലിയിൽ 45 മണിക്കൂർ മാത്രം ചെലവിടുന്ന പ്രധാനമന്ത്രി 20തോളം ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള 10ൽ പരം ലോക നേതാക്കളുമായി മോദി ചർച്ച നടത്തും. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടക്കുന്നത്. ഡിസംബർ ഒന്നു മുതലാണ് ഇന്ത്യ ഔദ്യോഗികമായി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.

ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ഭക്ഷ്യ – ഊർജ സുരക്ഷ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ആരോഗ്യം തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട പരിപാടികളിലും മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര നേരത്തേ അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.


by Midhun HP News | Nov 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന (കുഫോസ്) വൈസ് ചാന്‍സലറായി ഡോ. റിജി ജോണിനെ നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. യുജിസി ചട്ടപ്രകാരമല്ല വിസിയെ നിയമിച്ചതെന്നും, അതിനാല്‍ നിയമനം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സാങ്കേതിക സര്‍വകലാശാല വിസി നിയമനം, നിയമന തീയതി മുതല്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം, കുഫോസ് വി സി നിയമനത്തില്‍ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് സര്‍ക്കാരിനും നിര്‍ണായകമാണ്. എറണാകുളം സ്വദേശിയായ ഡോ. കെ.കെ. വിജയൻ, ഡോ. സദാശിവൻ എന്നിവരാണ് ഹർജിക്കാർ.
കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന വൈസ് ചാൻസലർ ആയി ഡോ. കെ റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരം അല്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സർവകലാശാല വി.സിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്.

യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പിഎച്ച്ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. സേർച്ച് കമ്മിറ്റി വിസി പദവിയിലേക്ക് ഒരാളുടെ പേര് മാത്രമാണ് ശുപാർശ ചെയ്തത്. മാത്രമല്ല സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ടായിരുന്നുവെന്നും ഹർജിക്കാർ ആരോപിക്കുന്നു.
Recent Comments